ചെണ്ട നമ്മുടെ നാടിന്റെ തനതു കലാവാദ്യമാണ്. ചെണ്ടമേളം കേട്ടുനില്‍ക്കാന്‍ ബഹുരസമാണ്. അതിന്റെ താളം ഒരു പ്രത്യേകത തന്നെയാണ്.
എന്നാല്‍ 10 മണിക്കൂര്‍ തുടര്‍ച്ചയായി ചെണ്ടമേളം കേള്‍ക്കേണ്ടി വന്നാലോ? ഇക്കഴിഞ്ഞ ചിങ്ങം ഒന്നിന് എന്റെ ഓഫീസിനു താഴെ ഒരു കടയുടെ പരസ്യാര്‍ത്ഥം രാവിലെ 8 മണിമുതല്‍ ചെണ്ടമേളം!! അഞ്ചു യുവാക്കള്‍ നിറുത്താതെ കൊട്ടികൊണ്ടേയിരിക്കുന്നു. ഉച്ചയോടടുതപ്പോള്‍ ഞങ്ങളുടെ ഓഫീസില്‍ പലര്‍ക്കും തലവേദന തോന്നി തുടങ്ങി. എന്ത് ചെയ്യാം? രണ്ടു സ്റ്റാഫ് ഈ 'ശബ്ദശല്യം' സഹിക്കവയ്യാതെ ഉച്ചക്ക് ശേഷം ലീവ് എഴുതി വീട്ടില്‍ പോയി.
എന്ത് നല്ല വാദ്യമായാലും അമിതമായാല്‍ 'ശബ്ദ മലിനീകരണം' ഒരു ശല്യം തന്നെ. അവര്‍ വൈകിട്ട് 6 മണിവരെ അവിടെ നിന്ന് കൊട്ടി. ഇനി വരുന്ന ഓണനാളുകളിലും ഈ തോന്ന്യാസം പല വാണീജ്യ സ്ഥാപനങ്ങള്‍ക്ക് മുന്‍പിലും കാണേണ്ടി വരും. കൊച്ചിപോലെ തിങ്ങി നിറഞ്ഞ ഒരു നഗരത്തില്‍ ഇത് അനുവദിക്കാമോ?
പ്രധാന വാര്‍ത്തകള്‍:
ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.
Subscribe to:
Post Comments (Atom)
About Me
- ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍.
- MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ് ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html
No comments:
Post a Comment