പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Friday, April 17, 2009

സിന്ധു ജോയ്?? ഇത് വേണമായിരുന്നോ???

എറണാകുളത്തെ സി.പി.എം സ്ഥാനാര്‍ഥി ശ്രീമതി.സിന്ധു ജോയ് ഇലക്ഷന്‍ ദിവസം വരാപ്പുഴ ബിഷപ്പ് ദാനിയേല്‍ അച്ചാര്പറമ്പില്‍ പിതാവിന്റെ കൈ ചുംബിക്കുന്ന ചിത്രം ഇന്നലെ പത്രങ്ങളില്‍ കണ്ടു. തെറ്റല്ല, പക്ഷെ . . . ഒരു സംശയം. എസ്.എഫ്.ഐ.യുടെ സമരസഖാവും, ധീരവനിതാ നേതാവും ആയ സിന്ധു ഇത് ചെയ്യണമായിരുന്നോ?
"Ms Sindhu Joy, the young-blooded, fire branded , student activist of the national standing have certain factors in her favour. At first, her age itself. Ms Sindhu Joy is in her 30s. Secondly, Kerala student movement has seen Ms Sindhu spearheading many strikes for various causes representing her student wing." (www.kerala.com)

മാര്‍ക്സിസ്റ്റുകാര്‍ക്ക് ഇപ്പൊ പണ്ടത്തെ പോലെ [കപട]ആദര്‍ശം ഒന്നും ഇല്ലേ?

"ഫോടോഗ്രഫര്‍ക്ക് മുന്‍പില്‍ ഇതാണെങ്കില്‍ ................???!!!"

16 comments:

  1. അത് ഒന്ന് “ആക്കിയതാണ്” എന്ന് പാതിരിക്കു മനസ്സിലായി. നാട്ടുകാര്‍ക്ക് ഇതുവരെ മനസ്സിലായില്ലെന്നു തോന്നുന്നു ;))

    ReplyDelete
  2. 'Hippocratic Comrade' as usual! Comrades will kiss anything if it is beneficial to them. Don't ask about sincerity, that word is not in their lexicon.

    ReplyDelete
  3. ഡൊ.സൂരജിന്റ്റ്റെ വിഷമം മനസ്സിലാകുന്നു.
    പാതിരി എന്റെ അളിയന്റെ വല്യമ്മേടെ അമ്മാവന്റെ മകന്റെ ശ്വശുരനോടു പറഞ്ഞിരുന്നു “അത് ഒന്നു ആക്കിയതാണു” എന്നു.സൂരജിനും പാതിരിക്കും മാത്രം മനസ്സിലായ ആ കാര്യം ഒന്നു ഡേഷാഭിമാനി വഴി പരസ്യപ്പെടുത്തണേ!

    ReplyDelete
  4. "ഫോടോഗ്രഫര്‍ക്ക് മുന്‍പില്‍ ഇതാണെങ്കില്‍ ................???!!!" ഡേഷാഭിമാനി ..h hhahahahh

    ReplyDelete
  5. സൂരജ് പറഞ്ഞത് മനസ്സിലായില്ല

    ReplyDelete
  6. എറണാകുളത്ത് പോയി ഒന്ന് കയ്യും മുഖവും നീട്ടിനിന്നുനോക്കണം. എന്നെയും ഒന്ന് ‘ആക്കുമോ’ എന്ന് നോക്കാമല്ലോ

    ReplyDelete
  7. ഡോക്ടര്‍ സൂരജിനിപ്പോള്‍ ചെല്ലുന്നിടത്തെല്ലാം നല്ല കോളാണു. ശുക്രദശയാണെന്നു തോന്നുന്നു :)

    ReplyDelete
  8. കാര്യം നടക്കാന്‍ ആരാണ്ടിന്റെയും കാല് പിടിക്കണമെന്നല്ലേ നാട്ടിലെ ചട്ടം. നാടോടുമ്പോള്‍ നടുവേ ഓടുക. സാരിക്ക് പകരം ചുരിദാര്‍ ധരിച്ചത് കൊണ്ട് നാട്ടുകാര്‍ നന്നാവില്ലെന്ന് ഇപ്പോഴെങ്കിലും മനസ്സിലായല്ലോ :)

    സൂരജേ അങ്ങിനെ പറയരുത്.... കാണ്‍ഗ്രസ്സ്കാരന് മാത്രമേ ഏത് ചെറ്റത്തരവും എവിടെയും കാണിക്കാന്‍ അധികാരമുള്ളൂ....

    ReplyDelete
  9. അപ്പോ ആരാ ഇവിടെ ചെറ്റത്തരം കാണിച്ചതു? :)

    ReplyDelete
  10. കപടവേഷധാരിApril 18, 2009 at 8:43 PM

    തോമാസേട്ടനു വേണേല്‍ അമൃതാനന്ദമയിയെ കാണാം, എല്ലാ മൊല്ലാക്കമാരെയും കെട്ടിപ്പിടിക്കാം, പാതിരിമാരെക്കൊണ്ട് ലേഖനമെയുതി വോട്ടൊപ്പിക്കാം. ഇതിലൊന്നും ഒരു കുഴപ്പവുമില്ല. എന്നു വെഛാ ആ വോട്ടുകള്‍ മുഴുവന്‍ കണ്‍സോളിഡേറ്റി നമ്മടെ പെട്ടീല്‍ വീഴണം. അത് പൊളിക്കാന്‍ ആരെങ്കിലും നോക്കിയാല്‍ പ്രസ്താവനയായി, പോസ്റ്റായി, കമന്റായി. സിന്ധു ജോയി സമരത്തില്‍ പങ്കെടുത്തുകൊണ്ടിരുന്നപ്പോള്‍ കളിയാക്കിയിരുന്നവര്‍ തന്നെ ഈ വാര്‍ത്തയുടെ കൂടെ സിന്ധു ജോയ് തീപ്പൊരി കമ്യൂണിസ്റ്റും, സമരസഖാവും, ധീരവനിതാ നേതാവും ഒക്കെ ആണെന്ന് ഓര്‍മിപ്പിക്കും.

    എന്തൊരു ലോകം ചേട്ടായികളേ..

    ReplyDelete
  11. ശശി ഡോട്.കോ.ഡോട് യൂക്കേയുടെ സങ്കടം മനസ്സിലായി ;) ദശ ഏതാണെന്നറിയാന്‍ പൊറകേയുള്ളത് അടിയന്റെയൊരു ഭാഗ്യം തന്നെ.

    മനോജേട്ടാ,എറണാകുളത്ത് സിന്ധുവിന്റെ എതിരാളി കേ.വി തോമസ് അമൃതവര്‍ഷത്തിനെടയ്ക്ക് പോയി അമൃതാനന്ദമയിയെ ഇതുപോലെ ഒന്ന് മുത്തിയതും പത്രത്തിലടിച്ചു വന്നിരുന്നു. അപ്പോ ഞമ്മളും സ്മാര്‍ട്ടാണെന്ന് ഒന്ന് കാണിക്കണ്ടേ ? ;)

    ReplyDelete
  12. വിഷൂനു പടക്കം പൊട്ടിക്ക..പിതാവിന്റെ കൈ ചുംബിക്ക...ഇതൊക്കെ ഇപ്പൊ അവരുടെ ഒരു ഹോബിയാണന്നെ..

    ReplyDelete
  13. ഇതാരും കണ്ടില്ലേ?
    ഡോക്ടർ സാറേ കെ വി തോമസ് അമൃതാനന്ദമയിയെ തെറി വിളിച്ചുകൊണ്ട് നടന്നിട്ടാണോ എലക്ഷൻ സമയത്ത് കൈമുത്താൻ പോയത് എങ്കിൽ വാർത്തയാക്കേണ്ടത് തന്നെ!

    ഒരു കാര്യം ചെയ്യ്, ഇതൂടെ ഒരു പത്ത് മുപ്പത് പേജിൽ സ്വന്തം ബ്ലോഗിലെഴുതിയങ്ങ് ന്യായീകരിക്ക് :)

    ReplyDelete
  14. പൊന്നപ്പൻ said... YES he said it

    ReplyDelete
  15. ഡോക്ടര്‍ സൂരജ് തോമാസേട്ടന്‍ ചെയ്തൂന്ന് വെച്ച് നമ്മളും അങ്ങനെ ചെയ്യണോ സ്മാര്‍ട്ട് ആണെന്ന് കാണിക്കാന്‍ അങ്ങിനെയാണെങ്കില്‍ കുമ്പസരിക്കുന്നതിന്റെ ഫോട്ടോ കൂടെ വരണം എന്നാലെ നമ്മള്‍ ശരിക്കും സ്മാര്‍ട്ട് ആകൂ .ചെയ്തത് ശരിയല്ല അതിനെ എതിര്‍ത്തില്ലെങ്കിലും ന്യായീകരിക്കരുത് .

    ReplyDelete
  16. "ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം വോട്ട് " സിന്ധുവിന്‍റെ ഗോഡ്ഫാദര്‍ പി
    ണറായിക്ക് പോട്ടയില്‍ പോയി കൈ മുത്താമെങ്കില്‍ സിന്ധുവിന് എന്തു കൊണ്ട് കൈ
    മുത്തിക്കൂടാ........

    ReplyDelete

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html