ബഹു: മാതൃഭൂമി പത്രാധിപര്‍ക്ക്,
കഴിഞ്ഞ ദിവസം (ഒക്ടോ: 21) മാതൃഭൂമി പത്രം കൊച്ചി എഡിഷന്‍മൂന്നാം പേജ് കണ്ടു ഞെട്ടിയ ഒരു വായനക്കാരനാണ് ഞാന്‍. ആലുവ കൂട്ടകൊലയ്ക്കുപയോഗിച്ച കത്ത്തികളുടെ വര്‍ണചിത്രം അതില്‍ കൊടുത്തിരുന്നു!!! എന്ത് വാര്ത്താ പ്രാധാന്യമാണ് ആ ചിത്രത്തിനുള്ളത് എന്ന് എത്ര ആലോചിച്ചിട്ടും ഒരു പിടിയും കുട്ടുന്നില്ല. മാതൃഭൂമിയെ പോലെ കുല മഹിമയുള്ള ഒരു പത്രം പേജ്:3 യില്‍ ആയാലും ഇത്ര തരം താഴരുത്. പലപ്രാവശ്യവും മാതൃഭൂമി പ്രസിദ്ധീകരിക്കുന്ന (പ്രത്യേകിച്ചും അക്രമവും കൊലപാതകവും ആയി ബന്ധപ്പെട്ട) ചിത്രങ്ങള്‍ അതിരാവിലെ പത്രം വായിക്കുന്ന ഞങ്ങളെ പോലുള്ളവര്‍ക്ക് മനസീകാസ്വസ്ത്യം ഉലവക്കുന്നവ ആണെന്ന് പറയാതെ വയ്യ. മുഖത്ത് കത്തി കുത്തി തറച്ചിരിക്കുന്ന ചിത്രം ഒരിക്കല്‍ മാതൃഭൂമി മുഖ പേജില്‍ പ്രസിദ്ധികരിക്കുകയുണ്ടായല്ലോ? അതിനുശേഷം രാവിലെ പത്രം വായിക്കില്ല എന്ന് പ്രതിജ്ഞ എടുത്ത വ്യക്തിയാണ് ഞാന്‍. എന്നാല്‍ അത് പിന്നീട് മാറ്റുകയുണ്ടായി. ഇന്നലത്തെ ചിത്രം കണ്ടപ്പോള്‍ കുറ്റബോധം തോന്നി.
പ്രധാന വാര്‍ത്തകള്‍:
ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.
Subscribe to:
Post Comments (Atom)
About Me
- ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍.
- MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ് ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html
കുട്ടിച്ചാത്താ ........... ചായകുടിച്ചിട്ടു മുഴുവന്‍ കാശും കൊടുക്കുന്ന പോലീസുകാരനും, മിനിമം ചാര്‍ജ് മാത്രം വാങ്ങുന്ന ഓട്ടോക്കാരനും ഒക്കെ വായിക്കുന്ന പത്രമല്ലേ? ഇതുപോലെയുള്ള ഫോട്ടോ ഒക്കെ കൊടുത്താലെ ഇവരൊക്കെ വായിക്കൂ.....
ReplyDeleteപലപ്പോഴും ദുരന്തസ്ഥലങ്ങളില്‍ നിന്ന് ഭീതിദായകമായ ചിത്രങ്ങള്‍ മുന്‍പേജുകളില്‍ കൊടുക്കുന്നത് മുന്‍ നിര പത്രങ്ങള്‍ ഉള്‍പ്പടെയുള്ളവരുടെ ഒരു പതിവാണ്. ഇതൊക്കെ പലപ്പോഴും നമ്മുടെ മനോനിലകളെ ബാധിക്കാറുണ്ട് എന്ന് ഇവര്‍ മറന്നുപോകുന്നു
ReplyDelete