അടുത്തിടെ എന്റെ പോസ്റ്റുകള്‍ അഗ്രിയുടെ കണ്ണില്‍ പെടുന്നില്ല. ഞാന്‍ എന്ത് ചെയ്യണം? ചിന്ത.കോം /തനിമലയാളം രണ്ടിടത്തും സ്വന്തമായി അപ്ഡേറ്റ് ചെയ്യാന്‍ ശ്രമിച്ചു നോക്കി, പരാചായ പെട്ടു? പറയൂ ഇനി ഞാന്‍ എന്ത് ചെയ്യണം.
പുതുതായി ബ്ലോഗ്ഗുകള്‍ തരം തിരിച്ചു ലിസ്റ്റു ചെയ്യുന്നത് കുറച്ചു ബുദ്ധിമുട്ടുണ്ടാക്കുന്നു. പഴയ രീതി തന്നെയായിരുന്നു നല്ലത്. എന്നും നോക്കുന്നവര്‍ക്ക്, എല്ലാ വിഭാഗത്തിലും പെട്ട ബ്ലോഗുകള്‍ വായിക്കാന്‍ സാധിച്ചിരുന്നു.
എന്റെ പുതിയ ബ്ലോഗുകള്‍ ഇവിടെ കൊടുക്കുന്നു. ഇവ എവിടെയെങ്കിലും ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ദയവായി അറിയിക്കുക. ഞാന്‍ ഒത്തിരി നോക്കിയിട്ട് കണ്ടില്ല.
http://jossyvarkey.blogspot.com/2009/08/blog-post.html
http://jossymobilecam.blogspot.com/2009/08/blog-post.html
പ്രധാന വാര്‍ത്തകള്‍:
ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.
Showing posts with label ബ്ലോഗെഴുത്ത്. Show all posts
Showing posts with label ബ്ലോഗെഴുത്ത്. Show all posts
Friday, August 21, 2009
Thursday, April 23, 2009
ബ്ലോഗെഴുത്തിലെ കോപ്പിയടി
കോപ്പിയടി എല്ലാ മേഖലയിലും ഉണ്ട്. ഇന്ന് ശ്രദ്ധയില്‍ വന്നത് ഇവിടെ കൊടുക്കുന്നു.
കൃഷ്ണ തൃഷ്ണ ജനുവരി 8-നു എഴുതിയത് മഴനൂലുകള്‍ ദാ ഇവിടെ കോപ്പിയടിച്ചില്ലേ എന്ന് ഒരു സംശയം.
ഇതിനെ അല്പത്തരം എന്ന് പറയാം. ഇതിനെ നമ്മള്‍ പ്രോത്സാഹിപ്പിക്കണോ? കണ്ണടച്ച് പൂച്ച പാല് കുടിച്ചാല്‍ ആരും അറിയില്ലേ? ഇത്ര ഗഹനമായി എഴുതിയില്ലെന്കിലും, പ്രശാന്തിന് കഴിയും വിധം മാത്രം എഴുതട്ടെ. ഞങ്ങള്‍ വായിക്കാം.
(ഇനി ഈ പറഞ്ഞ രണ്ടു ബ്ലോഗും ഒരാളുടെ ആണെന്കില്‍ എന്നോട് ക്ഷമിക്കുക)
Sunday, March 1, 2009
മാതൃഭൂമിയിലെ ബ്ലോഗന
ബ്ലോഗെഴുത്തുകാരില്‍ പല പ്രശസ്തരായ പത്രപ്രവര്‍ത്തകരും എഴുത്തുകാരും ഉണ്ട്. അച്ചടി മാദ്ധ്യമങ്ങളില്‍ പയറ്റി തെളിഞ്ഞ ഇവര്‍ എന്തിനാണ് ബ്ലോഗ്ഗില്‍ കയറി കസര്‍ത്ത് കാണിക്കുന്നതെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. ഉദാ: കുഴൂര്‍ വില്‍സന്‍, ബെര്‍ലി തോമസ് ... മാതൃഭൂമി കുറച്ചു കാലമായി ആഴ്ചപതിപ്പില്‍ 'ബ്ലോഗന' എന്നാ പേരില്‍ ഒരു പംക്തി തുടങ്ങിയിട്ടുണ്ട്. മകളില്‍ പറഞ്ഞ പ്രശസ്തരുടെ മാത്രം രചനകള്‍ ആ പംക്തിയിലൂടെ വരുന്നു. കഴിഞ്ഞ ആഴ്ച വന്ന ഒരു ലേഖനം കണ്ടു ശരിക്കും ഞെട്ടിപ്പോയി 'മാംസാഹാരം ശരീരത്തെ ഒറ്റി കൊടിക്കുന്നു' എന്നാ തക്കെട്ടില്‍, 'കുറിഞ്ഞി ഓണ്‍ലൈന്‍-ഇല്‍' വന്നത്. കുറിഞ്ഞി അതില്‍ തന്നെ പറഞ്ഞിട്ടുണ്ട് ഈ ലേഖനത്തിലെ ആശയം മാതൃഭൂമി വാരാന്ത്യ പതിപ്പില്‍ വന്ന ഒരു ലേഖനത്തില്‍ നിന്നാണ് എന്ന്??!! പറഞ്ഞു വരുമ്പോള്‍ 'മൂഷിക സ്ത്രീ . . .' എന്നപോലെ,, ഈ ബ്ലോഗന എന്ന പേരില്‍ പുതിയ പംക്തി തുടങ്ങിയിരിക്കുന്നത് ഒരു വിഭാഗം വായനക്കാരെ സുഖിപ്പിക്കാനും ആകര്‍ഷിക്കാനും വേണ്ടി മാത്രമാണ്. അല്ലാതെ ബ്ലോഗ്ഗില്‍ ഉയര്‍ന്നുവരുന്ന, സാധാരണ എഴുത്തുകാരുടെ നല്ല രചനകള്‍ വെളിച്ചം കാണിക്കാനല്ല.
Labels:
ബ്ലോഗന,
ബ്ലോഗെഴുത്ത്,
മാതൃഭൂമി
Subscribe to:
Posts (Atom)
About Me
- ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍.
- MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ് ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html