പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Showing posts with label സ്നേഹം. Show all posts
Showing posts with label സ്നേഹം. Show all posts

Friday, April 22, 2016

ആത്മഹത്യകളുടെ കാരണം

ആത്മഹത്യാ ഒരു മാനസീക പ്രശ്നമാണ്, അത് കടുത്ത നിരാശയിൽ നിന്നും ഉടലെടുക്കുന്നു. തനിക്ക് ആരും ഇല്ല, എന്നെ ആർക്കും വേണ്ട എന്ന ചിന്ത രൂഡമൂലമാകുമ്പോൾ അത് അവസാനിക്കുന്നത്‌ ആത്മഹത്യയിൽ ആണ്. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുകൾക്കും ഈ പരിണാമാവസ്ഥ കണ്ടറിഞ്ഞ് പ്രവർത്തിക്കാനാവും. സ്നേഹത്തിന്റെ 'വാക്വം' ഫിൽ ചെയ്യാനാവും, ആത്മഹത്യ തടയാനാവും.

വിശപ്പു കാരണം, ദളിത്‌ പീഡനം കാരണം, കാർഷീക വിലതകർച്ച കാരണം .... എന്നൊക്കെ പറയുന്നത് യഥാർത്ഥ കാരണങ്ങൾ അല്ല  

Monday, September 15, 2008

അമ്മ അതു ചെയ്യുമോ?

മകളെ കൊലപ്പെടുത്തിയ കേസില്‍ മാതാവും കാമുകനും അറസ്റ്റില്‍। നൊന്തുപെറ്റ ഒരമ്മയ്ക്ക് അതിനു സാധിക്കുമോ?
ഒരു നിമിഷം രജനീകാന്തിന്റെ സിനിമയിലെ ‘അമ്മാവെ വണങ്ങാതെ ഉയിരില്ലവേ, । । ‘ എന്ന ഗാനം ഓര്‍ത്തുപോയി। മക്കളെ ദ്രോഹിക്കുന്ന അമ്മമാരെ എന്തുചെയ്യണം!!

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html