പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Sunday, March 1, 2009

മാതൃഭൂമിയിലെ ബ്ലോഗന

ബ്ലോഗെഴുത്തുകാരില്‍ പല പ്രശസ്തരായ പത്രപ്രവര്‍ത്തകരും എഴുത്തുകാരും ഉണ്ട്. അച്ചടി മാദ്ധ്യമങ്ങളില്‍ പയറ്റി തെളിഞ്ഞ ഇവര്‍ എന്തിനാണ് ബ്ലോഗ്ഗില്‍ കയറി കസര്‍ത്ത് കാണിക്കുന്നതെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. ഉദാ: കുഴൂര്‍ വില്‍സന്‍, ബെര്‍ലി തോമസ് ... മാതൃഭൂമി കുറച്ചു കാലമായി ആഴ്ചപതിപ്പില്‍ 'ബ്ലോഗന' എന്നാ പേരില്‍ ഒരു പംക്തി തുടങ്ങിയിട്ടുണ്ട്. മകളില്‍ പറഞ്ഞ പ്രശസ്തരുടെ മാത്രം രചനകള്‍ ആ പംക്തിയിലൂടെ വരുന്നു. കഴിഞ്ഞ ആഴ്ച വന്ന ഒരു ലേഖനം കണ്ടു ശരിക്കും ഞെട്ടിപ്പോയി 'മാംസാഹാരം ശരീരത്തെ ഒറ്റി കൊടിക്കുന്നു' എന്നാ തക്കെട്ടില്‍, 'കുറിഞ്ഞി ഓണ്‍ലൈന്‍-ഇല്‍' വന്നത്. കുറിഞ്ഞി അതില്‍ തന്നെ പറഞ്ഞിട്ടുണ്ട് ഈ ലേഖനത്തിലെ ആശയം മാതൃഭൂമി വാരാന്ത്യ പതിപ്പില്‍ വന്ന ഒരു ലേഖനത്തില്‍ നിന്നാണ് എന്ന്??!! പറഞ്ഞു വരുമ്പോള്‍ 'മൂഷിക സ്ത്രീ . . .' എന്നപോലെ,, ഈ ബ്ലോഗന എന്ന പേരില്‍ പുതിയ പംക്തി തുടങ്ങിയിരിക്കുന്നത് ഒരു വിഭാഗം വായനക്കാരെ സുഖിപ്പിക്കാനും ആകര്‍ഷിക്കാനും വേണ്ടി മാത്രമാണ്. അല്ലാതെ ബ്ലോഗ്ഗില്‍ ഉയര്‍ന്നുവരുന്ന, സാധാരണ എഴുത്തുകാരുടെ നല്ല രചനകള്‍ വെളിച്ചം കാണിക്കാനല്ല.

8 comments:

  1. ബ്ലോഗ് എന്നത് എന്താണെന്നാണ് താങ്കള്‍ മനസ്സിലാക്കിയിരിക്കുന്നത് എന്ന് എനിക്കറിയില്ല. പക്ഷേ പ്രശസ്തരും, എഴുത്തുകാരുമൊന്നും ബ്ലോഗ് ചെയ്യരുത് എന്ന ധ്വനി അങ്ങോട്ട് ദഹിക്കുന്നില്ല. അതുപോലെ കുറിഞ്ഞി ഓണ്‍ലൈനിലെ എല്ലാ പോസ്റ്റുകളും വായിച്ചിട്ടാണോ താങ്കളുടെ അഭിപ്രായപ്രകടനം എന്നും എനിക്കറിയില്ല. അവിടെ വന്ന പോസ്റ്റുകളെല്ലാം മാതൃഭൂമിയില്‍ വന്നിരുന്നുവെങ്കില്‍ താങ്കള്‍ പറയുന്നത് ശരിയാകുമായിരുന്നു. വരാത്തിടത്തോളം കാലം അതിലെ വിജ്ഞാനപ്രദമായ പോസ്റ്റുകള്‍ വായനക്കാരില്‍ എങ്ങനെ എത്തിയേനെ? ഈ പറയുന്ന ബ്ലോഗന ഞാന്‍ വായിക്കുന്നില്ല. കാരണം മാതൃഭൂമി ഞാന്‍ വാങ്ങുന്നില്ല എന്നത് തന്നെ.
    ഇത്രയും പറയാതെ വയ്യ :)

    ReplyDelete
  2. എല്ലാവരും വരട്ടെ.അപ്പോള്‍ നമുക്ക് അതും കൂടി വായിക്കാനവസരം കിട്ടുമല്ലോ.പിന്നെ കഴിവുള്ളവര്‍ പിടിച്ചു നില്‍ക്കും..അല്ലാത്തവര്‍ നിര്‍ത്തും.

    ReplyDelete
  3. "അച്ചടി മാദ്ധ്യമങ്ങളില്‍ പയറ്റി തെളിഞ്ഞ ഇവര്‍ എന്തിനാണ് ബ്ലോഗ്ഗില്‍ കയറി കസര്‍ത്ത് കാണിക്കുന്നതെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല."
    സിമ്പിള്‍... പത്രമാധ്യമങ്ങളില്‍ തങ്ങള്‍ എഴുതുന്നത് വെളിച്ചം കാണുന്നത് എഡിറ്റിങ്ങ് കഴിഞ്ഞ ശേഷമാണ്. എഴുതി കൊടുത്തത് സ്ഥാപനത്തിന്റെ ഇഷ്ടത്തിനനുസരിച്ചല്ല എങ്കില്‍ അച്ചടിച്ച് പുറത്ത് വരുന്നത് കാണുമ്പോള്‍ താനെ രണ്ട് ലാര്‍ജ് അടിച്ച് പോകും.....

    ബ്ലോഗ്ഗില്‍ സ്വതന്ത്രമായിട്ടെഴുതാം. സ്ഥാപനത്തിന്റെ താല്പര്യത്തിനനുസരിച്ചുള്ള വൃത്തത്തില്‍ നൃത്തം ചവിട്ടുകയും വേണ്ട....

    ReplyDelete
  4. ഒരു ഗതീം പരഗതീം ഇല്ലാതെ,ഒരു പ്രിന്റ് മീഡിയയും അടുപ്പിക്കാതെ കഴിയുന്ന ‘പാവ’ങ്ങൾക്കായുള്ള ഒരു ആതുരസേവനപ്രവർത്തനമായാണ് ഗൂഗുൾ ബ്ലോഗ് തുടങ്ങിയത് എന്നിപ്പൊഴാ മനസ്സിലായത്!

    ReplyDelete
  5. " ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം......." എന്ന് വച്ചാല്‍ ഒരു മുരട്ടു വാദി കമ്മ്യൂണിസ്റ്റ് ലൈന്‍...അല്ലെ? (എന്ന താങ്കളുടെ വാക്കുകള്‍ തന്നെ കടമെടുത്തു പറയട്ടെ) കാണുമ്പോള്‍,കേക്കുമ്പോള്‍ പ്രതികരിക്കണം എന്നല്ലേ? . പ്രതികരിച്ചാല്‍ വികസനത്തിനെതിരാവുമോ?

    ഇത് വായിക്കുന്ന മറ്റു വായനക്കാര്‍ ഓ.ടോ ആയ്യി മാത്രം ഇതിനെ കാണുക. ചാത്തന് എല്ലാം അറിയാം....

    ReplyDelete
  6. എഴിത്തിന് സാഹിത്യം പോരാ..
    എഴുതുകയാണെങ്കില് സുകുമാര് അഴീക്കോടിനെ പോലെ മൂര്ച്ചയുള്ള വാക്കുകള് എഴുതണം..
    അപ്പോഴേ നാലാളുകള് പ്രതികരിക്കുകയുള്ളൂ.

    ReplyDelete
  7. എന്തു ബ്ലോഗന.. ഹ.ഹ..മാതൃഭൂമി ബ്ലോഗനയില്‍ ഉത്തരാധുനിക ഗവിതകള്‍ മാത്രമേ കാണുന്നുള്ളൂ ..പക്ഷേ വീക്കിലിയില്‍ വൃത്ത കവിതകളും... അവര്‍ക്കറിയാം നാലാള്‍ വായിക്കുന്നത് എന്താണെന്ന്...:)

    ReplyDelete
  8. ചിലപ്പോള്‍ വാക്കുകള്‍ വാളിനേക്കാള്‍ മൂര്‍ച്ച കൂടാറുണ്ട്...കല്ലുകളില്‍ നിന്നാണ് വെള്ലളം പുറപ്പെടുന്നത്...ഈ വാക്കുകള്‍ ഒരു പക്ഷെ കല്ലായ ഹൃദയങ്ങളെ പോലും തകര്‍ക്കാറുണ്ട്

    ReplyDelete

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html