ജനജീവിതം ദുസ്സഹമാക്കികൊണ്ട് വീണ്ടും ഒരു ബസ് സമരം കൂടി കേരള ജനത അനുഭവിക്കുന്നു. അടിക്കടി നടത്തുന്ന ഈ പരിപാടി നിര്‍ത്താന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. ചില നിര്‍ദേശങ്ങള്‍ ഇവിടെ കൊടുക്കുന്നു:
- ബസ് ചാര്‍ജ് കൂട്ടുകയും കുറയ്ക്കുകയും ചെയ്യണം. മിനിമം ചാര്‍ജ് 3 രൂപയും 5 രൂപയും ഉള്ള സര്‍വീസ് ഉണ്ടാവട്ടെ. ഫെയര്‍ സ്റ്റേജും ഇത് പോലെ ഓര്‍ഡിനറി / ഡീലെക്സ് ആയി തരം തിരിക്കണം. ജനങ്ങള്‍ അവരവരുടെ സാമ്പത്തീക സ്ഥിതി അനുസരിച്ച് ബസ് സര്‍വീസ് തിരഞ്ഞെടുക്കട്ടെ. ട്രെയിന്‍ സര്‍വീസില്‍ പാസഞ്ചര്‍, എക്സ്പ്രസ്സ് തിരിവ് ഉള്ളതുപോലെ നല്ലൊരു ചാര്‍ജ് വ്യത്യാസം ഈ സര്‍വീസ് തമ്മില്‍ ഉണ്ടാകണം.
- ഇപ്പോള്‍ ഉള്ളതിന്റെ ഇരട്ടി ആക്കിയാലും കെ.എസ്.ആര്‍.ടി.സി എന്ന വെള്ളാന നഷ്ടത്തില്‍ തന്നെയേ കലാശിക്കൂ. അതുകൊണ്ട് സര്‍ക്കാര്‍ ബസ് സര്‍വീസ് ചാര്‍ജ് കുറഞ്ഞ സേവനത്തിനു തയ്യാറാകണം. ഇത് പൊതുവിപണി (പ്രൈവറ്റ് സര്‍വീസ്) പിടിച്ചു നിര്‍ത്താന്‍ ഉപകരിക്കും. തോന്നുമ്പോള്‍ തോന്നുമ്പോള്‍ ചാര്‍ജ് കൂട്ടാന്‍ ആവശ്യപ്പെട്ടു ഇതുപോലെ സമരം നടത്തില്ല.
- തുരുമ്പെടുത്തതും ചോരുന്നതുമായ ബസ്സുകള്‍, കെട്ടിവച്ച വാതിലുകളും കീറിയ ഷട്ടറുകളും ആയി നടത്തുന്ന സര്‍വീസ്. കെ.എസ്.ആര്‍.ടി.സി എന്ത് ജനസേവനമാണ് നടത്തുന്നത്? ചാര്‍ജ് കുറച്ചു ബാസ്സോടിച്ചെങ്കിലും ജനത്തിനു അല്പം ആശ്വാസം നല്‍കി കൂടെ?
- പ്രൈവറ്റ് ബസ്സുകളെക്കാള്‍ 25 ശതമാനം ചാര്‍ജ് കുറച്ചു സര്‍വീസ് നടത്തി കെ.എസ്.ആര്‍.ടി.സി മാതൃക കാണിക്കണം. അന്യായമായ ചാര്‍ജ് വര്‍ധന ആവശ്യപ്പെടുന്നതില്‍ നിന്നും ഇത് പ്രൈവറ്റ് ബസ്സുടമകളെ പിന്തിരിപ്പിക്കും.
- ചാര്‍ജ് കുറച്ചു സര്‍വീസ് നടത്തിയാല്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ കൂടുതല്‍ ആള്‍ കയറും, വരുമാനവും കൂടും.
- പ്രൈവറ്റ് ബസ്സുകള്‍ രണ്ടോ മൂന്നോ വിഭാഗമായി തരം തിരക്കണം. ലക്ഷ്വറി, ഡീലെക്സ്, ജനത എന്നിങ്ങനെ. ഇതിലെ ചാര്‍ജും വ്യത്യസ്തമായി തിരിക്കണം. അപ്പോള്‍ സമൂഹത്തിലെ വ്യത്യസ്ത വിഭാഗക്കാര്‍ക്ക് അവരവരുടെ സാമ്പത്തീക സ്ഥിതി അനുസരിച്ച് ബസ് തിരഞ്ഞെടുക്കാമല്ലോ.
- വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ 75 ശതമാനമാക്കി നിജപ്പെടുത്തണം. സ്കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ ലഭിക്കുന്നതിനു ദൂരപരിധി ഏര്‍പ്പെടുത്തണം. അതുപോലെ തന്നെ പ്രായപരിധിയും ആവാം.
- കെ.എസ്.ആര്‍.ടി.സി.യും പ്രൈവറ്റ് ബസ്സുടമകളും ഒന്നുചേര്‍ന്ന് (ഒറ്റകെട്ടായി) ചാര്‍ജ് വര്‍ധന നടത്തി പൊതുജനത്തെ വിഡ്ഢികളാക്കുന്ന ഇപ്പോഴത്തെ പ്രവണത അവസാനിപ്പിക്കണം.
- അന്യസംസ്ഥാനങ്ങളേക്കാള്‍ കൂടിയ ബസ്‌ചാര്‍ജ് കേരളത്തില്‍ ഉണ്ടെന്നുള്ളത് സത്യമാണ്. എന്നാല്‍ കേരളത്തിലെ ബസ്‌തൊഴിലാളികള്‍ അന്യസംസ്ഥാന തൊഴിലാളികളെക്കാള്‍ ഉയര്‍ന്ന ജീവിതനിലവാരമാണ് നയിക്കുന്നതെന്ന കാര്യത്തില്‍ നമുക്കേവര്‍ക്കും അഭിമാനിക്കാം.
ലക്ഷക്കണക്കിന് ആളുകളാണ് പ്രതിദിനം ബസ്‌യാത്രയെ ആശ്രയിക്കുന്നത്. ആ യാത്ര ശുഭയാത്രയാവാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. ബസ്സുടമകള്‍ പിടിവാശി ഉപേക്ഷിച്ചു അതുമായി സഹകരിക്കണം.
ഒന്നുകൂടി: KSRTC ബസ് ദിവസവും കഴുകണം!
ReplyDelete