സ്‌കൂൾ തുറക്കുമ്പോൾ :
കേരളത്തിൽ പുതിയ അധ്യയന വർഷം തുടങ്ങുമ്പോൾ ഒരു സംശയം ബാക്കിയുണ്ട്. കേരളത്തിൽ നിലവിൽ എത്ര സ്‌കൂളുകൾ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നുണ്ട്? കാസർഗോഡ് ജില്ലയിൽ മാത്രം നൂറോളം സ്‌കൂളുകൾ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നതായി വാർത്തകളിൽ കണ്ടു. എങ്കിൽ സംസ്ഥാനത്ത് എത്ര സ്‌കൂളുകൾ യാതൊരു ബോർഡിന്റെയും അംഗീകാരം ഇല്ലാതെ പ്രവർത്തിക്കുന്നുണ്ടാവും. എന്തുകൊണ്ട് സർക്കാരുകൾ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്നു. എത്രയോ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ സ്‌കൂളിന് അംഗീകാരം ഇല്ല എന്ന യാഥാർഥ്യം അറിയാതെ ഈ സ്കൂളുകളിലേക്ക് അയക്കുന്നു. അടച്ചു പൂട്ടാൻ സർക്കാരിന് സാധിക്കുന്നില്ല എങ്കിൽ, ഇത്തരം സ്‌കൂളുകൾക്ക് മുന്നിൽ അംഗീകാരമില്ല എന്ന ബോർഡ് തൂക്കാൻ നിർദ്ദേശിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ ശക്തമായി ഇടപെടണം. സാക്ഷരതയിലും വിദ്യാഭ്യാസ രംഗത്തും ഉയർന്നു നിൽക്കുന്ന നമ്മുടെ സംസ്ഥാനത്തിന് ഈ സ്‌കൂളുകൾ അപമാനമാണ്. സർക്കാർ ഖജനാവിൽ നിന്നും പണം മുടക്കി സർക്കാർ ശമ്പളം കൊടുക്കുന്ന പൊതുവിദ്യാലയങ്ങൾ പത്താം ക്‌ളാസ്സുവരെ കുട്ടികളെ കിട്ടാതെ വിഷമിക്കുന്ന ഇക്കാലത്ത് എന്തിന്റെ പേരിൽ ആയാലും അനധികൃത സ്‌കൂളുകൾ നടത്തികൊണ്ടുപോകുവാൻ അനുവദിച്ചുകൂടാ.
ജോസി വർക്കി
ചാത്തങ്കേരിൽ
പെരുമ്പിള്ളി
No comments:
Post a Comment