എല്ലാം ശരിയാകും എന്നത് ഒരു അന്ധവിശ്വാസം മണക്കുന്ന വാചകമാണ്. പണ്ട് ലാട വൈദ്യന്മാരോ കൈനോട്ട ക്കാരോ പറഞ്ഞിരുന്ന ഒരു വാചകം. ഇന്ന് ധ്യാന കേന്ദ്രങ്ങളിലെ ധ്യാന ഗുരുക്കന്മാരും യോഗ - പ്രണയമ തട്ടിപ്പുമായി ഇറങ്ങിയിക്കുന്നവരും പറയുന്ന 'ഫാൾസ് പ്രോമിസ്' എല്ലാം ശരിയാവും!!
അങ്ങിനെയൊരവസ്ഥയുണ്ടോ? എല്ലാം ശരിയാവുന്ന ഒരു ദിനം. അല്ലെങ്കിൽ ഒരുനാൾ ഒരു സുപ്രഭാതത്തിൽ എല്ലാം ശരിയാവും എന്ന് പറയുന്നത് സത്യമാണോ. അതൊരു യുക്തിവിചാരം ഇല്ലാത്ത ' റാഷണലൈസ് ' ചെയ്യാനാവാത്ത അന്ധമായ ഒരു പ്രസ്താവന മാത്രമല്ലേ. അതും കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടികളിൽ നിന്നും ഇങ്ങനെയൊരു പ്രസ്താവന എന്തു കൊണ്ടുണ്ടായി?
ഇത് കേവലം ഒരു പരസ്യ ഏജൻസിയുടെ ഭാവന മാത്രമാണോ? അല്ലെങ്കിൽ ഇടതു പക്ഷത്തിൽ അന്ധമായി വിശ്വസിക്കുന്ന ഒരു ജനതുടെ അന്ധവിശ്വാസമോ?
-------------------------------------
ജോസി വർക്കി
പെരുമ്പിള്ളി 682314
No comments:
Post a Comment