പ്രധാന വാര്‍ത്തകള്‍:
ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.
Friday, May 4, 2012
Thursday, May 3, 2012
ഭക്തി വ്യാപാരം
'ആറ്റുകാല്‍ പൊങ്കാല' വിശ്വ പ്രസിദ്ധമാണ്. അവിടെ പൊങ്കാലയിടുന്ന സ്ത്രീകളുടെ
എണ്ണം സര്‍വ്വകാല റെക്കോര്‍ഡ് ആണ് ഗിന്നുസ് ബുക്കില്‍
രേഖപ്പെടുത്തിയിരിക്കുന്നത്. 'ആറ്റുകാല്‍ പൊങ്കാല'യുടെ പ്രശസ്തിയും
പണക്കൊഴുപ്പും കണ്ടിട്ടാകണം തിരുവനന്തപുരത്തിപ്പോള്‍ 50-ഇല്‍ അധികം
സ്ഥലങ്ങളില്‍ പൊങ്കാല നടക്കുന്നു. (നടത്തുന്നു!)
ദാ... ഇപ്പോ നോക്കുമ്പോള്‍ എറണാകുളത്ത് കലൂര്‍ പാവക്കുളം അമ്പലത്തിലും പൊങ്കാല ഉത്സവം (വ്യാപാരം?) May 6th.
ഇതിങ്ങനെ പോയാല്‍ കേരളത്തിലെ എല്ലാ പഞ്ചായത്തിലും ഒരഞ്ചുവര്ഷം കൊണ്ട് വ്യപിക്കാനിടയുണ്ട്. ചിലപ്പോള്‍ ശബരിമല മകര ജ്യോതിയും കേരളത്തിലെ എല്ലാ ജില്ലകളിലും ആകും!! (പണം തന്നെ പ്രധാനം, അല്ലേ?)
ദാ... ഇപ്പോ നോക്കുമ്പോള്‍ എറണാകുളത്ത് കലൂര്‍ പാവക്കുളം അമ്പലത്തിലും പൊങ്കാല ഉത്സവം (വ്യാപാരം?) May 6th.
ഇതിങ്ങനെ പോയാല്‍ കേരളത്തിലെ എല്ലാ പഞ്ചായത്തിലും ഒരഞ്ചുവര്ഷം കൊണ്ട് വ്യപിക്കാനിടയുണ്ട്. ചിലപ്പോള്‍ ശബരിമല മകര ജ്യോതിയും കേരളത്തിലെ എല്ലാ ജില്ലകളിലും ആകും!! (പണം തന്നെ പ്രധാനം, അല്ലേ?)
വീണ്ടും ഒരു ഉപതിരഞ്ഞെടുപ്പ്???
ഒരു സിറ്റിംഗ് എം.എല്‍.എ ഒരു വര്‍ഷം തികയുന്നതിനു മുന്‍പ് സ്വയം
രാജിവച്ച് പുറത്തു വന്നാല്‍ അയാളെ വീണ്ടും മത്സരിക്കാന്‍ അനുവദിക്കരുത്.
ഒരു ഇടക്കാല തിരഞ്ഞെടുപ്പ് അനാവശ്യമായി സൃഷ്ടിച്ച് കോടികളുടെ നഷ്ടം
രാഷ്ട്രത്തിനും സര്‍ക്കാരിനും വരുത്തി വച്ച് വീണ്ടും മത്സരിക്കാന്‍ ഇറങ്ങി
പുറപ്പെടുന്ന ഇദ്ദേഹത്തെ തോളിലേറ്റുന്ന കോണ്‍ഗ്രസ് ഇത്ര
അധപതിക്കരുതായിരുന്നു! തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടു ഇനിയും ഇത്തരം
പോക്രിത്തരം ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കണം.
Labels:
ജനാധിപത്യം,
തിരഞ്ഞെടുപ്പ്,
പാര്‍ട്ടികള്‍,
പ്രതികരണം,
രാഷ്ട്രീയം,
സമകാലികം
Subscribe to:
Posts (Atom)
About Me
- ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍.
- MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ് ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html