നിങ്ങളെന്നെ
സംഘിയാക്കി!!
(എന്റെ
അഭിപ്രായങ്ങള്‍ വ്യക്തിപരമാണ്. അതില്‍ തെറ്റും ശരിയും ഉണ്ടാവാം. ഞാന്‍ പ്രവര്‍ത്തിക്കുന്ന
വിവധ സംഘടനകളുടെ നിലപാടുകളോട് ഇതിനെ താരതമ്യം ചെയ്യരുത് എന്നപേക്ഷിക്കുന്നു.)
ഇന്ന്
രാവിലെ ഒരു അടുത്ത സുഹൃത്ത് ഫോണില്‍ വിളിച്ച് “പത്രം വായിച്ചു, ... നീ അപ്പൊ സംഘി ആണല്ലേ?”
ഇതാണ്
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥ, ആരെങ്കിലും സ്വതന്ത്രമായി അഭിപ്രായം പറഞ്ഞാല്‍ അതും പാര്‍ട്ടി നിലപാടിന് വിരുദ്ധമായി പറഞ്ഞാല്‍ അയാള്‍ സംഘി!!
ഇങ്ങിനെയാണ് കേരളത്തില്‍ ഇപ്പൊ സംഘപരിവാര്‍ വളര്‍ന്നു കൊണ്ടിരിക്കുന്നത്
ഒന്നുകില്‍
പാര്‍ട്ടിക്ക് ഓശാന പാടണം അല്ലെങ്കില്‍ മിണ്ടാണ്ടിരുന്നോണം.
‘നമ്മള്‍
ഒന്നാണ്’ എന്നപരിപാടിയുടെ നോട്ടീസ് കണ്ടു. ശാസ്ത്രസാഹിത്യ പരിഷത്ത്, കെ.എസ്.ഇ.ബി
വര്‍ക്കേഴ്സ് യൂണിയനുമായിചേര്‍ന്ന്‍ സംഘടിപ്പിക്കുന്ന നവോത്ഥാനസദസ്സ്.
ഇതിലെ
പ്രഭാഷകരുടെ പേരുകള്‍ നോക്കുമ്പോള്‍ കേരളത്തിലെ രണ്ടു പ്രമുഖ ജാതിസംഘടനയുടെ ഭാരവാഹികള്‍!!
ഈ രണ്ടു ജാതിസംഘടകള്‍ക്ക് മാത്രം എന്താണ് പ്രത്യേകത? അവരാണ് കേരളത്തില്‍ നവോത്ഥാനം
കൊണ്ടുവന്നതത്രേ.
കേരളത്തിലെ
സാമൂഹ്യപരിഷ് കര്‍ത്താക്കളെ ഏതെങ്കിലും ജാതിസംഘടനകളുടെയോ രാഷ്ട്രീയപാര്‍ട്ടികളുടെയോ
വരാന്തയില്‍ കെട്ടിയിടാമെന്ന വ്യാമോഹം കഴിഞ്ഞകുറച്ചു നാളുകളായി നമ്മുടെനാട്ടില്‍
കണ്ടുവരുന്നുണ്ട്.
യേശുക്രിസ്തുവിനെ
പുരോഹിതര്‍ കയ്യടക്കിയപോലെയും മഹാത്മാഗാന്ധിയെ കോണ്‍ഗ്രസ്സ് പാര്‍ട്ടി
ഒതുക്കിവച്ചിരിക്കുന്നപോലെയും ശ്രീനാരായണഗുരു, സഹോദരന്‍അയ്യപ്പന്‍, അയ്യന്‍കാളി
തുടങ്ങിയ മഹത്തുക്കളെ ഏതെങ്കിലും സംഘടനകളുടെ മാത്രം നേതാവായി ചിത്രീകരിക്കുന്നത്
അവരോടു ചെയ്യുന്ന ഏറ്റവും വലിയ അവഹേളനമാണ്.
നവോത്ഥാനചിന്തകള്‍
തിരികെ കൊണ്ടുവരണമെങ്കില്‍ ‘നമ്മള്‍ ഒന്നാണ്’ എന്ന ചിന്ത തിരികെ കൊണ്ടുവരണം. അതിനു
തടസ്സമായി ഇന്നത്തെ കേരളത്തില്‍ നില്‍ക്കുന്നത് രാഷ്ട്രീയവും സാമുദായികവും ആയ സങ്കുചിതമനോഭാവമാണ്. രാഷ്ട്രീയപാര്‍ട്ടികള്‍ ജാതിചിന്ത ഇളക്കി
രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുള്ള ശ്രമം ഉപേക്ഷിക്കണം
ഏതെങ്കിലും
ജാതിയേയോ സമുടയത്തെയോ പ്രീണിപ്പിച്ച് കൂടെ നിര്‍ത്താം എന്ന ചിന്തഗാതി കേരള
സമൂഹത്തിനു വലിയദോഷംചെയ്യും. ഭിന്നിപ്പിച്ച് വോട്ടുബാങ്ക് സൃഷ്ടിക്കാനുള്ള
ശ്രമങ്ങള്‍ക്ക് വലിയ നല്‍കേണ്ടിവരും
കേരളം
ഒരു നൂറ്റാണ്ടില്‍ കണ്ട ഏറ്റവും വലിയമഹാപ്രളയം അതിജീവിച്ച് പുനര്‍നിര്മാണ പ്രവര്‍ത്തങ്ങളില്‍
മുഴുകിയിരിക്കുമ്പോഴാണ് ‘ശബരിമല’ വിഷയം ഉയര്‍ന്നുവരുന്നത്. സര്‍ക്കാരിന്
അതിന്റേതായ അജണ്ട ഇതിനുപിന്നിലുണ്ടാവാം, ഏതായാലും കേരളീയര്‍ ഒറ്റകെട്ടായി ‘നവകേരള
സൃഷ്ടിക്കായി’ അണിചേരുന്ന അവസരത്തില്‍ അതിനെ ദുര്‍ബലപ്പെടുത്തികൊണ്ട് വിഘടനവാദവും
ചേരിതിരിവും സൃഷ്ടിച്ച് നവകേരള നിര്‍മ്മിതിയെ പാടെ തച്ചുടക്കാന്‍
ഈഅനാവശ്യവിവാദത്തിനു കഴിഞ്ഞു. മാത്രവുമല്ല നവോത്ഥാനത്തിനും സ്ത്രീശാക്തീകരണത്തിനും
വിപരീതമായ ഫലം ഉളവാക്കാന്‍മാത്രമേ ഈ നിലപാടുകള്‍കൊണ്ട് കഴിഞ്ഞിട്ടുള്ളൂ.
ശാസ്ത്രസാഹിത്യപരിഷത്ത്
പോലും ‘നവകേരള നിര്‍മ്മിതി’ മറന്നുകൊണ്ട് ഈ പൊറാട്ട് നാടകങ്ങള്‍ക്ക് പുറകെ
നടക്കുമ്പോള്‍ ഓര്‍മിക്കുക, കേരളത്തില്‍ പ്രളയനന്തരം ഇനിയും നൂറുകണക്കിന് ആളുകള്‍
തിരികെപോകാന്‍ വീടില്ലാതെ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. നൂറുകണക്കിന് തകര്‍ന്നവീടുകള്‍
പുനര്‍നിര്‍മ്മിക്കാന്‍ ഇനിനും മാസങ്ങള്‍വേണ്ടിവരും.
ഈ
വര്‍ഷത്തെ ‘ജനോല്‍സവങ്ങള്’ പ്രളയാനന്തര ‘നവകേരളസൃഷ്ടി’ തന്നെയായിരുന്നു
സംവദിക്കേണ്ടിയിരുന്നത്.
ഇപ്പോള്‍നടന്നുകൊണ്ടിരിക്കുന്ന
നവോത്ഥാനസദസ്സുകള്‍ അന്ധകാരശക്തികള്‍ക്ക് ചൂട്ടുപിടിച്ചു കൊടുക്കുകയാണ്.
-
ജോസി
വര്‍ക്കി
No comments:
Post a Comment