പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Saturday, April 9, 2016

സ്വകാര്യ കമ്പനികളും പരിഷത്തും :

സ്വകാര്യ കമ്പനികളും പരിഷത്തും :

ഈ വർഷത്തെ സംസ്ഥാന ബാലാ ശാസ്ത്ര കോൺഗ്രസ് സംഘാടനത്തിൽ സ്വകാര്യ കമ്പനിയുടെ പണം വാങ്ങിയതിനെ ചൊല്ലി കേരള ശാസ്ത്രസാഹിത്യ പരിഷത്തിൽ വിവാദം ഉണ്ടായതായി പത്രത്തിൽ വായിച്ചു. സ്വകാര്യ കമ്പനികളോട് ഇത്ര മാത്രം അസ്പ്രിശ്യത ഈ കാലഘട്ടത്തിൽ കാണിക്കേണ്ടതുണ്ടോ? തൊഴിൽ, മൂലധനം, വികസനം, ഉല്പാദനം, ഉപഭോഗം ഇത്യാദി മേഖലകളിൽ ഇന്നത്തെ കാലത്ത് സ്വകാര്യ കമ്പനികളെ ഒഴിച്ചു നിർത്തി ചിന്തിക്കാൻ പോലും സാധിക്കുകയില്ല എന്നിരിക്കെ പരിഷത്തിന്റെ പ്രവർത്തനങ്ങളിൽ സ്വകാര്യ മേഖലയെയും അവിടെ പണിയെടുക്കുന്ന തൊഴിലാളി കളെയും ഉൾപെടുത്തി വിപുലീകരിക്കണം. ഈ പ്രസ്ഥാനം സർക്കാർ ജീവനക്കാർക്ക് രജിസ്റ്റെറിൽ ഒപ്പിട്ട്, സമൂഹത്തിലെക്കിറങ്ങി ബോധവൽക്കരണം നടത്താൻ ഉള്ളതായി മാറരുത്. സ്വകാര്യ മേഖലയുടെ കഴിവുകളേയും സാധ്യതകളെയും പരിഷത്ത് പ്രയോജന പ്പെടുത്തണം . സ്വകാര്യ മേഖലയോട് അയിത്തം കല്പിച്ചു മാറ്റി നിർത്തരുത് എന്നാണ് എന്റെ ഒരു എളിയ അഭിപ്രായം. പരിഷത്തിന്റെ ആശയങ്ങളോടും നിലപാടുകളോടും യോജിക്കുന്ന, യോജിച്ചു പോകാൻ കഴിയുന്ന ധാരാളം സ്വകാര്യ സ്ഥാപനങ്ങളും നമ്മുടെ നാട്ടിൽ ഉണ്ട് . അവരിൽ നിന്നും ഫണ്ട് വാങ്ങുന്നതൊ അവരുമായി സഹകരിക്കുന്നതോ ഒരു തെറ്റായി ശാസ്ത്രസാഹിത്യ പരിഷത്ത ഇനിയെങ്കിലും കാണരുത്. അതൊരു പഴഞ്ചൻ ചിന്താഗതിയാണ്. തൊഴിൽ ചൂഷണം ഇല്ലാത്ത, പ്രകൃതിയെ സംരക്ഷിക്കുന്ന, പരിസ്ഥിതി - ശാസ്ത്ര വികസനത്തിന്‌ വേണ്ടി ലാഭത്തിന്റെ ഒരു വിഹിതം മാറ്റി വയ്ക്കുന്ന എത്രയോ നല്ല സ്വകാര്യ സംരംഭങ്ങളെ നമുക്ക് കേരളത്തിലും ഭാരതത്തിലും കാണാൻ കഴിയും. പൊതു മേഖലയും സർക്കാരും മാത്രമായി മുന്നോട്ടു പോയാൽ നമ്മുടെ സമൂഹത്തിന്റെ ഒരു പകുതിയെ ഒഴിവക്കുകയവും പരിഷത്ത് ചെയ്യുക. അത് സങ്കുചിതമാണ്, അസഹിഷ്ണുതയാണ്.    

കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെ സ്നേഹിക്കുന്ന ഒരു എളിയ പ്രവർത്തകൻ എന്ന നിലയിലാണ് എന്റെ ഈ അഭിപ്രായം

ജോസി വർക്കി ചാത്തങ്കേരിൽ
പെരുമ്പിള്ളി 682314

1 comment:

  1. സ്വകാര്യ കമ്പനികളെ ഒഴിച്ചു നിർത്താന്‍ പറ്റാത്തത് എന്ന തോന്നല്‍ നമ്മളിലുണ്ടാക്കുന്നത് കൃത്രിമമായാണ്. സത്യത്തില്‍ സ്വകാര്യവല്‍ക്കരണം എന്നത് തട്ടിപ്പാണ്.
    എന്ന് വെച്ച് സര്‍ക്കാര്‍ കമ്പനിയെ കണ്ണുമടച്ച് പിന്‍തുണക്കണമെന്നല്ല പറഞ്ഞത്. ഏത് കമ്പനിയായാലും അത് ജനത്തോട് ഉത്തരവാദിത്തമുള്ളവരാകണം. ജോലിക്കാരെ ജനകീയ വിചാരണ ചെയ്യുകയും വേണം. സര്‍ക്കാര്‍ ഗുണ്ടായിസം അനുവദിക്കാന്‍ പറ്റില്ല.
    തൊഴിലാളികളുടെ നേതൃത്വത്തിലുള്ള സഹകരണ സംഘങ്ങളും നല്ലതാണ്.

    പക്ഷേ സ്വകാര്യവത്കരണം തട്ടിപ്പാണ് എന്ന് തിരിച്ചറിയുക.
    https://mljagadees.wordpress.com/2012/09/26/fraud-of-privatization/

    മാതൃഭൂമി പത്രം വിലകൊടുത്ത് വാങ്ങരുത്.

    ReplyDelete

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html