പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Saturday, March 7, 2015

സൗജന്യ രക്തപരിശോധന ക്യാമ്പ്

ഇന്നലെ ഹോമിയോ ആശുപത്രിയിൽ ചെന്നപ്പോൾ അടുത്ത പ്രദേശത്ത് സൗജന്യ രക്ത പരിശോധന ക്യാമ്പ് നടക്കുന്നുണ്ടെന്നറിഞ്ഞു. അവിടെയെത്തി രക്തം കൊടുത്തു, ക്യാമ്പ് നടത്തുന്നത് അയൽകൂട്ടത്തിന്റെ നേതൃത്വത്തിൽ 'മണപ്പുറം ഗ്രൂപ്പ്' ലാബ്‌ നെറ്റ്‌വർക്ക് ആണ്. പ്രഭാത ഭക്ഷണം കഴിച്ചിട്ടുണ്ടയിരുന്നില്ല, അതിനാൽ ഷുഗർ / കൊളസ്ട്രോൾ നോക്കാമെന്നും പറഞ്ഞു.      

റിസൾട്ട്‌ കിട്ടാൻ അഞ്ചു ദിവസം ആകുമെന്ന് പറഞ്ഞതനുസരിച്ച്‌, ഇന്നലെ ചെന്നപ്പോൾ 300 ഓളം പേരുടെ റിസൾട്ട്‌ കൂട്ടിവച്ചിരിക്കുന്നു. അതിൽ നിന്നും എന്റെ റിപ്പോർട്ട്‌ തിരഞ്ഞെടുത്തു നോക്കുമ്പോൾ കിഡ്നി - ലിവർ ടെസ്റ്റ്‌ മാത്രം. എനിക്കാവശ്യമുള്ള കൊളസ്ട്രോൾ - ഷുഗർ റിസൾട്ട്‌ ഇല്ല!! അപ്പോ രക്തം കൊടുത്തതും അഞ്ചു ദിവസം കാത്തിരുന്നതും വെറുതേ ആയല്ലോ എന്നു തോന്നി.

ഇതിന്റെ പിന്നാമ്പുറം അന്വേഷിക്കുമ്പോൾ, ഇത്തരം സൗജന്യ രക്ത പരിശോധന - രോഗ നിർണയ ക്യാമ്പുകൾ, വൻകിട ആശുപത്രികളുടെ മാർക്കറ്റിംഗ് തന്ത്രമായി മാത്രമേ കാണാനാകൂ. കിഡ്നി - ലിവർ രോഗികളെ കിട്ടുന്നത്, ഇന്നത്തെ ആശുപത്രി മാഫിയകൾക്ക്‌ വലിയ സന്തോഷം ഉള്ള കാര്യമാണല്ലോ. പലപ്പോഴും പല രോഗികളും നേരത്തെ രോഗം നിർണയിക്കപെടാത്തത് മൂലം, ആശുപത്രികൾക്ക് കുറച്ചേ പിഴിയാൻ സാധിക്കുന്നുള്ളൂ.


അത് മാത്രവുമല്ല, ചില ചെറിയ രോഗ ലക്ഷണങ്ങൾ മനുഷ്യരിൽ പ്രത്യക്ഷപ്പെടുകയും ശരീരത്തിന്റെ പ്രതിരോധ പ്രവർത്തനം മൂലം താനെ ഇല്ലാതാവുകയും ചെയ്യുന്നു. ഇമ്മാതിരി രോഗങ്ങൾ നിർണയിച്ച് രോഗിയെ ആശുപത്രി കയറ്റി, പൂർണ രോഗി ആക്കി മാറ്റാൻ കഴിവുള്ള പഞ്ച നക്ഷത്ര ആശുപത്രികൾ കൊച്ചിയിൽ ഇന്ന് കൂണു പോലെ മുളച്ചു പൊന്തുന്നു. ഓരോ ആശുപത്രികളും പ്രവർത്തിക്കുന്നതിന് ദിവസവും കോടികൾ ആണ് ചെലവ്. എങ്ങിനെ ഇത് കണ്ടെത്തും? അര രോഗിയെ മുഴുരോഗിയാക്കി വേണ്ടാത്ത ശസ്ത്രക്രിയകളും നിരവധി മരുന്നുകളും നിർദേശിച്ചു, ഐ.സി.യു വിലും മറ്റും ഇട്ടു പണം ഇടക്കിയാലല്ലേ, ഈ പ്രസ്ഥാനം മുൻപോട്ടു കൊണ്ടു പോകാൻ സാധിക്കൂ.

ലാഭം തന്നെ അല്ലെ 'ആതുര സേവന'ത്തിന്റെയും ലക്‌ഷ്യം?

 

No comments:

Post a Comment

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html