പ്രധാന വാര്‍ത്തകള്‍:
- അഹമ്മദാബാദ് സ്ഫോടന പരമ്പരക്കേസ്: വാഗമണ്ണില്‍ തുടങ്ങി കൊലക്കയറിലേക്ക്...
- കലൂരിലെ കള്ളൻ ഡൽഹിയിൽ പിടിയിൽ; ചേരിയിൽനിന്ന് പുറത്തെത്തിച്ചത് സിനിമാ സ്റ്റൈലിൽ
- നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്, കടുത്ത വെല്ലുവിളിയുയര്‍ത്തി എഎപി; പഞ്ചാബില്‍ ജനവിധി നാളെ
- 'ദീപുവിന്റെ മരണത്തിനിടയാക്കിയത് തലയോട്ടിയിലേറ്റ ക്ഷതം, കരള്‍രോഗം മരണത്തിന് ആക്കംകൂട്ടി'
- തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; കെജ്രിവാളിനും എഎപിക്കുമെതിരേ കേസെടുക്കാന്‍ നിർദേശം
ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.
Wednesday, November 18, 2009
ശബരിമല സീസണ് തുടങ്ങി -നാറ്റവും
ഇന്നത്തെ ട്രെയിനില്‍ കുറച്ചു സ്വാമിമാര്‍ ഉണ്ടായിരുന്നു. ആന്ധ്ര അല്ലെങ്കില്‍ തമിഴ്, ഏതായാലും കുളിച്ചിട്ടു രണ്ടാഴ്ചയില്‍ കൂടുതല്‍ ആയിട്ടുണ്ട്. ഹ്ഹോ .. നാറ്റം കാരണം മൂക്കിന്റെ പാലം ഒടിഞ്ഞു. പലര്‍ക്കും ഭക്തി എന്നാല്‍ സ്വന്തം ഉത്തരവാദിത്വങ്ങളില്‍ നിന്നുമുള്ള ഒളിച്ചോട്ടമാണ് . (സ്വന്തം അമ്മായി അമ്മയെ നോക്കാതെ ധ്യാനം കൂടാന്‍ പോകുന്ന ക്രിസ്ത്യാനി പെണ്ണുങ്ങളെ പോലെ) ശബരി മലക്ക് മാലയിട്ടാല്‍ പിന്നെ കുളിയും പല്ലുതേപ്പും വേണ്ട എന്ന് വിചാരിക്കുന്ന സ്വാമിമാരെ കേരളത്തില്‍ കണ്ടില്ലെങ്കിലും അന്യ സംസ്ഥാനങ്ങളില്‍ ധാരാളം കാണാം അത് കൂടാതെ മുറുക്കി തുപ്പി, പാനും ചവച്ചു, ബീഡിയും വലിച്ചു മലയ്ക്ക് പോകുന്നവര്‍ ...എന്താണ് യഥാര്‍ത്ഥ ഭക്തി എന്ന് ഭഗവത് ഗീത 12 അധ്യായത്തില്‍ പറയുന്നുണ്ട്. (Chapter 12, Shloks (verses) 13-20 of the Gita) ആര് വായിക്കാന്‍? കര്‍ത്താവേ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ തന്നെ അറിയുന്നില്ല!
Subscribe to:
Post Comments (Atom)
About Me
- ചാത്തങ്കേരിലെ കുട്ടിച്ചാത്തന്.
- MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന് ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്, കൊച്ചു ചാത്തന് എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ് ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html
:)
ReplyDeleteഅതെ ...
ReplyDelete