പ്രധാന വാര്‍ത്തകള്‍:
ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.
Tuesday, September 9, 2008
രോഗിയായി വരൂ.. പിച്ചയായി മടങ്ങൂ,
മനുകുട്ടന്‍ ആശുപത്രിയില്‍ ആയിരുന്നു। നാലു ദിവസം। ജലദോഷം, ചുമ, കഫക്കെട്ട്... ഇത്യാദികൂടി ‘ആന്റിബയോട്ടിക് ഡ്രിപ്’ കയറ്റേണ്ടി വന്നു। പിറവത്ത് ‘വര്‍ക്കി മിഷന്‍’ ആശുപത്രിയില്‍ ആയിരുന്നു। ഇത് മാര്‍ക്സിസ്റ്റുപാര്‍ട്ടിനടത്തുന്ന ആശുപത്രി ആണ്। ധാരാളം കുട്ടികള്‍ ഇമ്മാതിരി അസുഖം വന്ന് അവിടെയുണ്ട്। അസുഖം എന്നാല്‍ പണച്ചെലവ് എന്നാണര്‍ത്ഥം। ഈ കാണുന്നസാധാരണക്കാരൊക്കെ കൂലിവേല ഉപേക്ഷിച്ചാണ് ആശുപത്രിയില്‍ കഴിയുന്നത്। രോഗം വരുമ്പോള്‍ വരുമാനനഷ്ടം ഉണ്ടാകുന്നതിനു പുറമേ മരുന്നിനും ചികിത്സയ്ക്കും ഉള്ള ചിലവും! രോഗം പാവപ്പെട്ടവനു ഒരു കനത്ത ശിക്ഷ തന്നെ!!
Subscribe to:
Post Comments (Atom)
Blog Archive
-
▼
2008
(42)
-
▼
September
(17)
- അമ്മ = അമ്മ = അമ്മ
- പോലീസിനെ ജോലിചെയ്യാന്‍ അനുവദിക്കൂ.
- ദൈവം തീര്‍ക്കുന്ന ഗതാഗതക്കുരുക്കുകള്‍
- പണിമുടകാനുള്ള സ്വാതന്ത്ര്യം
- ക്രിസ്ത്യാനികള്‍ മരണവ്രതം പുതുക്കണം
- ഭീകരര്‍/തീവ്രവാദി=മുസ്ലിം??!!
- മാക്സിമം പിരിവ് പാര്‍ട്ടി ഓഫ് ഇന്ത്യ
- ഉഗാണ്ടയില്‍ കുട്ടിപാവാട നിരോധനം
- ജോര്‍ജ്ജ് ബുഷിനു ചൊറിച്ചില്‍,
- സെസ്സും മാവേലിയും
- അമ്മ അതു ചെയ്യുമോ?
- കാണം വിറ്റും ഓണം ആഘോഷിക്കണം
- രോഗിയായി വരൂ.. പിച്ചയായി മടങ്ങൂ,
- സാരിയും ബൈക്കും (ആനമണ്ടത്തരം)
- ഓട്ടോക്കാരന്റെ വാശി; എന്റെയും
- നിക്ഷേപത്തട്ടിപ്പ് - ശബരി മോഡല്‍
- സംവരണം വേണോ? കഴിവല്ലേ യോഗ്യത
-
▼
September
(17)
About Me
- ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍.
- MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ് ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html
എനിക്കും പറ്റി സാറേ ഇതുപോലൊരബദ്ധം. എന്റെ ചെറുക്കന് പനി വന്നപ്പം ഒരു മിഷ്യന്‍ ആശുപത്രീ കൊണ്ട് പോയി. എന്നിട്ടേ പോരാന്‍ നേരം ബില്ല് തന്നിരിക്കണ്. എരപ്പകള്. ഞാന്‍ നല്ല പുളിച്ചത് തന്നെ പറഞ്ഞ്. സാറേ, സാറിന് മണ്ണൂത്തി പടിക്കാതെ ആ പരീഷ ഒന്നൂടിയെഴുതി ഡാക്ടറാവാന്‍ മേലായിരുന്നോ. ഞങ്ങള് പാവങ്ങളെ പൈസ വാങ്ങാതെ ചികില്‍സിക്കുകേം ചെയ്യായിരുന്നു, സാറിന് ചാവണവരെ ആശൂത്രിയേം ഡാക്ടര്‍മാരേയും കലിപ്പടിക്കാതെ നടക്കേം ചെയ്യായിരുന്നു.
ReplyDelete‘വര്‍ക്കി മിഷന്‍’ ആശുപത്രി കത്തിയല്ല. പൊതുവേ വര്‍ദ്ധിച്ചുവരുന്ന ചികിത്സാചിലവുകളെക്കുറിച്ച് ഒന്നോര്‍ത്തുപോയി എന്നുമാത്രം.
ReplyDelete