പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Monday, August 31, 2009

മദ്യ ലഭ്യത കുറച്ചാല്‍! മദ്യപാനം കുറയുമോ?

ഇന്നും [01/09]നാളെയും[02/09] മദ്യ വില്പന ഇല്ല. മലയാളികള്‍ ഓണത്തിനും ക്രിസ്തുമസ്സിനും ആണ് ഏറ്റവുമധികം മദ്യം കഴിക്കുന്നത്‌. ഇന്നലെ (പൂരാടം) ബസ്സില്‍ പോകുമ്പോള്‍ ചില മദ്യവില്പനശാലകളിലെ (ബീവ്കോ) തിരക്ക് ശ്രദ്ധിച്ചു. എത്ര നീണ്ട ക്യൂ.... നൂറു കണക്കിനാളികള്‍ അനുസരണയോടെ തിക്കും തിരക്കും ഉണ്ടാക്കാതെ നിരന്നു നില്‍ക്കുന്നു. കിട്ടിയവര്‍ കിട്ടിയവര്‍ സന്തോഷത്തോടെ മടങ്ങുന്നു. സര്‍ക്കാര്‍ കുറഞ്ഞ നിരക്കില്‍ കൊടുക്കുന്ന അരി/പഞ്ചസാര വാങ്ങാന്‍ ഇതിന്റെ പകുതി തിരക്കില്ല!! മലയാളിയുടെ മദ്യപാനശീലം കുറയ്ക്കാന്‍ സര്‍ക്കാരിനോ, മത-സാമുദായിക സംഘടനകള്‍ക്കോ സാധിക്കുന്നില്ല. എന്തുകൊണ്ട്?? മദ്യപാനം കൂടി കൂടി വരുന്നു.
കേരളത്തില്‍ സര്‍ക്കാരാണ് വിദേശമദ്യം ചില്ലറവില്പന നടത്തുന്നത്. ആവശ്യത്തിനു 'ഒറിജിനല്‍' മദ്യം കിട്ടിയില്ലെങ്കില്‍ മനുഷ്യര്‍ എന്ത് ചെയ്യും. കുടിക്കതിരിക്കുമോ? വ്യാജ മദ്യം കഴിക്കുമോ? ഓണത്തിന് മുന്‍പ് പോലീസ് കുറെയൊക്കെ സ്പിരിറ്റ്‌ കടത്തു പിടികൂടിയത് പത്രങ്ങളില്‍ കണ്ടു. പിടിക്കാതെ ഒഴുകുന്ന സ്പിരിറ്റ്‌ എത്ര? 'വ്യാജമദ്യ' രാജാക്കന്മാരെ സഹായിക്കനാണോ ഈ [ബീവ്കോ] അവധികള്‍??

മദ്യനിരോധനസമിതികള്‍ മദ്യവിമോചനസമിതികള്‍ ആകട്ടെ!!

Tuesday, August 25, 2009

ഇത്തവണയും 'ഓണം' അടിച്ചുപൊളിക്കണ്ടേ?

ഓണം കേരളത്തിന്റെ ദേശിയ ഉത്സവമാണ്. പൊന്നിന്‍ ചിങ്ങമാസത്തിലാണ് ഓണം നാം ആഘോഷിക്കുന്നത്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികള്‍ ജാതിമതഭേദമന്യേ ഈ ഉത്സവം കൊണ്ടാടുന്നു. ഓണം ആത്യന്തികമായി ഒരു വിളവെടുപ്പുത്സവമാണെന്ന് കരുതിപ്പോരുന്നു.

ആരാണ് വിളവെടുപ്പ്‌ നടത്തുന്നത്? സ്വര്‍ണ്ണ കടക്കാര്‍, ഗൃഹോപകരണ കടക്കാര്‍, വസ്ത്ര വ്യാപാരികള്‍, സര്‍ക്കാര്‍(മദ്യം,ലോട്ടറി) .... തുടങ്ങിവര്‍ കൊയ്ത്തുതുടങ്ങി കഴിഞ്ഞു. ഇലക്ട്രോണിക് വസ്തുവകകള്‍, സ്വര്‍ണാഭരണങ്ങള്‍, തുണിത്തരങ്ങള്‍, മദ്യം... തുടങ്ങി കോടിക്കണക്കിനു രൂപയുടെ സാധങ്ങള്‍ കേരളത്തിലെക്കൊഴുകുന്നു. മാര്‍വാടികളും ചെട്ടിയാര്‍മാറും ഓണത്തിന് വിളവെടുപ്പ്‌ നടത്തി കീശനിറച്ചു സന്തോഷത്തോടെ മടങ്ങുന്നു. ബോണസും ബാക്കി കടവും വാങ്ങി മലയാളികള്‍ ഓണം പൊടി പൊടിക്കുന്നു!!

പൂവേ പൊലി പൂവേയ്.....

(ആഗോള സാമ്പത്തീക മാന്ദ്യം: ഈയാഴ്ച വല്ല അമേരിക്കന്‍ സായ്പ്പും കൊച്ചിയില്‍ വന്നു ഷോപ്പിംഗ്‌ കണ്ടാല്‍‍ ഹാര്‍ട്ട് അറ്റാക്ക്‌ വന്നു മരിച്ചു പോകും)

Friday, August 21, 2009

ചെണ്ടമേളം ശല്യമാവുമ്പോള്‍

ചെണ്ട നമ്മുടെ നാടിന്റെ തനതു കലാവാദ്യമാണ്. ചെണ്ടമേളം കേട്ടുനില്‍ക്കാന്‍ ബഹുരസമാണ്. അതിന്റെ താളം ഒരു പ്രത്യേകത തന്നെയാണ്.

എന്നാല്‍ 10 മണിക്കൂര്‍ തുടര്‍ച്ചയായി ചെണ്ടമേളം കേള്‍ക്കേണ്ടി വന്നാലോ? ഇക്കഴിഞ്ഞ ചിങ്ങം ഒന്നിന് എന്റെ ഓഫീസിനു താഴെ ഒരു കടയുടെ പരസ്യാര്‍ത്ഥം രാവിലെ 8 മണിമുതല്‍ ചെണ്ടമേളം!! അഞ്ചു യുവാക്കള്‍ നിറുത്താതെ കൊട്ടികൊണ്ടേയിരിക്കുന്നു. ഉച്ചയോടടുതപ്പോള്‍ ഞങ്ങളുടെ ഓഫീസില്‍ പലര്‍ക്കും തലവേദന തോന്നി തുടങ്ങി. എന്ത് ചെയ്യാം? രണ്ടു സ്റ്റാഫ്‌ ഈ 'ശബ്ദശല്യം' സഹിക്കവയ്യാതെ ഉച്ചക്ക് ശേഷം ലീവ്‌ എഴുതി വീട്ടില്‍ പോയി.

എന്ത് നല്ല വാദ്യമായാലും അമിതമായാല്‍ 'ശബ്ദ മലിനീകരണം' ഒരു ശല്യം തന്നെ. അവര്‍ വൈകിട്ട് 6 മണിവരെ അവിടെ നിന്ന് കൊട്ടി. ഇനി വരുന്ന ഓണനാളുകളിലും ഈ തോന്ന്യാസം പല വാണീജ്യ സ്ഥാപനങ്ങള്‍ക്ക് മുന്‍പിലും കാണേണ്ടി വരും. കൊച്ചിപോലെ തിങ്ങി നിറഞ്ഞ ഒരു നഗരത്തില്‍ ഇത് അനുവദിക്കാമോ?

അഗ്രേഗേറ്റെര്‍ എന്നെ രക്ഷിക്കൂ,,

അടുത്തിടെ എന്റെ പോസ്റ്റുകള്‍ അഗ്രിയുടെ കണ്ണില്‍ പെടുന്നില്ല. ഞാന്‍ എന്ത് ചെയ്യണം? ചിന്ത.കോം /തനിമലയാളം രണ്ടിടത്തും സ്വന്തമായി അപ്ഡേറ്റ് ചെയ്യാന്‍ ശ്രമിച്ചു നോക്കി, പരാചായ പെട്ടു? പറയൂ ഇനി ഞാന്‍ എന്ത് ചെയ്യണം.

പുതുതായി ബ്ലോഗ്ഗുകള്‍ തരം തിരിച്ചു ലിസ്റ്റു ചെയ്യുന്നത് കുറച്ചു ബുദ്ധിമുട്ടുണ്ടാക്കുന്നു. പഴയ രീതി തന്നെയായിരുന്നു നല്ലത്. എന്നും നോക്കുന്നവര്‍ക്ക്, എല്ലാ വിഭാഗത്തിലും പെട്ട ബ്ലോഗുകള്‍ വായിക്കാന്‍ സാധിച്ചിരുന്നു.

എന്റെ പുതിയ ബ്ലോഗുകള്‍ ഇവിടെ കൊടുക്കുന്നു. ഇവ എവിടെയെങ്കിലും ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ദയവായി അറിയിക്കുക. ഞാന്‍ ഒത്തിരി നോക്കിയിട്ട് കണ്ടില്ല.

http://jossyvarkey.blogspot.com/2009/08/blog-post.html

http://jossymobilecam.blogspot.com/2009/08/blog-post.html

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html