പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Showing posts with label ഭക്തി. Show all posts
Showing posts with label ഭക്തി. Show all posts

Thursday, September 13, 2018

കന്യാസ്ത്രീ എന്ന പദം നമുക്ക് വേണോ?

കന്യാസ്ത്രീ എന്ന പദം നമുക്ക് വേണോ?

ക്രിസ്ത്യാനികളുടെ ഇടയിൽ സ്ത്രീകൾ സന്യാസിനികൾ ആവുന്ന ആചാരം ചില വിഭാഗങ്ങളിൽ മാത്രമേ നിലവിലുള്ളൂ. പ്രത്യേകിച്ചും കത്തോലിക്കരുടെ ഇടയിൽ ആണ് തിരുവസ്ത്രം, കന്യാസ്ത്രീ, സന്യാസിനി എന്നെ പദങ്ങൾ പ്രചാരത്തിലുള്ളത്. കത്തോലിക്കാ സഭയുടെ ഔദ്യോഗിക പഠനങ്ങൾ തന്നെ സൂചിപ്പിക്കുന്നത് സന്യാസത്തിലേക്ക് ഇറങ്ങിത്തിരിക്കുന്ന പെൺകുട്ടികളുടെ എന്ന വളരെയധികം കുറഞ്ഞുവരുന്നു എന്നാണ്. 

ഇപ്പോഴും ഈ മേഖലയിലേക്ക് ഇറങ്ങുന്ന ഭൂരിഭാഗം യുവതികളും സ്വന്തം സൗന്ദര്യത്തെക്കുറിച്ചുള്ള അപകർഷതാബോധം, പ്രേമ പരാജയം, ലൈംഗീക വിരക്തി അല്ലെങ്കിൽ ഭയം, കുടുംബത്തിലെ ദാരിദ്ര്യം, നന്നായി ജീവിക്കുന്ന [ഭൗതീകമായി] കുറെ സിസ്റ്റേഴ്‌സിനെ കണ്ട് ആകൃഷ്ടരാവുക എന്നീ കാരണങ്ങൾ കൊണ്ട് തന്നെയാണ് തീരുമാനം എടുക്കുന്നത്. 

കന്യാസ്ത്രീ എന്നപദം തന്നെ പുനർവിചിന്തനം ചെയ്യാൻ മലയാളികൾ തയ്യാറാവണം. പുല്ലിംഗമില്ലാത്ത ഈ പദം ഇനി മലയാളനിഘണ്ടുവിൽ ആവശ്യമുണ്ടോ? മിക്കവാറും 14-15 വയസ്സിലാണ് ഇവരെ ചാക്കിട്ടുപിടിക്കുന്നത് , വളരെ പ്രലോഭനങ്ങളും സ്വപ്നങ്ങളും ദൈവവാഗ്‌ദങ്ങളും നൽകി. (20 വയസ്സെങ്കിലും കഴിയണം സ്വബോധം ശരിയായി പ്രവർത്തിക്കണമെങ്കിൽ) ചിരിച്ചും കളിച്ചും നടക്കേണ്ട പ്രായത്തിൽ വലിയൊരു മനുഷ്യാവകാശ ലംഘനമാണ് നമ്മുടെ പെണ്മക്കൾ  നേരിടുന്നത്. 

ഇതിന്റെ റിക്രൂട്ട്മെന്റ് ചുമതലയുള്ള സീനിയർ സിസ്റ്റേഴ്സ് കറങ്ങി നടന്നു, പെൺ കുഞ്ഞുങ്ങളെ പ്രലോഭോപ്പിച്ചു വശീകരിക്കുന്നു, എന്നിട്ടു വിഷയം വീടുകളിൽ അവതരിപ്പിക്കുന്നു[നേരിട്ട് അല്ലെങ്കിൽ കുഞ്ഞുങ്ങളെകൊണ്ട്] . സമുദായ സ്നേഹം കൊണ്ടും മതാന്ധതകൊണ്ടും ദൈവേഷ്ടം എന്നുകരുതിയും പല മാതാപിതാക്കളും യെസ് മൂളുന്നു.  

പിന്നീടുള്ള വർഷങ്ങൾ മുതിർന്ന [പെട്ടുപോയ] സന്യാസിനികളുടെ കീഴിൽ ദാസ്യവേലയാണ് ജീവിതം, നരകതുല്യമായ അടിമജീവിതം. ബോധം വരുമ്പോൾ 30 വയസെങ്കിലും ആയിരിക്കും, പക്ഷെ അപ്പോൾ രക്ഷപ്പെടാൻ സാധിക്കാത്ത തടവറയിൽ ഭൂരിഭാഗവും എരിഞ്ഞടങ്ങുന്നു. കുറെപ്പേർ പുതുതായി വരുന്ന ജൂനിയർസ് ന്റെ മേൽ കുതിര കയറി അവരുടെ ഫ്രസ്ട്രേഷൻ തീർക്കുന്നു  കോൺസെൻട്രേഷൻ ക്യാമ്പുകളെ ഓർമിപ്പിക്കുന്ന തടവറകളാണ് മഠങ്ങൾ. അവിടെ കുറുക്കന്മാരായ ചില പുരോഹിത മേലധികാരികൾ തങ്ങളുടെ ലൈംഗീക ദാരിദ്ര്യം തീർക്കാൻ തക്കം പാർത്ത് എത്തുന്നു. നരകത്തിൽ കിടക്കുന്ന അടിമകൾ എന്തുചെയ്യാനാണ്? സഹിക്കുന്നു, ചിലർ ദൈവേഷ്ടം എന്ന് ചിന്തിച്ച് സമാധാനിക്കുന്നു 
  1. സന്യാസത്തിന് കുറഞ്ഞപ്രായം 22 എങ്കിലും ആക്കണം. സേവനമനോഭാവമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും നല്ലൊരു മേഖലയാണ് സന്യാസം. ത്യാഗമനോഭാവത്തോടെ സ്വയം സമർപ്പിച്ചു പല നല്ല കാര്യങ്ങളും സമൂഹത്തിനുവേണ്ടി മനുഷ്യനന്മയ്ക്കു വേണ്ടി ചെയ്യാനാകും. കുടുംബ പ്രാരാബ്ധങ്ങൾ ഏറ്റെടുക്കാതെ ഏകസ്ഥജീവിതം നയിച്ച് സേവനം ചെയ്യുന്ന എത്രയോ നല്ല മനുഷ്യരുണ്ട് 
  2. നിലവിൽ സന്യാസിനികളായിരിക്കുന്ന സ്ത്രീകളോട് ഉടുപ്പൂരി പുറത്തുചാടാൻ പറയുമ്പോൾ കയ്യടി കിട്ടിയേക്കാം. എന്നാൽ ഇത് പ്രായോഗികമല്ല. അവരുടെ സ്വന്തം വീടോ, സ്വന്തക്കാരോ രണ്ടുകൈയും നീട്ടി സ്വീകരിക്കുകയില്ല. എന്തിന് സമൂഹം പോലും അവരെ അവഹേളിക്കുകയും പുച്ഛിക്കുകയും ചെയ്യും. സന്യാസം ഉപേക്ഷിക്കുന്ന സ്ത്രീകളെ സംരക്ഷിക്കാൻ തയ്യാറായി  സർക്കാരോ അല്ലെങ്കിൽ ഏതെങ്കിലും സന്നദ്ധ സംഘടകളോ വരികയില്ല, സാധിക്കുകയുമില്ല.  അതിനാൽ ഉടുപ്പൂരി മതിലുചാടൂ എന്ന് പറയുന്നതൊക്കെ വെറും ഗീർവാണം മാത്രമാണ്. ഇത് പറയുന്ന മഹാത്മാക്കൾ പോലും അവരുടെ പുനരധിവാസത്തിന് ചെറുവിരലനക്കുകയില്ല 
അടിമത്തവും ചൂഷണവും സംസ്കാരമുള്ള ഒരു സമൂഹത്തിന് ചേർന്നതല്ല. ഓരോ വ്യക്തിയുടെയും അന്തസും സ്വത്വവും സംരക്ഷിക്കാൻ സമൂഹത്തിനു ബാധ്യതയുണ്ട്. പൗരോഹിത്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും അധികാരചിഹ്നങ്ങൾ ദുരുപയോഗിച്ച് ദുർബലരെയും അസംഘടിതരെയും തങ്ങളുടെ ചെൽപ്പൊടിക്ക് നിറുത്തി ചൂഷണം ചെയ്യാനും പീഡിപ്പിക്കാനും മുതിരുന്ന കാപാലികരെ ഒറ്റപ്പെടുത്താൻ കേരളസമൂഹം ഒന്നിച്ചുനിൽക്കണം. മനഃസാക്ഷിയുള്ളവർ നട്ടെല്ലുനിവർത്തി ഇവർക്കെതിരെ വിരൽ ചൂണ്ടണം. ഇപ്പോഴും ഇപ്പോഴും എല്ലായ്‌പ്പോഴും.


ജോസി വർക്കി 
ചാത്തങ്കേരിൽ 
പെരുമ്പിള്ളി 682314
------------------------------------------------------------------------------------------------    

Monday, January 11, 2016

ശബരിമലയിൽ സ്ത്രീകളോ?

ശബരിമലയിൽ ഇപ്പൊ'തന്നെ പത്തിരുപതു ഭക്തർ തിക്കിലും തിരക്കിലും പെട്ട് മരിക്കുന്നുണ്ട്. ഇനി സ്ത്രീകളെക്കൂടി അങ്ങോട്ട്‌ പറഞ്ഞു വിട്ടാൽ എന്താകും അവസ്ഥ? സ്ത്രീകളെങ്കിലും സ്വസ്ഥമായി വീട്ടിൽ ഇരിക്കട്ടെ, 'തത്വമസി' (അത് നീ തന്നെ) എന്നു വായിക്കാൻ എന്തിനാ ഈ തിക്കിലും തിരക്കിലും പോയി വെറുതെ ചവിട്ടു മേടിക്കുന്നത്. സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം നല്കിയത് കൊണ്ടോ, അൾത്താരയിൽ കയറി കുർബാന ചെല്ലിയതുകൊണ്ടോ സ്ത്രീകൾ ബാങ്ക് വിളിച്ചതുകൊണ്ടോ അല്ല സ്ത്രീ ശക്തിപ്പെടുന്നത്. അവളുടെ മഹത്തായ മാതൃത്വത്തിന് പകരം വയ്ക്കാൻ എന്തുണ്ടീ ഭൂമിയിൽ ??

Thursday, May 3, 2012

ഭക്തി വ്യാപാരം

'ആറ്റുകാല്‍ പൊങ്കാല' വിശ്വ പ്രസിദ്ധമാണ്. അവിടെ പൊങ്കാലയിടുന്ന സ്ത്രീകളുടെ എണ്ണം സര്‍വ്വകാല റെക്കോര്‍ഡ്‌ ആണ് ഗിന്നുസ് ബുക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 'ആറ്റുകാല്‍ പൊങ്കാല'യുടെ പ്രശസ്തിയും പണക്കൊഴുപ്പും കണ്ടിട്ടാകണം തിരുവനന്തപുരത്തിപ്പോള്‍ 50-ഇല്‍ അധികം സ്ഥലങ്ങളില്‍ പൊങ്കാല നടക്കുന്നു. (നടത്തുന്നു!)
ദാ... ഇപ്പോ നോക്കുമ്പോള്‍ എറണാകുളത്ത് കലൂര്‍ പാവക്കുളം അമ്പലത്തിലും പൊങ്കാല ഉത്സവം (വ്യാപാരം?) May 6th.

ഇതിങ്ങനെ പോയാല്‍ കേരളത്തിലെ എല്ലാ പഞ്ചായത്തിലും ഒരഞ്ചുവര്ഷം കൊണ്ട് വ്യപിക്കാനിടയുണ്ട്. ചിലപ്പോള്‍ ശബരിമല മകര ജ്യോതിയും കേരളത്തിലെ എല്ലാ ജില്ലകളിലും ആകും!! (പണം തന്നെ പ്രധാനം, അല്ലേ?)

Wednesday, November 18, 2009

ശബരിമല സീസണ്‍ തുടങ്ങി -നാറ്റവും

ഇന്നത്തെ ട്രെയിനില്‍ കുറച്ചു സ്വാമിമാര്‍ ഉണ്ടായിരുന്നു. ആന്ധ്ര അല്ലെങ്കില്‍ തമിഴ്, ഏതായാലും കുളിച്ചിട്ടു രണ്ടാഴ്ചയില്‍ കൂടുതല്‍ ആയിട്ടുണ്ട്‌. ഹ്ഹോ .. നാറ്റം കാരണം മൂക്കിന്റെ പാലം ഒടിഞ്ഞു. പലര്‍ക്കും ഭക്തി എന്നാല്‍ സ്വന്തം ഉത്തരവാദിത്വങ്ങളില്‍ നിന്നുമുള്ള ഒളിച്ചോട്ടമാണ്‌ . (സ്വന്തം അമ്മായി അമ്മയെ നോക്കാതെ ധ്യാനം കൂടാന്‍ പോകുന്ന ക്രിസ്ത്യാനി പെണ്ണുങ്ങളെ പോലെ) ശബരി മലക്ക് മാലയിട്ടാല്‍ പിന്നെ കുളിയും പല്ലുതേപ്പും വേണ്ട എന്ന് വിചാരിക്കുന്ന സ്വാമിമാരെ കേരളത്തില്‍ കണ്ടില്ലെങ്കിലും അന്യ സംസ്ഥാനങ്ങളില്‍ ധാരാളം കാണാം അത് കൂടാതെ മുറുക്കി തുപ്പി, പാനും ചവച്ചു, ബീഡിയും വലിച്ചു മലയ്ക്ക് പോകുന്നവര്‍ ...എന്താണ് യഥാര്‍ത്ഥ ഭക്തി എന്ന് ഭഗവത് ഗീത 12 അധ്യായത്തില്‍ പറയുന്നുണ്ട്. (Chapter 12, Shloks (verses) 13-20 of the Gita) ആര് വായിക്കാന്‍? കര്‍ത്താവേ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ തന്നെ അറിയുന്നില്ല!

Tuesday, October 13, 2009

കര്‍ത്താവു വിയര്‍ക്കുന്നു!!

കഴിഞ്ഞ ദിവസം ഒരു ബന്ധു പറഞ്ഞാണ് അറിഞ്ഞത്. തണ്ണീര്‍മുക്കം [ആലപ്പുഴ ജില്ല] പള്ളിയില്‍ അത്ഭുതം! കര്‍ത്താവ്‌ വിയര്‍ക്കുന്നു. ഇത് കേട്ടറിഞ്ഞു വന്‍ജനാവലി ആണ് തണ്ണീര്‍മുക്കത്തേക്ക് പായുന്നത്. കോട്ടയം ജില്ലയിലെ കടുത്തുരുത്തിയില്‍ നിന്നും നൂറുകണക്കിന് ഭക്തജനങ്ങള്‍ ബസ്സ് പിടിച്ചു അത്ഭുതം കാണാന്‍പോയി എന്നാണ് എന്റെ ബന്ധു പറഞ്ഞത്.
------------------------------------------------------------
ഒരു പെണ്‍കുട്ടി പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നപ്പോള്‍ ആണ് കര്‍ത്താവ്‌ രക്തം വിയര്‍ക്കുന്നത് ആദ്യമായി കണ്ടത്. ആ പെണ്‍കുട്ടിയെ വികാരിയച്ചന്‍ കൂടെ താമസിപ്പിക്കുന്നു പോലും? അല്ലെങ്കിലും വിശുദ്ധയായ ആ പെണ്‍കുട്ടിയെ സംരക്ഷിക്കേണ്ടത് വികാരിയച്ചന്റെ കടമ തന്നെ. പിന്നെയുമുണ്ട് രസം - കുറേപേര്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നപ്പോള്‍ കര്‍ത്താവ്‌ അവരുടെ മുന്‍പില്‍ കൂടെ നടന്നു പോയത്രേ! നടന്നു പോയി കഴിഞ്ഞപ്പോള്‍ നിലത്തു രക്തതുള്ളികള്‍. (കര്‍ത്താവിനെങ്ങാനും പൈല്‍സ്‌ -ന്റെ അസുഖം ഉണ്ടോ ആവ്വോ?) എന്തായാലും തണ്ണീര്‍മുക്കം പള്ളിക്ക് നല്ല വരുമാനം ആണ് കുറച്ചിടെ ആയിട്ട്. [തണ്ണീര്‍മുക്കം തിരുരക്ത ദേവാലയ വികാരി - ഫ.സെലെസ്റ്റിന്‍ ഇന്ച്ചക്കല്‍]
----------------------------------------------------------
സി.ജെസ്മി, കര്‍മേല്‍ ആശുപത്രി, കൊച്ചി ബിഷപ്പ് തട്ടുങ്കല്‍, സി.സെഫി, ....... കേരളത്തില്‍ 'യേശു കര്‍ത്താവ്‌' വിയര്‍ത്തില്ലെങ്കിലേ അത്ഭുതമുള്ളൂ!!

Wednesday, October 8, 2008

ഭക്തിയും മന്ത്രചരടും - കഷ്ടം!!

ഇന്നു ബസ്സില്‍ കയറിയപ്പോള്‍ മുകളില്‍ പിടിച്ചിരിക്കുന്ന കൈകളില്‍ എല്ലാം കറുത്ത ചരടുകള്‍ കെട്ടിയിരിക്കുന്നു. ഒറ്റ ദ്രിഷ്ടിയില്‍ തന്നെ വിദ്യാസമ്പന്നരും വിവരം ഉള്ളവരും ആയ ഈ മനുഷ്യരൊക്കെ എന്തിനാണീ ചരടുകള്‍ കയ്യില്‍ ബലത്തില്‍ കെട്ടിയിരിക്കുന്നത്. ഈ മന്ത്ര ചരടുകള്‍ നിങ്ങളെ രക്ഷിക്കുമോ? മനുഷ്യന് തന്നില്‍ തന്നെയുള്ള വിശ്വാസം നഷ്ടമായി ഇത്തരം കറുത്ത ചരടുകളില്‍ വിശ്വാസം വര്ദ്ധിച്ചു വരുന്നു??!! കഷ്ടം !!!

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html