ആയിരം കോടി രൂപ ചിലവിൽ (ഔദ്യോഗിക കണക്കു പ്രകാരം) കേരളത്തിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മാമാങ്കം കൊണ്ടാടുകയാണല്ലോ. രാഷ്ട്രീയ പ്രബുദ്ധതയ്ക്കും സമ്പൂർണ്ണ സാക്ഷരതയ്ക്കും പേരുകേട്ട നമ്മുടെ കൊച്ചു കേരളത്തിൽ എത്ര വൃത്തികെട്ട ജാതി ചിന്തകളാണ് നമ്മെ ഭരിക്കുന്നത് എന്ന് ഈ തെരഞ്ഞെടുപ്പുകാലം നമ്മെ ഓർമ്മിപ്പിക്കുന്നു. നാടിൻറെ വികസനവും സ്ഥാനാർഥിയുടെ കഴിവും എല്ലാം നാം സൗകര്യപൂർവ്വം മറക്കുന്നു, എന്നിട്ട് കേവലം സമുദായ പിൻബലവും ജാതി ചിന്തയും മാത്രം നോക്കി വോട്ടു ചെയ്യുന്ന അല്പ്പത്തരമാണ് ഇവിടെ കാണുന്നത്. ഇടതും വലതും പാർട്ടികൾ ദില്ലിയിലേക്ക് നോക്കി "വർഗ്ഗീയത .. വർഗ്ഗീയത" എന്നട്ടഹസിക്കുമ്പോൾ, കേരളത്തിലെ ഏറ്റവും ഉപരിസഭയായ പഞ്ചായത്തു തെരഞ്ഞെടുപ്പിൽ പോലും സമുദായ - ജാതി ചിന്തകളെ ഊതി പൊലിപ്പിച്ച് വോട്ടു ബങ്കാക്കി മാറ്റാനുള്ള കുത്സിതശ്രമങ്ങളാണ് വളരെ പരസ്യമായി ഇടതും വലതും കളിക്കുന്നത്. ഇത്ര താഴാമോ രാഷ്ട്രീയ കേരളം? ഇതല്ലേ ചീപ്പ് രാഷ്ട്രീയം. പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലെങ്കിലും നമുക്ക് ജാതിചിന്തയും രാഷ്ട്രീയ വൈര്യവും മാറ്റി വച്ച് നാടിൻറെ വികസന വിഷയങ്ങൾ ചർച്ച ചെയ്ത്, കാര്യ പ്രാപ്തിയും കർമ്മശേഷിയും ഉള്ള വ്യക്തികളെ വിജയിപ്പിക്കാം. ഗ്രാമവികസനം എല്ലാ രാഷ്ട്രീയ പാർട്ടികളും എല്ലാ മതസ്ഥരും ഒരുമിച്ചു നിന്ന് നേടിയെടുക്കേണ്ട ഒന്നാണെന്ന് ഗാന്ധിജിയുടെ പഞ്ചായത്തീ രാജ് സ്വപ്നം നമ്മെ ഓർമ്മപ്പെടുത്തുന്നു
പ്രധാന വാര്‍ത്തകള്‍:
ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.
Tuesday, November 3, 2015
പഞ്ചായത്തീരാജ് അഥവാ ഒരു ജാതിക്കളി??
Labels:
കപടമതേതരം,
ജനാധിപത്യം,
തിരഞ്ഞെടുപ്പ്,
പാര്‍ട്ടികള്‍,
സാമൂഹികം
Subscribe to:
Post Comments (Atom)
About Me
- ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍.
- MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ് ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html
No comments:
Post a Comment