ഓണം കേരളത്തിന്റെ ദേശിയ ഉത്സവമാണ്. പൊന്നിന് ചിങ്ങമാസത്തിലാണ് ഓണം നാം ആഘോഷിക്കുന്നത്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികള്‍ ജാതിമതഭേദമന്യേ ഈ ഉത്സവം കൊണ്ടാടുന്നു. ഓണം ആത്യന്തികമായി ഒരു വിളവെടുപ്പുത്സവമാണെന്ന് കരുതിപ്പോരുന്നു.
ആരാണ് വിളവെടുപ്പ് നടത്തുന്നത്? സ്വര്‍ണ്ണ കടക്കാര്, ഗൃഹോപകരണ കടക്കാര്, വസ്ത്ര വ്യാപാരികള്‍, സര്‍ക്കാര്‍(മദ്യം,ലോട്ടറി) .... തുടങ്ങിവര്‍ കൊയ്ത്തുതുടങ്ങി കഴിഞ്ഞു. ഇലക്ട്രോണിക് വസ്തുവകകള്‍, സ്വര്‍ണാഭരണങ്ങള്‍, തുണിത്തരങ്ങള്‍, മദ്യം... തുടങ്ങി കോടിക്കണക്കിനു രൂപയുടെ സാധങ്ങള്‍ കേരളത്തിലെക്കൊഴുകുന്നു. മാര്‍വാടികളും ചെട്ടിയാര്മാറും ഓണത്തിന് വിളവെടുപ്പ് നടത്തി കീശനിറച്ചു സന്തോഷത്തോടെ മടങ്ങുന്നു. ബോണസും ബാക്കി കടവും വാങ്ങി മലയാളികള്‍ ഓണം പൊടി പൊടിക്കുന്നു!!
പൂവേ പൊലി പൂവേയ്.....
(ആഗോള സാമ്പത്തീക മാന്ദ്യം: ഈയാഴ്ച വല്ല അമേരിക്കന്‍ സായ്പ്പും കൊച്ചിയില്‍ വന്നു ഷോപ്പിംഗ് കണ്ടാല്‍ ഹാര്‍ട്ട് അറ്റാക്ക് വന്നു മരിച്ചു പോകും)
പ്രധാന വാര്‍ത്തകള്‍:
ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.
Tuesday, August 25, 2009
ഇത്തവണയും 'ഓണം' അടിച്ചുപൊളിക്കണ്ടേ?
Labels:
കേരളം,
കേരളമോഡല്‍,
പ്രതികരണം,
സാമൂഹികം,
സാമ്പത്തീകമാന്ദ്യം
Subscribe to:
Post Comments (Atom)
About Me
- ചാത്തങ്കേരിലെ കുട്ടിച്ചാത്തന്.
- MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന് ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്, കൊച്ചു ചാത്തന് എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ് ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html
ഓണാശംസകൾ
ReplyDeleteസത്യം തന്നെ ..ഓണാശംസകള്‍
ReplyDeleteഓണാശംസകൾ
ReplyDeleteഓണാശംസകള്‍
ReplyDeleteചാത്ത്ന്സേ, പേര് ഓണമെന്നോ വാണമെന്നോ എന്തുമാകട്ടെ. ചന്തയില്‍ ഇത്തിരി കാശിറങ്ങുന്നത് എല്ലാവര്ക്കും ഗുണം തന്നെ.
ReplyDeleteഓണാശംസകള്‍ :)