പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Wednesday, November 10, 2010

കുട്ടികളുടെ വാശിയും മുതിര്‍ന്നവരുടെ കോപവും

ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ ആ വാര്‍ത്ത ഞെട്ടലോടെയാണ് വായിച്ചത്.

ഇന്നലെ ഞാന്‍ ഈ വിഷയത്തില്‍ ഒരു ബ്ലോഗ്‌ എഴുതിയതേ ഉള്ളൂ. കുട്ടികള്‍ കാണിക്കുന്ന വാശികള്‍, കടുംപിടുത്തം, വികൃതികള്‍... ഇവയ്ക്കു മുന്‍പില്‍ ക്ഷമയോടെ നിലക്കണമെങ്കില്‍ നല്ല ആത്മ ശക്തി വേണം.

ഇപ്പോള്‍ ഇതാ ഈ മുത്തച്ഛന്‍?? ഒരു പിച്ച് കുഞ്ഞിന്റെ വാശിക്ക് മുന്‍പില്‍, സ്വയം മറന്ന് ആരും വിറയ്ക്കുന്ന ക്രൂരകൃത്യം ചെയ്ത ആ മനുഷ്യന്‍ ഒരിക്കലും ആഗ്രഹിച്ചതായിരിക്കില്ല അത് ചെയ്യാന്‍. ഒരു നിമിഷത്തിന്റെ വീഴ്ചയില്‍ അയാള്‍ പിശാചായി മാറുകയായിരുന്നു. കഷ്ടം!!

എന്റെ ഈ എളിയ ബ്ലോഗ്‌ വായിക്കൂ.. ഞാനും നിങ്ങളും മക്കളുടെ വാശിയ്ക്ക് മുന്‍പില്‍ എന്നെങ്കിലും ഒരു സെക്കന്റ്‌ എങ്കിലും നമ്മുടെ പൈശാചിക രൌദ്രഭാവം പുറത്തെടുത്തിട്ടുണ്ടെങ്കില്‍ മാപ്പ് നല്‍കുമോ കുഞ്ഞുങ്ങളേ??

എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ...

Tuesday, September 7, 2010

മടിയന്മാര്‍ നമ്മള്‍ മലയാളികള്‍!!

ഇന്നലെ ഹര്‍ത്താല്‍ ദിവസം ഞാന്‍ കാറില്‍ ഓഫീസില്‍ പോയി. വീട്ടില്‍ നിന്നും 25 കി.മി. വണ്ടി ഓടിച്ചു. ആരും തടഞ്ഞില്ല. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു വീട്ടില്‍ ഇരുന്നാല്‍ മതി. കേരളത്തില്‍ ആരും പുറത്തിറങ്ങില്ല. ഹര്‍ത്താല്‍ നടത്താനും ആളില്ലാത്ത അവസ്ഥയായോ??? ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ പോലും മടി പിടിച്ചു വീട്ടില്‍ കുത്തിയിരിക്കുന്നു. എല്ലാവര്ക്കും ടി.വി. കാണലും ഭക്ഷണം കഴിക്കലും ഉറക്കവും. തലേന്ന് മദ്യ വില്പന പൊടി പൊടിച്ചു!!!

പണക്കൊഴുപ്പ് ആണോ നമ്മള്‍ മലയാളികളെ ഇങ്ങിനെ മടിയന്മാര്‍ ആക്കി മാറ്റിയത്?

Tuesday, August 10, 2010

ടിന്റു മോന്‍ !!!

മാതൃഭുമി ടിന്റു മോന് ഒരനിയനെ കൊണ്ടുവന്നിരിക്കുന്നു - "ശശി മോന്‍" ആഹാ,, എന്ത് നല്ല പേര്? ഇന്നത്തെ നഗരം സപ്പ്ളിമെന്റില്‍ കുറെ 'ശശി മോന്‍' വളിപ്പുകള്‍ ഉണ്ടായിരുന്നു. ശരിക്കും വളിപ്പുകള്‍!! നാണമില്ലത്തവന്റെ ആസനത്തില്‍ ആലു കിളിര്‍ത്താല്‍ അതും ഒരു തണല്‍ എന്നാണല്ലോ.

Monday, July 5, 2010

പാലും പെട്രോളും ഹര്‍ത്താലും

പാലിന് 15 ശതമാനം വില വര്‍ദ്ധിപ്പിച്ച പാര്‍ട്ടി ഭരിക്കുന്ന, കേരളത്തില്‍ അതെ പാര്‍ട്ടി തന്നെ പെട്രോള്‍ വില 8 ശതമാനം വര്‍ദ്ധിപ്പിച്ചതിനു രണ്ടു ഹര്‍ത്താല്‍ നടത്തി!!

ഗൊള്ളാം,,

പാല്‍ - പഴയ വില 20 (പുതിയ വില 23)
പെട്രോള്‍ - പഴയ വില 50 (പുതിയ വില 54)

Saturday, June 26, 2010

ഏറണാകുളം(മാലിന്യം)കുളം

ഞാന്‍ തമിഴ് നാട്ടില്‍ അഞ്ചു വര്‍ഷത്തില്‍ പരം ജോലി ചെയ്തിട്ടുണ്ട്. തമിഴ് നാട്ടിലെ മിക്കവാറും എല്ലാ സ്ഥലങ്ങളും സന്ദര്‍ശിച്ചിട്ടുമുണ്ട്. തമിഴന്മാരുടെ വൃത്തിയില്ലായ്മ കണ്ടു മടുത്തിട്ടാണ് തിരികെ കൊച്ചിയില്‍ വന്നു സ്ഥിരമാക്കിയത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഏറണാകുളം മാര്‍ക്കറ്റില്‍ പോകാന്‍ ഇടയായി.
"ഹ്ഹോ, ഒരു കക്കൂസ് കുഴി പോലെ മാലിന്യ കൂമ്പാരം"
മാര്‍ക്കറ്റ്‌ നടുവിലൂടെ ഒഴുകുന്ന ആ കനാലിലെ വെള്ളം (മാലിന്യം) കണ്ടാല്‍ തികട്ടിവരും. മഴ പെയ്തു ഒഴുകുന്ന മാലിന്യങ്ങള്‍ക്ക്‌ നടുവില്‍ കച്ചവടം പൊടി പൊടിക്കുന്നു!!

ഞങ്ങള്‍ പാണ്ടികള്‍ എന്ന് വിളിക്കുന്ന തമിഴരെ മാപ്പ് ,,

ഹര്‍ത്താല്‍ പരാജയം.

ഇന്ന് ഇടതു മുന്നണി ആഹ്വാനം ചെയ്ത ഹത്താല്‍ വന്‍ പരാജയം!! ഇടതു സ്ഥാപനമായ 'കൈരളി' ടെലിവിഷന്‍ ചാനലില്‍ എല്ലാ ജോലിക്കാരും ഹജരായിരുന്നതായി മനസ്സിലാകുന്നു. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി ഉടമസ്ഥതയിലുള്ള കൈരളി, പീപ്പിള്‍, വീ ചാനലുകള്‍ വിവിധ വിനോദ പരിപാടികള്‍ തടസ്സമില്ലാതെ സംപ്രേക്ഷണം ചെയ്തു ഹര്‍ത്താല്‍ പരാജയപ്പെടുത്തുകയായിരുന്നു!
(അടുത്ത ബന്ദു/ഹര്‍ത്താല്‍ ആഹ്വാനത്തില്‍ എങ്കിലും 'കൈരളി ടെലിവിഷന്‍' എന്ന സ്ഥാപനം അടച്ചിട്ടു പ്രതിഷേധിക്കണമെന്നു അപേക്ഷിക്കുന്നു.)

Friday, May 21, 2010

ചുരിദാറിനു ഷാള്‍ ആവശ്യമോ?

ചുരിദാര്‍ ഷാള്‍ ബൈക്കിന്റെ പിന്‍ചക്രത്തില്‍ കുടുങ്ങി ഒരു യുവതി മരണപ്പെട്ടത് പത്രത്തില്‍ നാം വായിച്ചു. ഹാ, കഷ്ടം എന്ന് നാമെല്ലാവരും പറഞ്ഞു. മറന്നു....

പരമശിവന്‍ കഴുത്തില്‍ പാമ്പിനെ ചുറ്റിയിട്ടിരിക്കുന്ന പോലെ ഷാളും കോര്‍ത്തിട്ടു ഇന്ന് ഒരു യുവതി റോഡിലൂടെ നടന്നു പോകുന്നത് കണ്ടപ്പോള്‍, ഈ ഷാളിന്റെ ആവശ്യം/ഉപയോഗം എന്താണെന്നു ചിന്തിച്ചുപോയി. മാറ് മറയ്ക്കാനാണെന്നാണ് വ്യംഗ്യം. ചുരിദാറിട്ട ദേഹം മറയ്ക്കാന്‍ പിന്നെയും എന്തിനാണ് ഒരു കൊതുകുവല പോലുള്ള തുണി? അതോ, ചുറ്റിയിടുന്നത് കഴുത്തിന്‍മേലും!!

വെറുതെ ഫാഷന് വേണ്ടി കഴുത്തില്‍ ചുറ്റുന്ന ഈ ആറുമുഴം തുണി വേണ്ടെന്നു വയ്ക്കുക. ചുരിദാര്‍ ഷാള്‍ കുരുങ്ങിയുള്ള അപകടങ്ങള്‍/ മരണങ്ങള്‍ ഒഴിവാക്കുക. ഷാള്‍ ഇല്ലാത്ത, കഴുത്ത് വൃത്തിയായി വെട്ടി തയ്ച്ച ചുരിദാര്‍/സാല്‍വാര്‍ ഇട്ടുകൊണ്ട്‌ തലയുയര്‍ത്തി പിടിച്ചു നടക്കൂ സഹോദരിമാരെ.

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html