വീണ്ടും ഒരു അധ്യയനവർഷം ആരംഭിക്കുകയാണല്ലോ, അടിയന്തിരമായി "സ്നാക്സ്" സ്‌കൂളിൽ കൊണ്ടുവരുന്ന ശീലം നിയ്രന്തിക്കേണ്ടിയിരിക്കുന്നു.
ടീച്ചർമാർ പറഞ്ഞുകൊടുത്തും കുട്ടികൾ ചൊല്ലിപ്പഠിച്ചും അമ്മമാർ ഹൃദ്ദിസ്ഥമാക്കിയ പദമാണ് "സ്നാക്സ്" ആരോഗ്യപരമായി യാതൊരു പ്രയോജനവും ഇല്ലാത്ത കുറെ ബേക്കറി പലഹാരങ്ങൾ ആണ് "സ്നാക്സ്" എന്നപേരിൽ അമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് സ്‌കൂളിൽ കൊടുത്തുവിടാൻ നിർബന്ധിതരാവുന്നത്. ശരിക്കും ആലോചിച്ചാൽ ഇതിന്റെ ആവശ്യമെന്താണ്? രാവിലെ പ്രാതലും, പിന്നെ സ്‌കൂളിൽ വച്ച് ഉച്ചഭക്ഷണവും രാത്രി വീട്ടിൽ അത്താഴവും അതിനിടയ്ക്ക് നാലുമണി പലഹാരവും (അമിത ഭക്ഷണം) കഴിക്കുന്ന സ്‌കൂൾ വിദ്യാർത്ഥികൾക്ക് എന്തിനാണ് "സ്നാക്സ്" എന്നപേരിൽ ഈ അനാരോഗ്യകരമായ ഒരു ഭക്ഷണശീലം വളർത്തികൊടുക്കുന്നത്?
പോഷകാഹാരം രണ്ടുനേരം നന്നായി കഴിക്കുന്ന കുട്ടികളെക്കുറിച്ച് അമ്മമാർ വേവലാതിപ്പെടേണ്ട ആവശ്യം ഒട്ടും തന്നെയില്ല. ബേക്കറി പലഹാരങ്ങൾ
പരമാവധി ഒഴിവാക്കുക. സംസ്ഥാനസർക്കാർ മുകൈയെടുത്ത് സ്കൂകുകളിൽ സ്നാക്സ് ഫുഡ് കൊണ്ടുവരുന്നത് നിരോധിക്കണം. സ്നാക്സ് കൊണ്ടുവരാൻ /കൊടുത്തുവിടാൻ നിർബന്ധിക്കുന്ന അധ്യാപകരെ വിലക്കണം. ബിസ്കറ്റ്, മിട്ടായി,ചോക്ക്ലേറ്റ്, കേക്കുകൾ, തുടങ്ങിയ ബേക്കറി പലഹാരങ്ങൾ കുട്ടികളെ പിരിപിരുപ്പൻ (Hyperactive) സ്വഭാവമുള്ളവരും കാലക്രമേണ നിത്യരോഗികളും ആക്കിമാറ്റുന്നു.
കുട്ടികൾ ചോറും കറിയും ചപ്പാത്തിയും ഒക്കെ കഴിച്ചു ആരോഗ്യമുള്ളവരായി വളരട്ടെ. സ്നാക്സ് നമുക്ക് വേണ്ടേ വേണ്ട!!
ജോസി വർക്കി
ചാത്തങ്കേരിൽ
പെരുമ്പിള്ളി 682314