പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Friday, October 24, 2008

ബഹുഭാര്യത്വം പാടുണ്ടോ?

മുസ്ലിം സമുദായത്തില്‍ നിലവിലുള്ള ബഹുഭാര്യത്വം സംബന്ധിച്ച് ഹൈക്കോടതി നിരീക്ഷണം നല്ലതാണ്. കാരണം അത് നിയമത്തിന്റെ അറിവിലൂടെ [അല്ലെങ്കില്‍ നിയമ പരമായി മാത്രമെ] പാടുള്ളൂ എന്നതാണ്. ഈ വാര്ത്താ പല പ്രധാന പത്രങ്ങളും മുക്കി!!!
ഇതേക്കുറിച്ച് 'കാന്തപുരം കാമവെറിയന്‍' എന്നൊരു ബ്ലോഗ് കണ്ടു. ഇയാള്‍‍ അന്ധമായ മുസ്ലിം വിരോധിയാണെന്നു തോന്നുന്നു. കാന്തപുരം അദ്ധേഹത്തിന്റെ അഭിപ്രായമാണ് പറഞ്ഞത്. ബഹുഭാര്യത്വം എന്നത് ഇത്ര അന്ധമായി എതിര്‍ക്കെണ്ടാതാണോ? സംരക്ഷിക്കാനും സംത്രിപ്തിപ്പെടുത്താനും കഴിയുമെന്കില്‍ ആയിക്കോട്ടെന്നെ. ചില പുരുഷന്മാര്‍ക്ക് അമിതമായ ലൈംഗീക ആസക്തിയുണ്ടാവും, ജന്മനാ തന്നെ. (Basic Instinct). വേലി ചാടുന്നതിലും ഭേദം ബഹുഭാര്യത്വം അല്ലേ? പിന്നെ കുട്ടികലുണ്ടാവാത്ത പ്രശ്നം. ഒരു ഭാര്യ സമ്മതിച്ചാല്‍ പിന്നെയും കല്യാണം ആകാമെന്ന അഭിപ്രായമാണ് എനിക്കുള്ളത്.
** ബ്രിട്ടന്‍ ബഹുഭാര്യത്വം നിയമ വിധേയമാക്കാന്‍ പോകുകയാണത്രേ!!!

8 comments:

  1. ബ്രിട്ടീഷ്കാരനും അമേരിക്കക്കാരനും ചെയ്താല്‍ അതൊക്കെ മുന്നും പിന്നും നോക്കാതെ അനുകരിക്കണം എന്നു പറയുന്നത് ഒരു നല്ല ലക്ഷണമല്ല. മറിച്ച് ഒരു കോംപ്ലെക്സ് ആണ്.

    “വേലി ചാടുന്നതിലും ഭേദം ബഹുഭാര്യത്വം അല്ലേ?“
    കൊള്ളാം.....ഇതു വളരെ നല്ല ഒരു തമാശ

    ReplyDelete
  2. വലിയ പാടു തന്നെ :-)

    http://kuruppintefielddiary.blogspot.com/- ഇവിടെ ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ കുറിച്ചിട്ടുണ്ട്.

    ReplyDelete
  3. ഒരു സ്ത്രീ‍ക്ക് അശുദ്ധി ഉള്ളപ്പോള്‍ പുരുഷന് അടുത്ത ഭാര്യയുടെ അടുത്തു പോകാം എന്നാല്‍ പുരുഷനു ഒരാഴ്ച്ച അസുഖം വന്നു കിടന്നാല്‍ സ്ത്രീക്ക് അയല്പക്കത്തെ പുരുഷനെ ആഗ്രഹ നിവ്രത്തിക്ക് സമീപിക്കാമോ, എന്താ സ്ത്രീകള്‍ക്കു ആ ദിവസങ്ങളില്‍ വികാരങ്ങള്‍ ഉണ്ടാകാന്‍ പാടില്ലേ.

    ReplyDelete
  4. ബഹുഭാര്യാത്വം സ്ത്രീകളെ സംരക്ഷിക്കാന്‍,സമൂഹത്തെ കാമവെറിയില്‍ നിന്നു മോചിതരാക്കാന്‍.
    കൂട്ടക്കൊലകള്‍ മനുഷ്യ സ്നേഹം വിളംബരം ചെയ്യാന്‍ മനുഷ്യനില്‍ നന്മ വളര്‍ത്താന്‍.

    ഇതെന്തൂട്ട് കുന്തത്തിലെ ഏര്‍പ്പാടാണിഷ്ടന്മാരേ സുഹറ പറഞ്ഞത് എത്ര ശരിയാണ്,മുസ്ലീം സമുദായത്തിലെ നെഞ്ചൂക്കുള്ള ആമ്പിള്ളാരാവണം ഇതിനു സമാധാനം പറയേണ്ടത്.കാമവെറിതീര്‍ക്കാന്‍ പെണ്ണുകെട്ടി തോന്നുമ്പോലെ വലിച്ചെറിഞ്ഞ് പുരുഷനെന്നു ഞെളിഞ്ഞു നടക്കാന്‍ നാണമില്ലെ ഈ വര്‍ഗ്ഗത്തിനാവോ.
    പറഞ്ഞതു തന്നെ നൂറ്റൊന്നാവര്‍ത്തിച്ച് അങ്ങനെയല്ല ഇങ്ങനെയല്ല എന്ന് കിടന്ന് ഉരുളുകയാണ്. ഒരു പെണ്ണിന് ഒരാണാണെങ്കില്‍ ഒരാണിനും അത്രമതി. ആണുങ്ങള്‍ക്കെന്താ അരയ്ക്കു ചുറ്റും ലിംഗങ്ങളാണോ ഇത്ര ഇരിക്കപ്പൊറുതിയില്ലാതാവാന്‍?.

    ReplyDelete
  5. ഇസ് ലാം ബഹുഭാര്യത്തെ അനുകൂലിക്കുന്നത് ഒരു പാട് നിബന്ധനകളുടെ അടിസ്ഥാനത്തിലാണ്. സാമൂഹ്യ സാഹചര്യവും അതില്‍ പ്രധാനപ്പെട്ടതാണ്.
    ഇസ് ലാം നിശ്ചയിച്ച മാനദണ്ഡങ്ങളനുസരിച്ചാണ് ഈ പെണ്ണ് കെട്ട് വീരന്മാരെല്ലാം പെണ്ണ് കെട്ടുന്നത് എന്ന് പറഞ്ഞാല്‍ അതിനോളം വലിയ വിവരക്കേട് മറ്റൊന്നുമുണ്ടാവില്ല.

    നിശ്ചയിച്ച മാനദണ്ഡങ്ങള്‍ എല്ലാം ഒത്തുവന്നാലും നീതിപുലര്‍ത്താനാവില്ലെങ്കില്‍ ഒന്നു തന്നെയാണുത്തമം എന്ന് ഖുര്‍ ആന്‍ അര്‍ത്ഥ ശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്. എത്ര പേര്‍ക്ക് നീതി പുലര്‍ത്തനാവും? വളരെ ആഴത്തില്‍ ചിന്തിക്കേണ്ട വിഷയമാണ്.

    ഞാന്‍ മനസ്സിലക്കിയേടത്തോളം ഇത് സംബന്ധിയായി കോടതി നിലപാടും ഖുര്‍ ആന്റെ അടിസ്ഥാനത്തിലുള്ളതാണ്. കാന്ത പുരത്തെ പോലുള്ളവര്‍ക്ക് ഇസ് ലാമിനെ കുറിച്ച് സാ‍മാന്യ വിവരം പോലുമില്ലെന്നാണ് അദ്ദേഹത്തിന്റെ ഇത്തരം പ്രസ്താവനകള്‍ നമുക്ക് മനസ്സിലാക്കി തരുന്നത്

    ReplyDelete
  6. Apologies for commenting in English. There are several issues with your post:

    1. Since only muslims are allowed to legally have more than one wives, what about men from other religions who are "sexually over active"? Are they free to sleep around?

    2. What about the case of "sexually over active" women? Are they free to have more than one husbands?

    3. In the case which made the High Court made the ruling regarding polygamy, the woman did not want to continue the marriage. But the husband thought it was his privilege to have more than one wife and the wife's opinion did not matter. So this case is not about the man's need to have more than one woman, rather its the case of the woman wanting to make her voice heard.

    4. About the Sunni muslim leader's opinion. It will be nice to consider this on the same lines as that of other religious leaders - the ones who think it is "legal" to adopt a grown woman as his "daughter", and the ones who think that it was Ram who built the submerged sea link between India and Srilanka, All of them are making a fool of themselves.

    ReplyDelete
  7. dear all,

    വാക്കുകളില്‍ നിന്ന് അടര്‍ത്തിയെടുത്ത്‌ മനോരമക്കാര്‍ റിപ്പോര്‍ട്ട്‌ ചെയ്തതാണീ സംഭവം. വിശദീകരണം ഇന്നത്തെ സിറാജ്‌ ദിനപത്രത്തില്‍ വന്നിട്ടുണ്ട്‌. www.sirajnews.com

    visit

    സുന്നിസന്ദേശം


    ബഹുഭാര്യത്വത്തെ പറ്റി ഇസ്ലം എന്ത്‌ പറയുന്നുവെന്നറിയാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ ആര്‍ട്ടിക്കുകള്‍ വായിക്കുക


    -1-
    polygamy

    -2-

    fatwa-from islam online

    ReplyDelete

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html