പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Tuesday, April 28, 2009

അയ്യോ,, തൊഴിലാളി പിടുത്തക്കാര്‍ വരുന്നേ, ഓടിക്കോ...

കിരണ്‍ തോമസിന്റെ ലേഖനത്തോടുള്ള എന്റെ പ്രതികരണം.

തൊഴിലാളികളെ കുറിച്ച് ചിന്തിക്കുവാനും പറയുവാനും ഇവിടെ ഇടതു ബു.ജി. കള്‍ക്ക് മാത്രമേ അവകാശമുള്ളൂ. അതിനാല്‍ തന്നെ കത്തോലിക്കാ സഭ ചെയ്തത് വലിയൊരു പാതകമാണ്. പിന്നെ തലശ്ശേരി കോ-ഒപ്പ്. ആശുപത്രിയിലും പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയിലും എറണാകുളതിനടുത്ത് എ.പി വര്‍ക്കി മിഷനിലും നഴ്സുമാര്‍ക്ക് കൊട്ടകണക്കിനു ശമ്പളം കൊടുക്കുന്നുണ്ട്!! (അച്ചന്മാര്‍ ചെയ്യുന്നതെല്ലാം തട്ടിപ്പാണ്)അവിടത്തെ നഴ്സിംഗ് സ്കൂള്‍ ആണ് കേരളത്തിലെ ഏറ്റവും നല്ലത്!!! അവിടെ അന്യായമായ ഫീസില്ല!!

പിന്നെയോ,

മാര്‍ക്സിസ്റ്റു പാര്‍ട്ടി സ്കൂള്‍ തുടങ്ങാന്‍ ആലോചിക്കുന്നു. തലവരി ഇല്ല, ഫീസില്ല, അധ്യാപകര്‍ക്ക് ഉയര്‍ന്ന ശമ്പളം . . . ഉടനെ ആയിരം സ്കൂളുകള്‍ ആണ് പാര്‍ട്ടി കേരളത്തില്‍ തുടങ്ങുന്നത്. പാവപ്പെട്ടവരെ സഹായിക്കാന്‍.

പിന്നെ മാന്ദ്യം,,

പാവപ്പെട്ട കൂലിപ്പണിക്കാര്‍ ശരിക്കും കഷ്ടപ്പെട്ടുപോയി. ദിവസം വെറും 350 രൂപയെ ഞങ്ങളുടെ നാട്ടില്‍ കൂലിയുള്ളൂ. അതും 6 മണിക്കൂര്‍ പണിക്ക്. (9 am - 5 pm : രണ്ടു ചായയും ഒരു ഉച്ചഭക്ഷണവും കഴിഞ്ഞ്)

കത്തോലിക്കാ സഭ തൊഴിലാളികളെ സംഘടിപ്പിക്കാം എന്ന് 'സ്വപ്നം' കാണുന്നത് ആരുടെയൊക്കെയോ ഉറക്കം കെടുത്തി എന്ന് ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ സ.ലോറന്‍സിന്റെ പ്രസ്താവന വായിച്ചപ്പോഴും‍തോന്നി യിരുന്നു.

4 comments:

  1. പാര്‍ട്ടിയും സഭയുമായി മനുഷ്യരെ പറ്റികുന്നതില്‍ കാര്യമായ difference ഒന്നും ഇല്ല ..ഇരു കൂട്ടരും പിരിവിനു മുന്‍പില്‍ തന്നെയാണ് ,കമ്മ്യൂണിസ്റ്റ്‌ കാര്‍ ലെവിയെന്നുമൊക്കെ ഓമനപ്പേരിട്ട് നിവൃത്തിയില്ലാത്ത അമ്ഗംങളുടെ കയ്യില്‍ നിന്ന് പോലും വാങ്ങും . പല പള്ളികളിലും ടാര്‍ഗറ്റ് ഇട്ടു കുടിശിക എഴുതുന്ന ഏര്‍പ്പാട് പോലെ തന്നെയാണിത്‌. കോ ഓപ്പറേറ്റീവ്‌ സ്ഥാപങ്ങളിലും മിഷന്‍ ഹോസ്പിടലുകളിലും നക്കാപിച്ച ശമ്പളം കൊടുത്ത് പറ്റിക്കുന്നു എന്നത് ഒരു യാധര്‍ധ്യം തന്നെയാണ് ...ഇരു കൂട്ടരു ideology യെ തന്നെയാണ് ഇതിനു മറയക്കുന്നത്. സഭ യുടെ ഉദ്ദേശം രാഷ്ട്രീയധികരമല്ല സാമൂഹിക സേവനമാണ് എങ്കില്‍ സ്വാഗതം ചെയ്യപ്പെടേണ്ട നീക്കം തന്നെയാണിത്‌

    ReplyDelete
  2. അല്ല മാഷെ...കൂലിപ്പണിക്കാരന് 350 രൂപ ഏതു സ്വര്‍ഗ്ഗത്തിലാ..?!
    എന്തായാലും എന്റെ നാട്ടില്‍ ഇല്ല..അവിടെ ഒക്കെ 350 ആണോ..കൂലി..?!

    ReplyDelete
  3. സഭക്ക്‌ ആല്മീയമായ കാര്യങ്ങളില്‍ ശ്രദ്ധിക്കാതെ രാഷ്ട്രീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ അനന്തര ഭലം മാത്രം.. രാഷ്ട്രീയം,സ്വാധീനം തുടെങ്ങിയ ചാണകക്കുഴിയില്‍ ചാടി വെറുതെ ബഹളം വക്കണ്ട കാര്യം ഒണ്ടോ എന്ന് ചിന്തിക്കുക.. സഭ ഒരു രാഷ്ട്രീയ പ്രസ്ഥാനം അല്ലല്ലോ..
    കക്ഷത്തില്‍ ഇരിക്കുന്നത് വിടാനും വയ്യ.. ഉത്തരത്തില്‍ ഇരിക്കുന്നത് എടുക്കുകയും വേണമെന്ന് ചിന്തിച്ചാല്‍..
    തുടെങ്ങിയതല്ലേ ഉള്ളൂ.. ഇതിലും കൂടുതല്‍ കാണാന്‍ കിടക്കുന്നു..

    ReplyDelete
  4. പിള്ളാരെ 'പേടിപ്പിക്കാന്‍' മാത്രമല്ലാതെ പ്രത്യേകിച്ച് ഒരു പ്രയോജനം ഇല്ലാത്തത് കൊണ്ടും, ഈ പാഴ് ചെടി എവിടെയും കേറിപ്പിടിച്ച് വളരുകയും ചെയ്യുന്നത് കൊണ്ടും ആരിക്കും ആ പേര് കിട്ടിയത്‌..

    ReplyDelete

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html