ടിപ്പര്‍, ബസ്സ് ഡ്രൈവര്‍മാര്‍ നടത്തുന്ന നരഹത്യകള്‍ കേരളത്തില്‍ ഇന്നൊരു ദൈനംദിന വാര്‍ത്തയായിരിക്കുന്നു. ഇത് കാണുമ്പോള്‍ ഡ്രൈവര്‍മാര്‍ മനുഷ്യരല്ലേ? ഭ്രാന്തന്മാരായ മാനസീകരോഗികളാണോ ബസ്, ടിപ്പര്‍ ലോറി മുതലായ വാഹങ്ങള്‍ ഓടിക്കുന്നത് എന്നുതോന്നിപോകുന്നു. 'ലിമിറ്റെഡ് സ്റ്റോപ്പ്' എന്നെഴുതിയ പ്രൈവറ്റ് ബസ്സ് കണ്ടാല്‍ ഓടി രക്ഷപെടണം എന്നു പുതിയ തലമുറയെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. ടിപ്പര്‍ ലോറി ഓടുന്ന വഴിയില്‍ പോയാല്‍ മൂക്കില്‍ പഞ്ഞി വച്ച് കൊണ്ട് വേണം യാത്ര ചെയ്യാന്‍ എന്നാരോ പറയുന്നത് കേട്ടു. കാരണം ടിപ്പെറിടിച്ചു ചതഞ്ഞ മുഖത്ത് മൂക്കേതാണെന്ന് കണ്ടുപിടിക്കാന്‍ പോലും ആവില്ലത്രേ. ഇത്രമാത്രം നരഹത്യകള്‍ കേരളത്തില്‍ നടന്നിട്ടും ഈ വണ്ടികള്‍ എത്ര വേഗത്തിലാണ് പായുന്നത്. മനുഷ്യജീവന് പുല്ലു വിലയാണിവര്‍ കല്പിക്കുന്നതെന്നര്‍ത്ഥം. ആരെ കൊന്നിട്ടാണെങ്കിലും വണ്ടി ഓടിച്ചാല്‍ മതി എന്ന ഈ മനോഭാവത്തിനെന്താണ് കാരണം? ഈ ടിപ്പര്‍, ലി.മി. ബസ്സ് ഡ്രൈവര്‍മാരെ പിടിച്ചു ചെക്ക് ചെയ്യാന്‍ പോലീസ് മടിക്കുന്നതെന്തേ? സാധാരണക്കാരന്റെ നെഞ്ചത്ത് 'ഹെല്‍മെറ്റ്' വേട്ട എന്നപേരില്‍ കയറുന്ന പോലീസിനു ഈ ഡ്രൈവര്‍മാര്‍ കഞ്ചാവ് (ഖൈനി, ഹാന്‍സ്) വായിലിട്ടു കൊണ്ടാണോ വണ്ടി ഓടിക്കുന്നതെന്ന് പരിശോധിക്കാന്‍ പാടില്ലേ?
ആകസ്മീകമായി ഉണ്ടാവുന്ന അപകടങ്ങള്‍ മനസ്സിലാക്കാം. എന്നാല്‍ ഇന്ന് കാണുന്ന വാഹനാപകടങ്ങള്‍ (ടിപ്പര്‍ ലോറി/ ലി.മി. ബസ്സ്) ക്രൂരമാണ്. അമിതവേഗം, അശ്രദ്ധ, അഹങ്കാരം എന്നിവ ഒരുമിച്ചു വരുമ്പോഴാണ് ഡ്രൈവര്‍മാര്‍ ഇത്തരം കൊടും കൊലപാതങ്ങള്‍ ആവര്‍ത്തിക്കുന്നത്. ബസ്സ്/ടിപ്പര്‍ ഓടിക്കുന്നവരുടെ മനോനില പരിശോദിക്കാന്‍ വല്ല മാര്‍ഗ്ഗവും ഉണ്ടോയെന്നും അന്വേഷിക്കേണ്ടിയിരിക്കുന്നു.
No comments:
Post a Comment