എലിപ്പനി,
പക്ഷിപ്പനി,
ഡങ്കിപ്പനി
ദാ,, ഇപ്പോള്‍
പന്നിപനിയും!!
ഇത് മൃഗങ്ങളോടുള്ള ക്രൂരതയല്ലേ?
(മേനകാജി... നോട്ട് ദിസ് പോയിന്റ്)
അവറ്റകള്‍ 'മനുഷ്യപ്പനി' എന്ന് പറഞ്ഞു
നമ്മളെ കളിയാക്കാറില്ലല്ലോ?
ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.
സുഹൃത്തേ, ഇത്രയും ലളിതമായി പറയാന്‍ തോന്നുന്നുവോ?
ReplyDeleteപന്നികളില്‍ നിന്നും പകര്രുന്ന വൈറസുകള്‍ മാരകമായ പനിയായി മാറി എത്ര പേര്‍ മരിച്ചു. അതിലേറെ പേര്‍ അസുഖം ബാധിച്ച് കിടക്കുന്നു. മെക്സിക്കോയില്‍ നിന്നും മറ്റുള്ള രാജ്യങ്ങളിലേയ്ക്കും പകരുകയാണിത്. മുന്‍)കരുതലകളേടുക്കാമെന്നല്ലാതെ മറ്റൊരു പോവഴിയുമില്ല. ഇതിനുള്ള മരുന്നും നിലവില്ല
എന്നിട്ടും എങ്ങനെ ഇങ്ങനെയൊക്കെ പറയാന്‍ തോന്നുന്നു?
ഇവിടെ ടെക്സാസില്‍ ഒരു കുട്ടി മരിച്ചു. കുറെ പേര്‍ക്ക് ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയിരിക്കുന്നു. എല്ലാവരും ഭീതിയുടെ നിഴലിലാണ്...
പറഞ്ഞത് വേദനിപ്പിച്ചെങ്കില്‍ ക്ഷമിക്കുക.
യൂറോപ്പിലും അമേരിക്കയിലും വൈറസ് പടരുന്നതില്‍ വേഗത്തില്‍ 'ഭയം' പടരുന്നു. 'ചിക്കന്‍ ഗുനിയ' കേരളത്തില്‍ ഒരു വര്‍ഷം മുന്‍പ് തന്ടവമാടിയിരുന്നല്ലോ. അത് സംഭവിച്ചത് യൂറോപ്പില്‍ ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി? നമ്മുടെ ആള്‍കാര്‍ അതിനെ കമ്യൂണിസ്റ്റ് പച്ചയും പപ്പായയുടെ ഇലയും ഒക്കെ കൊണ്ട് തോല്പിച്ചോടിച്ചു. അല്ലെ? (Jossy Varkey)
ReplyDeleteഇതൊക്കെ സംഭവിക്കുന്നത് യൂറോപ്പിലായാലും അമേരിക്കയിലായാലും ആലുവാ മണപ്പുറത്താണേലും കൊല്ലത്താണേലും എല്ലായിടത്തും മനുഷ്യര്‍ തന്നെയാണ്
ReplyDelete