പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Showing posts with label രാജ്യസ്നേഹം. Show all posts
Showing posts with label രാജ്യസ്നേഹം. Show all posts

Thursday, September 6, 2012

എമെര്‍ജിംഗ് കേരള


ഏതൊരു വികസന പദ്ധതിയുടെയും അന്തിമ ലക്‌ഷ്യം കയ്യിട്ടു വാരലും കാക്കലും ആണ്. ഇതറിയാത്തവരല്ല  വി.എസ്സും പിണറായിയും. പിന്നെ കുറച്ചു കോലാഹലം ഒക്കെ ഉണ്ടാക്കിയില്ലെങ്കില്‍ അണികള്‍ എന്ത് പറയും?
സിനിമയില്‍ പുതുമുഖങ്ങളെ ധാരാളം അവതരിപ്പിച്ച ഒരു പ്രമുഖ മലയാള സംവിധായകന്‍, സ്വന്തം മകളെ പുതുമുഖമായി അവതരിപ്പിക്കുകയാണെങ്കില്‍  പോലും ഒന്ന് രുചി നോക്കും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അതുപോലെ ഒരു രാഷ്ട്രീയക്കാരന്‍ വികസന പദ്ധതിയുമായി വന്നാല്‍ അയാള്‍ സ്വന്തം രാജ്യത്തെ ഒറ്റിക്കൊടുത്തിട്ടാണെങ്കിലും സ്വന്തം കീശ വീര്‍പ്പിക്കും, സംശയം ഇല്ല. 3 ജി, കല്‍ക്കരി ലേലം, മെട്രോ റെയില്‍ ഇവയെല്ലാം വന്‍ അഴിമതിയുടെ മൂര്‍ത്ത രൂപങ്ങള്‍ തന്നെയാണ്. കേരളത്തില്‍ ഇന്നത്തെ ലാഭകരമായ ബിസിനസ്‌ 'റിയല്‍ എസ്റ്റേറ്റ്‌' തന്നെ. അത്  ഏതു പക്സ്ഥാനി വന്നാലും ഭൂമി കച്ചവടം നടത്തി ഞൊടിയിട കൊണ്ട് കോടികള്‍ സമ്പാദിക്കാന്‍ രാഷ്ട്രീയക്കാര്‍ മാത്രമല്ല, ഏതൊരു സാധാരണ മലയാളിയും ആഗ്രഹിക്കുന്നു. 

Wednesday, March 17, 2010

ദേശീയ കറന്സിക്കു വിലയില്ലേ? മഹത്വമില്ലേ?

ആയിരം രൂപയുടെ നോട്ടുമാല സ്വീകരിച്ച കുമാരി മായാവതിയെ അറസ്റ്റ് ചെയ്യണം. നോട്ടുകൊണ്ട് മാല ഉണ്ടാക്കുന്നത് നിരോധിക്കണം. അങ്ങിനെ ദേശീയ Currency-യെ അപമാനിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വരണം. ദേശീയ പതാകയെ അവഹേളിക്കുന്നതിലും വലുതാണ്‌ ദേശീയ Currency-യെ അപമാനിക്കുന്നത്.

ദേശീയ കറന്സിക്കു വിലയില്ലേ? മഹത്വമില്ലേ?

Sunday, October 25, 2009

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം (മൂന്നാം ഭാഗം)

ഇന്ത്യ എന്റെ രാജ്യമാണ്. ചൈന, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നീ മൂന്നു രാജ്യങ്ങളാണ് എന്റെ അയല്‍ക്കാര്‍. എല്ലാവരുമായി നല്ല പോട്ടിയില്‍ ആണ്. അതിര്‍ത്തി തര്‍ക്കം ഇല്ലാതെ ഞങ്ങള്‍ എങ്ങിനെ ജീവിക്കും. അതിര്‍ത്തി കാക്കാന്‍ കുറച്ചൊക്കെ ആയുധങ്ങള്‍ ശേഖരിക്കണ്ടേ? രാജ്യസുരക്ഷ!! ആ ആയുധങ്ങള്‍ വാങ്ങാന്‍ കരാര്‍ ഉണ്ടാക്കണ്ടേ? അങ്ങിനെ ആയുധങ്ങള്‍ വാങ്ങുമ്പോള്‍ ഞങ്ങള്‍ക്ക് വല്ല ചില്ലറയും തടഞ്ഞാല്‍ കുറ്റം പറയരുത്. (രാജ്യ സുരക്ഷ!!) ഭരിക്കുന്ന ഏമാന്‍മാര്‍ക്കും കഞ്ഞി കുടിക്കണ്ടേ?

ക്വത്റോച്ചി നീണാള്‍ വാഴ്കൈ!!!

Tuesday, December 23, 2008

"പാക്കിസ്ഥാന്‍ - I LUV U"

പ്രീയ ചിദംബരം, എനിക്കെന്തോ പാക്കിസ്ഥാനെയോ, അവിടുത്തെ ആള്‍ക്കാരെയോ വെറുക്കാന്‍ സാധിക്കുന്നില്ല. ഞാന്‍ എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു നോക്കി. നടക്കുന്നില്ല സര്‍. (ഇതൊരു രോഗമാണോ?) ഞാന്‍ സാറിന്റെയും നമ്മുടെ സര്‍ക്കാരിന്റെയും പല പ്രസ്താവനകളും വായിച്ചു നോക്കി, പാകകിസ്ഥാനെ മനസാ വെറുക്കാന്‍ ശ്രമിച്ചു. പക്ഷെ പറ്റുന്നില്ല സര്‍. എനിക്ക് രാജ്യ സ്നേഹം ഇല്ലേ??!! ഞാന്‍ ആകെ സങ്കടത്തില്‍ ആണ്. എന്നെ രക്ഷിക്കൂ സാര്‍,,, ഞാന്‍ എന്ത് ചെയ്യണം. ദയല്യ്സിസ് ചെയ്തു എന്റെ രക്തം മുഴുവന്‍ മാറ്റിയാലോ? അല്ലെങ്കില്‍ എന്റെ ഈ ക്ര്രൂര ഹൃദയം മാറ്റി വയ്ക്കാനകുമോ? സഹായിക്കൂ.

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html