പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Wednesday, September 24, 2008

പണിമുടകാനുള്ള സ്വാതന്ത്ര്യം

ഇന്നും നാളെയും രാജ്യത്തെ കോടിക്കണക്കിനു ഉപഭോക്താക്കളെ പീഡിപ്പിച്ചുകൊണ്ട് ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു। പണിമുടക്കുന്നവര്‍ക്ക് അവരുടേതായ ന്യായങ്ങള്‍ ഉണ്ടാവും നിരത്താന്‍। പക്ഷെ പണിമുടക്കുസമരം ചെയ്യുന്നവര്‍ ആ ദിവസത്തെ ശമ്പളം ഉപേക്ഷിച്ച് വേണം സമരം ചെയ്യാന്‍ എന്ന ആഭിപ്രായക്കാരനാണു ഞാന്‍। ബന്ദും ഹര്‍ത്താലും പണിമുടക്കും നടക്കുമ്പോള്‍ സര്‍ക്കാര്‍/പൊതുമേഖലാ ജീവനക്കാര്‍ വീട്ടിലിരുന്നു ടി।വി।യും കണ്ട് തങ്ങളുടെ മാസശമ്പളം കുറവൊന്നുമില്ലാതെ അടുത്ത ഒന്നാം തീയതി എഴുതിവാങ്ങും; എന്നാല്‍ കൂലിപ്പണിക്കാരനും കച്ചവടകാരനും ഒരു ദിവസത്തെ വേതനം നഷ്ടപ്പെടുത്തി, ഇളിഭ്യനായിത്തീരുകയും ചെയ്യും। (ശരിയല്ലേ?)

1 comment:

  1. പണി മുടക്കിയാല്‍ ശമ്പളം കിട്ടില്ല, നാട്ടിലെ ഒരു ബാങ്കില്‍ കുറച്ചു കാലം പണിയെടുതത്തില്‍ നിന്നും ഉള്ള അനുഭവ പാഠം ആണിത്. പക്ഷെ പണിമുടക്ക്‌ ദിവസം ആരെയും പണിയെടുപ്പിക്കാനും യുനിയന്‍ സമതികില്ല; പണിമുടക്ക്‌ അടിചെല്പിക്കുകയാണ് ചെയാര്.

    ReplyDelete

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html