രാജ്യത്തു എപ്പോള്‍ എവിടെ ഹിന്ദുത്വം ദുര്‍ബലമാകുന്നുവോ അപ്പോള്‍ അവിടെ രാജ്യം ശിഥിലമാകുന്നു. രാജ്യത്തിന്റെ ഏകതയുടെ ആധാരമാണ് ഹിന്ദുത്വം. അതിനു മതമോ ജാതിയോ ഇല്ല. ഏതു മതവിശ്വാസിയെയും ഹിന്ദുത്വം ഉള്‍ക്കൊള്ളും. വിശ്വദര്‍ശനമാണ് ഹിന്ദുത്വം. ലോകത്തിന്റെ മുഴുവന്‍ സമാധാനത്തിനു ഹിന്ദുത്വം വളരണം. (ഡോ: മോഹന്‍ ഭഗവത് - ആര്‍.എസ്.എസ്. മേധാവി)
-----------------------------
അപ്പോ, നമ്മുടെ യേശുദാസിനും ഗുരുവായൂര്‍ അമ്പലത്തില്‍ കയറാം?
എന്താദ്...
ReplyDeleteഹിന്ദുത്വം എന്നല്ലെ പറഞ്ഞുള്ളു, അമ്പലം എന്ന് പറഞ്ഞില്ലല്ലൊ.
രാജ്യത്തു എപ്പോൾ എവിടെ അമ്പലങ്ങൾ ദുർബലമാകുന്നുവോ അപ്പോൾ അവിടെ രാജ്യം ശിഥിലമാകുന്നു. രാജ്യത്തിന്റെ ഏകതയുടെ ആധാരമാണ് അമ്പലം. അതിനു മതമോ ജാതിയോ ഇല്ല. ഏതു മതവിശ്വാസിയെയും അമ്പലം ഉൾക്കൊള്ളും. വിശ്വദർശനമാണ് അമ്പലത്തിൽ. ലോകത്തിന്റെ മുഴുവൻ സമാധാനത്തിനു അമ്പലങ്ങൾ വളരണം.
എന്നിങ്ങിനെയാണ് പറഞ്ഞിരുന്നതെങ്കിലല്ലേ ഈ പ്രശ്നം ഉദിക്കുന്നുള്ളു.
പല അമ്പലങ്ങളിലും മതഭേദമന്യേ (ജാതി പെടുമോ എന്നറിയില്ല) ആളുകൾക്ക് അമ്പലത്തിൽ കയറാം. ചില അമ്പലങ്ങളിലെ ദൈവങ്ങൾക്ക് മാത്രമേ മറ്റുമതക്കാരെ കണ്ടാൽ ബുദ്ധിമുട്ടുള്ളു.
ഏതു മതത്തില്‍ പെട്ടവരാണെങ്കിലും ജാതിയില്‍ പെട്ടവരാണെങ്കിലും വിശ്വാസി ആണെങ്കില്‍ അമ്പലങ്ങളില്‍ കയറാന്‍ തടസ്സങ്ങള്‍ പാടില്ല എന്നതാണ് സംഘത്തിന്റെ നിലപാട്.
ReplyDeleteക്ഷേത്ര സങ്കല്പങ്ങള്‍ പലതും സങ്കീര്‍ണ്ണമാണ്. എന്നാല്‍, കാലത്തിനൊത്ത് അതിനെ പുനര്‍ക്രമീകരിക്കേണ്ടത് ആവശ്യവുമാണ്. അതാതു ക്ഷേത്രങ്ങളിലെ അധികാരികള്‍ ആണ് പലപ്പോളും ഇതിനു തടസ്സം നില്‍ക്കുന്നത്.
വിശ്വാസികളായ അഹിന്ദുക്കളെയല്ല.....അവിശ്വാസികളെയാണ് ക്ഷേത്രത്തിന് പുറത്ത് നിര്‍ത്തേണ്ടത്
ReplyDeleteഅപ്പോ, നമ്മുടെ യേശുദാസിനും ഗുരുവായൂര്‍ അമ്പലത്തില്‍ കയറാം?
ReplyDelete===
സംഘപരിവാർ ഈ വിഷയത്തിൽ വർഷങ്ങൾക്കു മുന്നേ നിലപാട് വ്യക്തമാക്കിയിട്ടുണ്ടല്ലോ.. മാത്രമല്ല സംഘപരിവാറായ ക്ഷേത്രസംരക്ഷണസമിതിയുടെ കീഴിലുള്ള അമ്പലങ്ങളിൽ ഏതുമതസ്ഥർക്കും പ്രവേശിക്കാം. വിശ്വഹിന്ദുപരിഷത്തിന്റെ കേരള സ്റ്റേറ്റ് ഓഫീസിനോട് കൂടിയുള്ള, അവരുടെ നിയന്ത്രണത്തിലുള്ള, എറണാകുളത്തെ (കലൂരിലുള്ള) പാവക്കുളം ശിവക്ഷേത്രം ഒരുദാഹരണമാണു. പരിശോധിക്കാവുന്നതേ ഉള്ളൂ.
ഒരമ്പലം തകര്‍ന്നാല്‍ അത്രയും അനാചാരം നശിച്ചു എന്നു പറഞ്ഞ വി ടി യെ ഓര്‍മ്മിച്ചുപോവുന്നു. സംഘപരിവാര്‍ വിശാലമായ ഹിന്ദുത്വമൊക്കെ കാണിക്കുന്നു എന്നു പറഞ്ഞാല്‍.......ദൈവമേ എന്നു നിരീശ്വരവാദി പോലും വിളിച്ചുപോവും!!
ReplyDeleteസംഘം വിശാലമായ ഹിന്ദുത്വം പ്രകടിപ്പിക്കുന്നതില്‍ വിഷമമാണോ ? അതോ സംഘം എന്ത് പറഞ്ഞാലും എതിര്‍ക്കണം എന്നാ മതെതരഭ്രാന്താണോ ?
Delete