പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Monday, November 2, 2009

രാഹുല്‍ ഗാന്ധി & ശശി തരൂര്‍ @ സെ.തെരേസാസ് കോളജ്

കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ രണ്ടു കോണ്‍ഗ്രസ്‌ നേതാക്കന്മാരാണ് എറണാകുളത്തെ സെ.തെരേസാസ് കോളേജില്‍ കയറി വിലസിയത്. രാഹുല്‍ ഗാന്ധിയും തരൂരും. മാര്‍ക്സിസ്റ്റുകാര്‍ ഇതെങ്ങിനെ സഹിക്കും? രാഹുലിനെ അവര്‍ കുറെ ചീത്ത വിളിച്ചു. വായില്‍നോക്കി എന്നൊക്കെ. എന്താണ് കാര്യം. ഇത്തവണത്തെ മാതൃഭൂമി ആഴ്ചപതിപ്പ് നോക്കൂ. നാലാളുടെ മുന്‍പില്‍ നിവര്‍ന്നു നില്‍ക്കാന്‍ കെല്പുള്ള ഇടതു നേതാക്കന്മാര്‍ ഇല്ലത്രേ. (സ്വന്തം അണികള്‍ക്കിടയില്‍ ഞെളിഞ്ഞു നിന്ന് എന്ത് വിഡ്ഢിത്തം പറഞ്ഞാലും അവര്‍ കൈയ്യടിച്ചു കൊള്ളുമല്ലോ)

ഇതാ ഈ വീഡിയോ നോക്കൂ. നമ്മുടെ ആരോഗ്യമന്ത്രിയുടെ പ്രസംഗം. കേരളത്തില്‍ ബുദ്ധിയുള്ള യുവാക്കളെ ആകര്‍ഷിക്കാന്‍ കെല്പുള്ള ഇടതു നേതാക്കള്‍ വളര്‍ന്നു വരാത്തതെന്തേ? നായനാരെ പോലെ പ്രസന്നവദനരായ ആരും ഇന്നില്ലാതെ പോയി, ഇടതില്‍. കമ്യൂണിസ്റ്റ്‌/ മാര്‍ക്സിസ്റ്റ്‌ നേതാക്കളുടെ മുഖത്ത് തെളിയുന്നത്‌ മുഷ്കും, ധാര്‍ഷ്ട്യവും രൌദ്രഭാവവും ആണെന്ന് എനിക്ക് തോന്നുന്നു. ഇത് മാറ്റിയെടുക്കാന്‍ ഒരു ബോധപൂര്‍വ്വമായ ശ്രമം വേണ്ടേ?

ഇതൊക്കെ മാധ്യമസൃഷ്ടി ആണെന്ന് പറഞ്ഞു കൊഞ്ഞനം കുത്താതെ 'തിരുത്താന്‍' വല്ല മാര്‍ഗ്ഗവും ഉണ്ടോ എന്ന് നോക്കാം.

3 comments:

  1. All parties are equally chargeable for misusing government machineries.

    What about Rahul Gandhi, few years ago when he landed with a lady and stayed over there in Kerala for few days? Is it not illicit?

    And the so called Sasi Tharus, he always talk nonsense. Let him do something for the state.

    ReplyDelete
  2. നല്ല ബെടിക്കെട്ട് ഇംഗ്ലീശ്...സ്ത്രീമതിക്കൊരു സ്തുതി..
    ഇതല്ലെ ബേലിക്കെട്ടില്‍ ചറുങ്ങണാ പിറുങ്ങണാകിടക്കുന്നതെന്നു മൊഴിയുന്ന, പിന്നെ അര്‍ദ്ധരാത്രിയിലോ മറ്റൊ അംബ്രല്ലാപിടിക്കുന്ന ജ്ജാതികള്‍

    ReplyDelete
  3. സാറേ.. സാര്‍ ടി വി രാജേഷിന്റെ പ്രസംഗം കേട്ടിട്ടുണ്ടോ??? ശ്രീരാമ കൃഷ്ണന്റെയോ??? നമ്മടെ കന്ഗ്രിസ്സെനെക്കളും നല്ല പ്രാസംഗികര ലവരോക്കേയ്‌... പിന്നേ കോണ്‍ഗ്രസില്‍ എന്ത് മാത്രം ആള്‍ക്കാരാ കേരളത്തില്‍... ഓ. നമ്മടെ രമേശ്‌ അണ്ണന്‍, ഉമ്മന്‍ ചാണ്ടി അച്ചായന്‍... അവരോക്കെ പ്രസംഗിച്ചാല്‍ പിന്നേ നാട്ടാര്‍ കൂടും... അവരുടെയൊക്കെ ഇംഗ്ലീഷ് കേട്ടിട്ടുണ്ടോ അണ്ണന്‍??? എല്ലാം കേംബ്രിഡ്ജ് ആണ് അണ്ണാ... ആര്‍ക്കും ഒന്നും മനസിലാകില്ല...

    ReplyDelete

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html