കഴിഞ്ഞ ദിവസം ഒരു ബന്ധു പറഞ്ഞാണ് അറിഞ്ഞത്. തണ്ണീര്‍മുക്കം [ആലപ്പുഴ ജില്ല] പള്ളിയില്‍ അത്ഭുതം! കര്‍ത്താവ് വിയര്‍ക്കുന്നു. ഇത് കേട്ടറിഞ്ഞു വന്‍ജനാവലി ആണ് തണ്ണീര്‍മുക്കത്തേക്ക് പായുന്നത്. കോട്ടയം ജില്ലയിലെ കടുത്തുരുത്തിയില്‍ നിന്നും നൂറുകണക്കിന് ഭക്തജനങ്ങള്‍ ബസ്സ് പിടിച്ചു അത്ഭുതം കാണാന്‍പോയി എന്നാണ് എന്റെ ബന്ധു പറഞ്ഞത്.
------------------------------------------------------------
ഒരു പെണ്‍കുട്ടി പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നപ്പോള്‍ ആണ് കര്‍ത്താവ് രക്തം വിയര്‍ക്കുന്നത് ആദ്യമായി കണ്ടത്. ആ പെണ്‍കുട്ടിയെ വികാരിയച്ചന്‍ കൂടെ താമസിപ്പിക്കുന്നു പോലും? അല്ലെങ്കിലും വിശുദ്ധയായ ആ പെണ്‍കുട്ടിയെ സംരക്ഷിക്കേണ്ടത് വികാരിയച്ചന്റെ കടമ തന്നെ. പിന്നെയുമുണ്ട് രസം - കുറേപേര്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നപ്പോള്‍ കര്‍ത്താവ് അവരുടെ മുന്‍പില്‍ കൂടെ നടന്നു പോയത്രേ! നടന്നു പോയി കഴിഞ്ഞപ്പോള്‍ നിലത്തു രക്തതുള്ളികള്‍. (കര്‍ത്താവിനെങ്ങാനും പൈല്‍സ് -ന്റെ അസുഖം ഉണ്ടോ ആവ്വോ?) എന്തായാലും തണ്ണീര്‍മുക്കം പള്ളിക്ക് നല്ല വരുമാനം ആണ് കുറച്ചിടെ ആയിട്ട്.
[തണ്ണീര്‍മുക്കം തിരുരക്ത ദേവാലയ വികാരി - ഫ.സെലെസ്റ്റിന്‍ ഇന്ച്ചക്കല്‍]----------------------------------------------------------
സി.ജെസ്മി, കര്‍മേല്‍ ആശുപത്രി, കൊച്ചി ബിഷപ്പ് തട്ടുങ്കല്‍, സി.സെഫി, ....... കേരളത്തില്‍ 'യേശു കര്‍ത്താവ്' വിയര്‍ത്തില്ലെങ്കിലേ അത്ഭുതമുള്ളൂ!!