പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Thursday, April 23, 2009

ബ്ലോഗെഴുത്തിലെ കോപ്പിയടി

കോപ്പിയടി എല്ലാ മേഖലയിലും ഉണ്ട്. ഇന്ന് ശ്രദ്ധയില്‍ വന്നത് ഇവിടെ കൊടുക്കുന്നു.

കൃഷ്ണ തൃഷ്ണ ജനുവരി 8-നു എഴുതിയത് മഴനൂലുകള്‍ ദാ ഇവിടെ കോപ്പിയടിച്ചില്ലേ എന്ന് ഒരു സംശയം.

ഇതിനെ അല്പത്തരം എന്ന് പറയാം. ഇതിനെ നമ്മള്‍ പ്രോത്സാഹിപ്പിക്കണോ? കണ്ണടച്ച് പൂച്ച പാല് കുടിച്ചാല്‍ ആരും അറിയില്ലേ? ഇത്ര ഗഹനമായി എഴുതിയില്ലെന്കിലും, പ്രശാന്തിന് കഴിയും വിധം മാത്രം എഴുതട്ടെ. ഞങ്ങള്‍ വായിക്കാം.

(ഇനി ഈ പറഞ്ഞ രണ്ടു ബ്ലോഗും ഒരാളുടെ ആണെന്കില്‍ എന്നോട് ക്ഷമിക്കുക)

12 comments:

  1. yeaaa. I need more hits in my blog too....

    both great writters not even donated a ruppee in their life and still want to write blog against a community who does 75% charity work in the world... I challenge them to devote two weeks to serve in a slum for the rest of their life!

    ReplyDelete
  2. അപ്പോള്‍ കോപ്പിയടി പിടിച്ചോ , നന്നായി :)

    ReplyDelete
  3. both just translated this

    http://en.wikipedia.org/wiki/Urbain_Grandier

    ReplyDelete
  4. Urbain Grandier (1590 in Bouère, Mayenne - 18 August 1634 in Loudun) was a French Catholic priest who was burned at the stake after being convicted of witchcraft, specifically the events of the Loudun Possessions.

    Grandier served as priest in the church of Sainte Croix in Loudun, in the Roman Catholic Diocese of Poitiers. Ignoring his vow of priestly celibacy, he is known to have had sexual relationships with a number of women and to have acquired a reputation as a philanderer. In 1632, a group of nuns from the local Ursuline convent accused him of having bewitched them, sending the demon Asmodai, among others, to commit evil and impudent acts with them. Modern commentators on the case have argued that the accusations began after Grandier refused to become the spiritual director of the convent, unaware that the Mother Superior, Sister Jeanne of the Angels, had become obsessed with him, having seen him from afar and heard of his sexual exploits. It is claimed that Jeanne, enraged by his rejection, instead invited Canon Mignon, an enemy of Grandier, to become the director. Jeanne then accused Grandier of using black magic to seduce her. The other nuns gradually began to make similar accusations. Many modern scholars claim that this was a case of collective hysteria. Grandier was arrested, interrogated and tried by an ecclesiastical tribunal, which acquitted him.

    Grandier, however, gained the enmity of the powerful Cardinal Richelieu after a public verbal attack against him. Grandier had also written and published scathing criticisms of Richelieu. Richelieu ordered a new trial, conducted by his special envoy Jean de Laubardemont, a relative of the Mother Superior of the convent of Loudun. Grandier was rearrested at Angers and the possibility of appealing to the Parlement of Paris was denied to him. Interrogated for a second time, the nuns (including the Mother Superior) did not renew their accusations, but this did not affect the predetermined outcome of the trial.

    The judges (the clerics Laubardemont, Lactance, Surin and Tranquille), after torturing the priest, introduced documents purportedly signed by Grandier and several demons as evidence that he had made a diabolical pact. One of the pacts was written in Latin and appeared to be signed by Grandier; another looks almost illegible (but was in fact written in Latin abbreviations, and backwards, nonetheless - and has been published and translated in a number of books about witchcraft) and had many strange symbols, and was "signed" by several demons with their seals, as well as by Satan himself (a signature clearly reads Satanas). It is unknown if Grandier wrote or signed the acts under duress, or if they were entirely forged.

    Grandier was found guilty and sentenced to death. The judges who condemned Grandier ordered that he be put to the "extraordinary question", a form of torture which was usually, but not immediately, fatal, and was therefore only administered to victims who were to be executed immediately afterwards. Despite torture, Grandier never confessed to witchcraft. He was burned alive at the stake.

    Many theories exist as to the cause of the Loudon "possessions". One of the most likely explanations is that the whole affair was a hoax orchestrated by Richelieu.

    ReplyDelete
  5. This comment has been removed by a blog administrator.

    ReplyDelete
  6. This comment has been removed by a blog administrator.

    ReplyDelete
  7. ഇതിനെ അല്പത്തരം എന്ന് പറയാം. ഇതിനെ നമ്മള്‍ പ്രോത്സാഹിപ്പിക്കണോ? കണ്ണടച്ച് പൂച്ച പാല് കുടിച്ചാല്‍ ആരും അറിയില്ലേ? ഇത്ര ഗഹനമായി എഴുതിയില്ലെന്കിലും, പ്രശാന്തിന് കഴിയും വിധം മാത്രം എഴുതട്ടെ. ഞങ്ങള്‍ വായിക്കാം.

    (ഇനി ഈ പറഞ്ഞ രണ്ടു ബ്ലോഗും ഒരാളുടെ ആണെന്കില്‍ എന്നോട് ക്ഷമിക്കുക)
    *************
    ~~~~~~~~~~~~~~~~~~~~~~~~~~~~~~~~
    വിശദമായ എഴുത്തിനു ജോണ്‍സണ്‍ ഐരൂരിന്റെ ലേഖനം സഹായിച്ചിട്ടുണ്ട്. ഈ കഥയുടെ സംക്ഷിപ്തരൂപം വിക്കിയില്‍ ഇവിടെ വായിക്കാം.

    Posted by കൃഷ്‌ണ.തൃഷ്‌ണ at 10:34 AM
    ***************************

    കടപ്പാട്: ജോണ്‍സണ്‍ ഐരൂര്‍, വിക്കിപീഡിയ, ആന്‍സേഴ്‌സ്.കോം, നണ്‍സ് ഓഫ് ലൗഡണ്‍, ബുക്ക് അര്‍ബെയ്‌ന്‍ ഗ്രാന്‍ഡിയര്‍ By അലക്‌സാണ്ടര്‍ ഡുമാസ് പിരെ, വിക്കി സോഴ്‌സ്


    Posted in Article by Prasanth Krishna

    **************************


    പോസ്റ്റുകള്‍ മുഴുവന്‍ വായിക്കുക ചുവട്ടില്‍ ചെറുതായി അടികുറിപ്പും കാ‍ണും അതും കൂടോന്ന് നോക്കുന്നത് പിന്നെ ഇളിഭ്യരാവാതിരിക്കാന്‍ സഹായിക്കും

    നന്ദി

    ReplyDelete
  8. അനോണിയ്ക്കെന്താ ഇത്ര വിഷമം? അടിക്കുറിപ്പ് വായ്യിച്ചില്ല എന്ന് എങ്ങിനെ ഊഹിച്ചു? ഇതു പ്രശാന്തിന്റെയോ കൃഷ്ണയുടെയോ സ്വന്തം സൃഷ്ടിയല്ല എന്നു മനസ്സിലാക്കാന്‍ അതിബുദ്ധിയൊന്നും വേണ്ട. ഒരേ കാര്യം തന്നെ വീണ്ടും പൊക്കികൊണ്ടു വന്നതിലാണു എന്റെ അമര്‍ഷം. അതു തന്നെയാണു കുട്ടിചാത്തനും ഉദ്ദെശ്ശിച്ചിരിക്കുന്നതു എന്നാണു എനിക്കു തോന്നുന്നതു. മത വിമര്‍ശനം നടത്തണമെങ്കില്‍ ആദ്യം അവരവരുടെ മതത്തെ നന്നാക്ക്. എന്നിട്ടാകട്ടെ മറ്റുള്ളവരുടെ മേല്‍ കുതിര കേറാന്‍.

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. ജോസ്സി,

    ഈ പോസ്റ്റിന്റെ ആവശ്യം എന്താണന്ന് എനിക്ക് മനസ്സിലകുന്നില്ല. യാഹൂ മെസ്സഞ്ചറില്‍ ചാറ്റില്‍ ഇതിന്റെ വിശദീകരണം ഞാന്‍ താങ്കള്‍ക്ക് തന്നതുമാണ്. അപ്പോള്‍ എങ്കില്‍ കുറച്ചു എഡിറ്റ് ചെയ്ത് ഇടൂ എന്ന് നിര്‍ദ്ദേശിച്ചു പോയിട്ട് താങ്കള്‍ ഈ പണി കാണിച്ചതിന്റെ പിന്നിലെ ചേതോ വികാരം വിവാദം ഉണ്ടാക്കി താങ്കള്‍ക്ക് കുറച്ച് ഹിറ്റ് കൂട്ടാന്‍ എന്നല്ലാതെ മറ്റൊന്നാണന്ന് ഞാന്‍ കരുതുന്നില്ല. എന്റെ പോസ്റ്റ് എന്റെ ബൗദ്ധിക സ്വത്താണന്ന് ഞാന്‍ ആരോടും അവകാശപ്പെട്ടിട്ടില്ല. മലയാളത്തിലെയും ഇംഗ്ലീഷിലേയും ഏതൊക്കെ ലേഖനമാണോ ഞാന്‍ ആധാരമാക്കിയത് എന്ന് വ്യക്തമായ് പൊസ്റ്റിന്റെ അടിയില്‍ ലിങ്ക് ചെയ്തിട്ടുണ്ട്. സാധാരണ കടപ്പാട് വെയ്ക്കുമ്പോള്‍ ഏറ്റവും ചെറിയ ഫോണ്ടില്‍ നരച്ച (Grey) ഫോണ്ട് കളറില്‍ കടപ്പാട് വെയ്ക്കാറുള്ള ഞാന്‍ ഈ പ്രസ്തുത പോസ്റ്റില്‍, പോസ്റ്റില്‍ ഉപയോഗിച്ച അതേ ഫോണ്ടും ഫോണ്ട് കളറും ഫോണ്ട് സൈസും ഉപയോഗിച്ചത് വ്യക്തമായ കാരണത്തോടൂ കൂടിതന്നയാണ്. ഏതങ്കിലും ഒരു ചിത്രം ഗൂഗിളോ, ഫോട്ടൊ ബക്കറ്റോ തുടങ്ങിയ ഏതങ്കിലും ഇന്റര്‍ നെറ്റ് സോര്‍സില്‍ നിന്നും എന്റെ ബ്ലോഗില്‍ ഉപയോഗിച്ചാല്‍ അത് എവിടനിന്ന് എടുത്തു എന്നതിന്റെ ലിങ്ക് ഞാന്‍ കടപ്പാടായി എന്റെ പ്രസ്തുത പോസ്റ്റുകളുടെ അടിയില്‍ കൊടുക്കാറുമുണ്ട്. ഇനി ഏതങ്കിലും ബ്ലോഗില്‍ നിന്നും അവരുടെ ബൗദ്ധിക സ്വത്ത് കോപ്പി ചെയ്യേണ്ടിവന്നാല്‍ കോപ്പിചെയ്യും മുന്‍പേ ഈ മെയില്‍ വഴി അതിനുള്ള അനുവാദം വാങ്ങിയിട്ടേ ചെയ്യാറുമുള്ളൂ.

    ഏതാണ്ട് 2000 മുതല്‍ ബ്ലോഗ് ചെയ്യുന്ന എനിക്ക് ബ്ലോഗില്‍ ചെയ്യേണ്ട മര്യാദകള്‍ അത്യാവശ്യം വശമുണ്ട്. അതനുസരിച്ചേ ഇന്നുവരേയും ബ്ലോഗ് ചെയ്തിട്ടുമുള്ളൂ. എന്റെ പ്രസ്തുത പോസ്റ്റില്‍ ഞാന്‍ പറഞ്ഞിരിക്കുന്നത് എന്ത് എന്ന് മനസ്സിലായില്ല അല്ലങ്കില്‍ തെറ്റിധരിക്കപ്പെട്ടു എന്നു വേണം കരുതാന്‍. അത് സ്വാഭാവികം ആയിരിക്കം. ലോകത്തിന്റെ ഇരുണ്ട കോണുകളില്‍ ആര്‍ക്കും വേണ്ടാത്ത പട്ടിണികോലങ്ങളായി അക്ഷരാഭ്യാസമില്ലാത്ത വറും മനുഷ്യകോലങ്ങളെ മനുഷ്യരാക്കിയ ഇന്നും പ്രതിഫലേഛ്ചയില്ലാതെ മിഷിനറി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പുരോഹിതന്മാരയും കന്യാസ്ത്രീകളെയും നന്നായി അറിയുകയും അവരുടെ പ്രവര്‍ത്തനങ്ങള്‍ മത പരിവര്‍ത്തനത്തില്‍ കണ്ണുവച്ചുമാത്രമാണന്ന് വാദിക്കുന്നവരോട് തര്‍ക്കിക്കയും ആ അവസരങ്ങളില്‍ പലപ്പോഴും ഹിന്ദുമത വിരോധിയാണന്ന് മുദ്ര ചെയ്യപ്പെടുകയും ചെയ്തിട്ടുള്ള ആളാണ് ഞാന്‍. ആരു തെറ്റു ചെയ്താലും തെറ്റാണന്ന് മുഖം നോക്കാതെ വിളിച്ചുപറയാന്‍ അഗ്രഹിക്കുന്നതോടൊപ്പം സത്യങ്ങളെ മൂടി വയ്ക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ അറിയാതയങ്കിലും ഒരു ന്യൂനപക്ഷം മതവിശ്വാസികളേയും, പൂരിപക്ഷം അന്ധരായ മതവിശ്വാസികളുടെയും അഭിസാരകരുടേയും മതവികാരത്തെ വ്രണപ്പെടുത്തേണ്ടി വന്നിട്ടുണ്ട്. മദര്‍ തെരസയിലും, ഫാ. ഡാമിയാനിലും മറ്റും ദൈവ്വത്തെ കാണുന്ന ഒരു വ്യക്തി എന്നതുകൊണ്ട് കന്യാസ്ത്രീകളും പുരോഹിതന്മാരരും കാണിക്കുന്നതൊന്നും വിളിച്ചുപറയാന്‍ പാടില്ല എന്ന മതമൊന്നും എനിക്കില്ല.

    അറിയാതങ്കിലും ജോസ്സിയുടെ മതവികാരം വ്രണപ്പെടുത്തിയതില്‍ ഖേദിക്കുന്നു. എന്നാല്‍ പ്രസ്തുത പോസ്റ്റ് പിന്‍‌വലിക്കാന്‍ ഞാന്‍ ഇനിയും തയ്യാറല്ല.

    കൃത്യമ കന്യാചര്‍മ്മം വെച്ചുപിടിപ്പിച്ച കന്യകയല്ലാത്ത സിസ്റ്റര്‍ സെഫിയെ ക്രിസ്തുവിന്റെ മണവാട്ടിയാക്കി ഇന്നും ഇടയലേഖനവും കൂട്ടപ്രാര്‍ത്ഥനയും നടത്തുന്ന സഭ സ്വന്തം കുടുംബവും ജീവിതവും ഉഴിഞ്ഞുവച്ച് ക്രിസ്തുവിന്റെ മണവാട്ടിയാകാന്‍ വന്ന സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടുവന്നതാണന്നറിഞ്ഞിട്ടും എന്തുകൊണ്ട് പാവപ്പെട്ട അവരുടെ മാതാപിതാക്കള്‍ക്ക് നീതികിട്ടണമന്ന് പറയുയോ ഒരു ഇടയലേഖനം പോലും ഇറക്കുകയോ ചെയ്തില്ല. ഇതൊന്നും കണ്ടിട്ട് കണ്ണടക്കാന്‍മാത്രം ഞാന്‍ മതഭ്രാന്തനല്ല.

    ReplyDelete
  11. മദര്‍ തെരസയിലും, ഫാ. ഡാമിയാനിലും മറ്റും ദൈവ്വത്തെ കാണുന്ന ഒരു വ്യക്തി എന്നതുകൊണ്ട് കന്യാസ്ത്രീകളും പുരോഹിതന്മാരരും കാണിക്കുന്നതൊന്നും വിളിച്ചുപറയാന്‍ പാടില്ല എന്ന മതമൊന്നും എനിക്കില്ല.

    'am not saying you should not, you should. but the same time you should check that how eligible you are to put a such a powerful heading!

    i do agree with you that someone killed sr abhaya. from what i understood from news papper is that it might be some internal well known person. but I dont want to pinpoint to anyone until we prove it. yes, christian organisation is playing good enough to wash this case. most probably they know who has done this cruel crime. one day the truth will come out. till that time I dont want to crucify anyone.

    its shame to check a virginity of a person and claim that she is the criminal. this is just to insult an organisation. how many virgin girls are getting married? I doubt it will be less than 50%. it doesn;t mean that all girls are call girls. if you belive so, may god bless you. thats all i can say

    ReplyDelete
  12. മറ്റു ബ്ലോഗ്ഗുകളുടെ ലിങ്ക് മാത്രം കൊടുക്കുക. (മുഴുവനായി കോപ്പി-പേസ്റ്റ് അനുവദനീയമല്ല)

    ReplyDelete

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html