പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Thursday, September 25, 2008

പോലീസിനെ ജോലിചെയ്യാന്‍ അനുവദിക്കൂ.

അടുത്തയിടെ പോലീസിനെയും പോലിസ് സ്റ്റെഷനും ആക്രമിച്ച് പ്രതികളെ മോചിപ്പിക്കുന്ന വാര്‍ത്തകള്‍ അടുത്തിടെ കൂടുതലായിട്ട് നമ്മുടെ പത്രത്താളുകളില്‍ കാണുന്നു. നീതിന്യായ വ്യവസ്ഥയിലും ക്രമസമാധാന പരിപാലന സംവിധാനത്തിലും രാഷ്ട്രീയക്കാര്‍ അനാവശ്യമായും ബലം പ്രയോഗിച്ചും ഇടപെടുന്നത് ഒഴിവാക്കണം. ചോട്ടാ നേതാക്കന്മാരെ ഉപയോഗിച്ച് പോലീസിനെ ഭീഷണിയില്‍ നിര്‍ത്തുന്നത് ആശാസ്യമല്ല. ഭരണം മാറുകയും പാര്‍ട്ടികളും നേതാകന്മാരും വരികയും പോവുകയും ചെയ്യും. പോലിസ് അവരുടെ കൃത്യനിര്‍വഹണം നടത്തട്ടെ. പ്ലീസ് . . . .

No comments:

Post a Comment

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html