പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Friday, February 20, 2015

കൊച്ചി = ലഹരി, നിശാപാർട്ടി, നൃത്തം, ഉന്മാദം, ഉത്സവം??

ഇന്നലെയും ഇന്നും കൊച്ചിയിൽ ബോൾഗാട്ടി പാലസ്സിൽ കേരളത്തിലെ ഒരു പ്രമുഖ മാധ്യമ ഗ്രൂപ്പ്‌ സംഘടിപ്പിക്കുന്ന  'ഹൈ വോൾട്ടേജ്' സംഗീത വിരുന്ന്. ഇടിമുഴക്കം പോലുള്ള ശബ്ദ സംവിധാനത്തിൽ പ്രകാശപ്പെരുമഴയിൽ രാവുകൾ പകലുകളാകുന്നു!! യുവാക്കൾ സംഗീതത്തിന്റെ ലഹരിയിൽ ഉന്മാദത്തിന്റെ ഉത്സവം കൊണ്ടാടി!!

ഇത് എന്റെ ഭാഷയല്ല, പത്ര മാധ്യമത്തിന്റെ തന്നെ വരികളാണ്. കൊച്ചിയിൽ കുറച്ചു നാളുകളായി പിടി മുറുക്കുന്ന ലഹരി മാഫിയ എങ്ങിനെ ഈ അവസരങ്ങളെ ഉപയോഗ പ്പെടുത്തുന്നു വെന്ന്  വേണ്ട പ്പെട്ട അധികാരികൾ ശ്രദ്ധിക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു. ഇത്തരം സംഗീത (നൃത്ത) നിശകളിൽ വരുന്ന യുവാക്കളെ (മദ്യ) ലഹരി ഉപയോഗം നിരീക്ഷിക്കാൻ കൊച്ചിയിലെ സിറ്റി പോലീസ് വേണ്ട നടപടിയെടുക്കുന്നുണ്ടാവുമെന്നു വിശ്വസിക്കുന്നു.

കൊച്ചി പഴയ കൊച്ചിയല്ല!!

വരുന്ന തലമുറയെ ലഹരി മാഫിയകൾക്ക്‌ എറിഞ്ഞു കൊടുക്കരുതേ.

കൊച്ചിയിലെ ഒട്ടൊക്കാർ

ഇന്ന് രാവിലെ ഒരു ഓട്ടോ പിടിച്ച് എറണാകുളം നോർത്ത് റെയിൽവെ സ്റ്റെഷനിൽ എത്തിയപ്പോൾ ഒരു കി.മി.ദൂരം വരുന്ന ഓട്ടത്തിന് 30 രൂപ ചോദിച്ചു. കുറച്ചു നേരം തർക്കിച്ചപ്പോൾ 20 രൂപ ആക്കി.

പണ്ട് ഡീസൽ വില കൂടിയപ്പോൾ മിനിമം ചാർജ് 20 രൂപ ആക്കിയതാണ്, അതിന് മുന്പ് 15 രൂപ ആയിരുന്നു. ഇപ്പോൾ ഡീസൽ വില കുറഞ്ഞപ്പോൾ ചാർജ് കുറക്കാൻ ഒട്ടൊക്കാർക്കു മടി. തോന്നന്നു ചാർജ് വാങ്ങിക്കുക എന്നത് കൊച്ചിയിലെ ഓട്ടോക്കാരുടെ ഒരു ശീലമാണ്, മിക്കവാറും യാത്രക്കാർ തിരിച്ചൊന്നും ചോദിക്കില്ല, അതിനുള്ള ധൈര്യമില്ല.

ഇതിനു പ്രതിവിധി പ്രതികരിക്കുക മാത്രമാണ്, കൂടിയ കൂലി കൊടുത്താലും 'ഇത് ശരിയല്ല' എന്ന് നമ്മൾ യാത്രക്കാർ തറപ്പിച്ചു പറയണം.          

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html