പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Monday, March 22, 2010

മതപ്രീണനവും വര്‍ഗീയവിഷവും

കഴിഞ്ഞ ദിവസം മാതൃഭൂമിയില്‍ കേരളത്തിലെ ജനാധിപത്യ (ഇടതുപക്ഷ) സര്‍കാര്‍ നല്‍കിയ ഒരു പരസ്യം: 'മുസ്ലിം യുവാക്കള്‍ക്ക് മത്സരപരീക്ഷകളില്‍ പരിശീലനം നല്‍കുന്നതിനു പ്രത്യേകപദ്ധതി'. കൂടെ ചിരിക്കുന്ന മുഖ്യന്റെ പടവും!!!

സാര്‍, ഒരു സംശയം. ഇതിനല്ലേ മതപ്രീണനം എന്ന് പറയുന്നത്? ഇമ്മാതിരി വര്‍ഗീയ പരിപാടികള്‍ ഒരു ജനാധിപത്യസര്‍ക്കാര്‍ നടത്താമോ? എന്തെങ്കിലും സര്‍ക്കാര്‍ പരിപാടികള്‍ ഒരു ജാതിക്കോ/മതത്തിനോ/സമുദായത്തിനോ മാത്രമായി നടത്താമോ?

സമാനഗതിയിലുള്ള കാലുകഴുകല്‍ പരിപാടികള്‍ കേന്ദ്രസര്‍ക്കാരിനും ഉണ്ട്. ജാതിനോക്കി ജോലിക്കെടുക്കുന്ന ഒരു രാജ്യത്ത് ഇതും ഇതില്‍ അപ്പുറവും നടക്കും.

3 comments:

  1. Indian Constitution- Article-15: Prohibition of discrimination on grounds of religion, race, caste, sex or place of birth:
    Clause(4)
    Nothing in this article or in clause (2) of article 29 shall prevent the State from making any special provision for the advancement of any socially and educationally backward classes of citizens or for the Scheduled Castes and the Scheduled Tribes.

    ഇതിൽ തൂങ്ങി, എന്തു തരത്തിലുള്ള ന്യൂനപക്ഷ പ്രീണനവും നടത്താൻ സർക്കാരുകൾക്ക് അവകാശം ഉണ്ട്.

    ReplyDelete
  2. സഹൃദയന്‍ ചൂണ്ടിക്കാണിച്ച ക്ലോസ് തന്നെ വ്യക്തമാക്കുന്നുണ്ട് - ജാതീയമായ അധസ്ഥിത മാത്രമേ സ്പെഷ്യല്‍ പ്രൊവിഷന്‍ കൊടുക്കാന്‍ ബാധകമാക്കാവൂ എന്ന്. ഇന്ന് ഈ രാജ്യത്തില്‍ മതപരമായ, പ്രത്യേകിച്ചും മുസ്ലീം മതത്തില്‍ പെട്ടവരെയും ഈ അധസ്ഥിത വര്‍ഗത്തോട്‌ ചേര്‍ത്ത് കാട്ടി, സ്പെഷ്യല്‍ പ്രൊവിഷന്‍ കൊടുക്കാന്‍ വോട്ട് ബാങ്ക് രാഷ്ട്രീയക്കാര്‍ ശ്രമിക്കുന്നുണ്ട്.. അതിനു കുറച്ചു മുസ്ലീം വോട്ട് കിട്ടും എന്നല്ലാതെ, രാജ്യത്തിനെ കുട്ടിച്ചോറാക്കുക മാത്രമാണ് ചെയ്യുന്നത്..

    സി പി എം അല്ലെ? പശ്ചിമ ബംഗാളില്‍ കോടതി തടഞ്ഞിട്ടും മുസ്ലീം സംവരണവുമായി മുന്നോട്ടു പോകാന്‍ ശ്രമിക്കുകയാണ്.. പ്രത്യക്ഷത്തില്‍ തന്നെ അതൊരു നയമാക്കി മാറ്റാന്‍ പാര്‍ട്ടി തയ്യാറായിരിക്കുന്നു എന്ന് രാഷ്ട്രീയം മനസ്സിലാക്കുന്നവര്‍ക്ക് മനസ്സിലാക്കാം..

    മതേതര ഇന്ത്യയുടെ ഭാവി? ഗോവിന്ദാ..!!

    ReplyDelete
  3. 'സീരിയല്‍ പ്രോടക്ഷന്‍ ' നിര്ത്തുവോളം, പെണ്‍കുട്ടികളെ സ്കൂളില്‍ അയക്കത്തിടതോളം പിന്നോക്കാവസ്ഥ തുടരും

    ReplyDelete

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html