പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Friday, September 5, 2008

സാരിയും ബൈക്കും (ആനമണ്ടത്തരം)

സാരിയുടുത്ത് ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നത് നിരോധിച്ചിരിക്കുന്നു!!! അപകടം ഒഴിവാക്കാന്??!! എന്തുപറയാന്‍...
ഇതുപോലെ തന്നെ:
ഇന്റര്‍നെറ്റിന്റെ ദുരുപയോഗം തടയാന്‍ സ്കൂളുകളുടെ പരിസരത്ത് ‘നെറ്റ്കഫേ’ കള്‍ അനുവദിക്കുകയില്ലത്രേ.

4 comments:

  1. ഇതിനെ കുറിച്ച് ഒരു കുഞ്ഞു കഥ എഴുതിയിരുന്നു ഞാന്‍..പ്രായമായ അമ്മച്ചിമാര്‍ ചട്ടേം മുണ്ടും ഒക്കെ ഉടുത്തോണ്ട് ബൈക്കില്‍ ഇരിക്കുന്ന കാര്യം ഒന്നാലോചിച്ചേ..ഇനി മുതല്‍ സ്ത്രീകള്‍ എല്ലാം ചുരിദാറിലേക്കു മാറാം. അല്ലാ ബൈക്കില്‍ സൈഡ് തിരിഞ്ഞിരിക്കാന്‍ വയ്യാല്ലോ..സാരിയും ചട്ടയും ഒക്കെ ഇട്ടോണ്ട് ബൈക്ക് ഓടിക്കുന്ന ആള്‍ ഇരിക്കുന്ന പോലെ എങ്ങനെ ഇരിക്കുമാവോ ?

    ReplyDelete
  2. പക്ഷെ, സാരിയ്ക്ക് പകരം ചുരിദാര്‍ ഉപയോഗിക്കുന്നത് എന്തായാ‍ലും സേഫ് അല്ലെ? മുണ്ടും ചട്ടേം സാരി പോലെത്തന്നെ :)

    ReplyDelete
  3. ചുരിദാര്‍ സേഫ് തന്നെയാണ് എന്നാ എന്റെയും അഭിപ്രായം..സാരിയാണ് ഉടുത്തിരിക്കുന്നതെങ്കില്‍,ബൈക്കില്‍ പോകുമ്പൊള്‍ അത് നാലാളെ കാണിക്കാന്‍ പറത്തി വിടാതെ കുറച്ചു അടങ്ങിയൊതുങ്ങി ഒന്നു സൂക്ഷിച്ചു,സാരിത്തലപ്പ് പിടിച്ചിരുന്നാലും മതി..അവനവന്റെ ജീവന് അവനവനു തന്നെയാണ് മതിപ്പു വേണ്ടത്..

    ReplyDelete

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html