തിരഞ്ഞെടുപ്പില്‍ മത്സരിക്കും, ജയിക്കും, മുന്നണിയുണ്ടാക്കും പക്ഷെ മന്ത്രിസഭയില്‍ ചേരില്ല!!! [മാതൃഭൂമി; മാര്‍ച്ച് 17] തലികെട്ടാം, സദ്യനടത്താം, പക്ഷെ ലൈംഗീക ബന്ധത്തില്‍ മാത്രം താല്പര്യമില്ല, എന്നല്ലേ ആ പറഞ്ഞതിനര്‍ത്ഥം? സി.പി.എം. നെ പോലെ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പാര്‍ട്ടി ഇങ്ങനെ പറഞ്ഞാല്‍? കല്യാണം കഴിച്ചിട്ട് ബ്രഹ്മചാര്യം അനുഷ്ടിച്ചാല്‍ അയല്‍വക്കത്തെ ആണ്‍കുട്ടികള്‍ക്ക് പണിയാകും എന്ന് പറഞ്ഞപോലെ, ഇടതു പാര്‍ട്ടികള്‍ മന്ത്രി സഭയില്‍ നിന്ന് മാറി നില്‍ക്കുമ്പോള്‍ ഈര്‍ക്കിലി പാര്‍ട്ടികളും, ജാതി പാര്‍ട്ടികളും, മണ്ണിന്റെ മക്കള്‍ പാര്‍ട്ടികളും അവിടെ കേറി നിരങ്ങും. അത് നമ്മള്‍ കഴിഞ്ഞ പ്രാവശ്യവും കണ്ടതാണല്ലോ? സി.പി.എം ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടരുത്. അത് ഏറ്റെടുക്കണം. പുറമേനിന്നും വിമര്‍ശിക്കുന്നതാണ് എളുപ്പം എന്ന് വിചാരിക്കുന്നതാണ് കുഴപ്പം.