ഇന്നും [01/09]നാളെയും[02/09] മദ്യ വില്പന ഇല്ല. മലയാളികള്‍ ഓണത്തിനും ക്രിസ്തുമസ്സിനും ആണ് ഏറ്റവുമധികം മദ്യം കഴിക്കുന്നത്. ഇന്നലെ (പൂരാടം) ബസ്സില്‍ പോകുമ്പോള്‍ ചില മദ്യവില്പനശാലകളിലെ (ബീവ്കോ) തിരക്ക് ശ്രദ്ധിച്ചു. എത്ര നീണ്ട ക്യൂ.... നൂറു കണക്കിനാളികള് അനുസരണയോടെ തിക്കും തിരക്കും ഉണ്ടാക്കാതെ നിരന്നു നില്ക്കുന്നു. കിട്ടിയവര്‍ കിട്ടിയവര്‍ സന്തോഷത്തോടെ മടങ്ങുന്നു. സര്‍ക്കാര്‍ കുറഞ്ഞ നിരക്കില്‍ കൊടുക്കുന്ന അരി/പഞ്ചസാര വാങ്ങാന്‍ ഇതിന്റെ പകുതി തിരക്കില്ല!! മലയാളിയുടെ മദ്യപാനശീലം കുറയ്ക്കാന്‍ സര്‍ക്കാരിനോ, മത-സാമുദായിക സംഘടനകള്‍ക്കോ സാധിക്കുന്നില്ല. എന്തുകൊണ്ട്?? മദ്യപാനം കൂടി കൂടി വരുന്നു.
കേരളത്തില്‍ സര്‍ക്കാരാണ് വിദേശമദ്യം ചില്ലറവില്പന നടത്തുന്നത്. ആവശ്യത്തിനു 'ഒറിജിനല്‍' മദ്യം കിട്ടിയില്ലെങ്കില്‍ മനുഷ്യര്‍ എന്ത് ചെയ്യും. കുടിക്കതിരിക്കുമോ? വ്യാജ മദ്യം കഴിക്കുമോ? ഓണത്തിന് മുന്‍പ് പോലീസ് കുറെയൊക്കെ സ്പിരിറ്റ് കടത്തു പിടികൂടിയത് പത്രങ്ങളില്‍ കണ്ടു. പിടിക്കാതെ ഒഴുകുന്ന സ്പിരിറ്റ് എത്ര? 'വ്യാജമദ്യ' രാജാക്കന്മാരെ സഹായിക്കനാണോ ഈ [ബീവ്കോ] അവധികള്‍??
മദ്യനിരോധനസമിതികള് മദ്യവിമോചനസമിതികള് ആകട്ടെ!!
പ്രധാന വാര്‍ത്തകള്‍:
- അഹമ്മദാബാദ് സ്ഫോടന പരമ്പരക്കേസ്: വാഗമണ്ണില്‍ തുടങ്ങി കൊലക്കയറിലേക്ക്...
- കലൂരിലെ കള്ളൻ ഡൽഹിയിൽ പിടിയിൽ; ചേരിയിൽനിന്ന് പുറത്തെത്തിച്ചത് സിനിമാ സ്റ്റൈലിൽ
- നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്, കടുത്ത വെല്ലുവിളിയുയര്‍ത്തി എഎപി; പഞ്ചാബില്‍ ജനവിധി നാളെ
- 'ദീപുവിന്റെ മരണത്തിനിടയാക്കിയത് തലയോട്ടിയിലേറ്റ ക്ഷതം, കരള്‍രോഗം മരണത്തിന് ആക്കംകൂട്ടി'
- തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; കെജ്രിവാളിനും എഎപിക്കുമെതിരേ കേസെടുക്കാന്‍ നിർദേശം
ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.
Monday, August 31, 2009
Subscribe to:
Post Comments (Atom)
About Me
- ചാത്തങ്കേരിലെ കുട്ടിച്ചാത്തന്.
- MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന് ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്, കൊച്ചു ചാത്തന് എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ് ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html
കാലാപാനി, ആനമയക്കി, ഏ.കെ. ആന്റണി, യേശുക്രിസ്തു, മണവാട്ടി..... ഇതൊക്കെ പിന്നെ എന്തിനാ.?
ReplyDeleteബാർ അടക്കുമ്പോൾ കുടിച്ചുമരിക്കാനുള്ളതല്ലേ.
ഉവ്വുവ്വേ.. നടക്കട്ടേ നടക്കട്ടേ..
ReplyDeleteGovernment should give good liquor through maveli store also.
ReplyDelete