പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Sunday, October 25, 2009

ഉപ-തിരഞ്ഞെടുപ്പ് മാമാങ്കം

കണ്ണൂരില്‍ ആരോപണ-പ്രത്യാരോപണ യുദ്ധം മുറുകുന്നു. ഇത് വരെ ഒരു മരണം മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. ഒരു 'പാവം' ഐ.ഏ.എസ് കാരന്‍ കളക്ടര്‍.

ഒരു തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചാല്‍ അത് രാജി വച്ച് മറ്റൊരു സ്ഥാനത്തേക്ക് മത്സരിക്കാന്‍ ആരെയും അനുവദിക്കരുത്. അതിനു നിയമനിര്‍മ്മാണം ആവശ്യമാണ്‌. അഥവാ അങ്ങിനെ രാജി വച്ചാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ രണ്ടാം സ്ഥാനക്കാരന് ആ എം.എല്‍.ഏ /എം.പി പദവി നല്‍കണം. വീണ്ടും ഇലക്ഷന്‍ നടത്തരുത്. ഞങ്ങളുടെ കാശല്ലേ ഇവിടെ ധൂര്‍ത്തടിക്കുന്നത്? കണ്ണൂരില്‍ ഇലക്ഷന്‍ കഴിയുന്നത്‌ വരെ ഇവറ്റകള്‍ ഒരു സ്വൈര്യവും തരില്ല എന്ന് തോന്നുന്നു.

സത്യമായിട്ടും പത്രവും ടി.വി.യും തുറക്കാനേ തോന്നുന്നില്ല!! (കഷ്ടം, ഈ ജനാധിപത്യ രീതികള്‍ ലജ്ജാകരം തന്നെ??!!)

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം (മൂന്നാം ഭാഗം)

ഇന്ത്യ എന്റെ രാജ്യമാണ്. ചൈന, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നീ മൂന്നു രാജ്യങ്ങളാണ് എന്റെ അയല്‍ക്കാര്‍. എല്ലാവരുമായി നല്ല പോട്ടിയില്‍ ആണ്. അതിര്‍ത്തി തര്‍ക്കം ഇല്ലാതെ ഞങ്ങള്‍ എങ്ങിനെ ജീവിക്കും. അതിര്‍ത്തി കാക്കാന്‍ കുറച്ചൊക്കെ ആയുധങ്ങള്‍ ശേഖരിക്കണ്ടേ? രാജ്യസുരക്ഷ!! ആ ആയുധങ്ങള്‍ വാങ്ങാന്‍ കരാര്‍ ഉണ്ടാക്കണ്ടേ? അങ്ങിനെ ആയുധങ്ങള്‍ വാങ്ങുമ്പോള്‍ ഞങ്ങള്‍ക്ക് വല്ല ചില്ലറയും തടഞ്ഞാല്‍ കുറ്റം പറയരുത്. (രാജ്യ സുരക്ഷ!!) ഭരിക്കുന്ന ഏമാന്‍മാര്‍ക്കും കഞ്ഞി കുടിക്കണ്ടേ?

ക്വത്റോച്ചി നീണാള്‍ വാഴ്കൈ!!!

ലവ് ജിഹാദ് [റോമിയോ-ജൂലിയറ്റ്‌]

ലവ് ജിഹാദ് താല്പര്യമുള്ള യുവാവ് അപേക്ഷകള്‍ ക്ഷണിക്കുന്നു. കോട്ടയംകാരന്‍ റോമന്‍ കത്തോലിക്കാ അച്ചായന്‍, വയസ്സ് 35 (നിലവില്‍ ഒരു ഭാര്യയും രണ്ടു കുട്ടികളും ഉണ്ട്) സുന്ദരികളായ മുസ്ലിം-ജൂലിയറ്റ്‌ -മാരില്‍ നിന്നും പ്രേമാഭ്യര്‍ത്തനകള്‍ ക്ഷണിക്കുന്നു. പ്രേമിക്കുകയോ പ്രേമം നടിക്കുകയോ ആകാം. മതവും ജാതിയുംമാറാന്‍ പൂര്‍ണ്ണ സമ്മതമാണ്. പ്രായം, വിദ്യാഭ്യാസം പ്രശ്നമല്ല.

Tuesday, October 13, 2009

കര്‍ത്താവു വിയര്‍ക്കുന്നു!!

കഴിഞ്ഞ ദിവസം ഒരു ബന്ധു പറഞ്ഞാണ് അറിഞ്ഞത്. തണ്ണീര്‍മുക്കം [ആലപ്പുഴ ജില്ല] പള്ളിയില്‍ അത്ഭുതം! കര്‍ത്താവ്‌ വിയര്‍ക്കുന്നു. ഇത് കേട്ടറിഞ്ഞു വന്‍ജനാവലി ആണ് തണ്ണീര്‍മുക്കത്തേക്ക് പായുന്നത്. കോട്ടയം ജില്ലയിലെ കടുത്തുരുത്തിയില്‍ നിന്നും നൂറുകണക്കിന് ഭക്തജനങ്ങള്‍ ബസ്സ് പിടിച്ചു അത്ഭുതം കാണാന്‍പോയി എന്നാണ് എന്റെ ബന്ധു പറഞ്ഞത്.
------------------------------------------------------------
ഒരു പെണ്‍കുട്ടി പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നപ്പോള്‍ ആണ് കര്‍ത്താവ്‌ രക്തം വിയര്‍ക്കുന്നത് ആദ്യമായി കണ്ടത്. ആ പെണ്‍കുട്ടിയെ വികാരിയച്ചന്‍ കൂടെ താമസിപ്പിക്കുന്നു പോലും? അല്ലെങ്കിലും വിശുദ്ധയായ ആ പെണ്‍കുട്ടിയെ സംരക്ഷിക്കേണ്ടത് വികാരിയച്ചന്റെ കടമ തന്നെ. പിന്നെയുമുണ്ട് രസം - കുറേപേര്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നപ്പോള്‍ കര്‍ത്താവ്‌ അവരുടെ മുന്‍പില്‍ കൂടെ നടന്നു പോയത്രേ! നടന്നു പോയി കഴിഞ്ഞപ്പോള്‍ നിലത്തു രക്തതുള്ളികള്‍. (കര്‍ത്താവിനെങ്ങാനും പൈല്‍സ്‌ -ന്റെ അസുഖം ഉണ്ടോ ആവ്വോ?) എന്തായാലും തണ്ണീര്‍മുക്കം പള്ളിക്ക് നല്ല വരുമാനം ആണ് കുറച്ചിടെ ആയിട്ട്. [തണ്ണീര്‍മുക്കം തിരുരക്ത ദേവാലയ വികാരി - ഫ.സെലെസ്റ്റിന്‍ ഇന്ച്ചക്കല്‍]
----------------------------------------------------------
സി.ജെസ്മി, കര്‍മേല്‍ ആശുപത്രി, കൊച്ചി ബിഷപ്പ് തട്ടുങ്കല്‍, സി.സെഫി, ....... കേരളത്തില്‍ 'യേശു കര്‍ത്താവ്‌' വിയര്‍ത്തില്ലെങ്കിലേ അത്ഭുതമുള്ളൂ!!

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html