പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Thursday, December 27, 2018

നിങ്ങളെന്നെ സംഘിയാക്കി!!


നിങ്ങളെന്നെ സംഘിയാക്കി!!
(എന്റെ അഭിപ്രായങ്ങള്‍ വ്യക്തിപരമാണ്. അതില്‍ തെറ്റും ശരിയും ഉണ്ടാവാം. ഞാന്‍ പ്രവര്‍ത്തിക്കുന്ന വിവധ സംഘടനകളുടെ നിലപാടുകളോട് ഇതിനെ താരതമ്യം ചെയ്യരുത് എന്നപേക്ഷിക്കുന്നു.)
ഇന്ന് രാവിലെ ഒരു അടുത്ത സുഹൃത്ത് ഫോണില്‍ വിളിച്ച് “പത്രം വായിച്ചു, ... നീ അപ്പൊ സംഘി ആണല്ലേ?”
ഇതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥ, ആരെങ്കിലും സ്വതന്ത്രമായി അഭിപ്രായം  പറഞ്ഞാല്‍ അതും പാര്‍ട്ടി നിലപാടിന്  വിരുദ്ധമായി പറഞ്ഞാല്‍ അയാള്‍ സംഘി!! ഇങ്ങിനെയാണ്‌ കേരളത്തില്‍ ഇപ്പൊ സംഘപരിവാര്‍ വളര്‍ന്നു കൊണ്ടിരിക്കുന്നത്
ഒന്നുകില്‍ പാര്‍ട്ടിക്ക് ഓശാന പാടണം അല്ലെങ്കില്‍ മിണ്ടാണ്ടിരുന്നോണം.
‘നമ്മള്‍ ഒന്നാണ്’ എന്നപരിപാടിയുടെ നോട്ടീസ് കണ്ടു. ശാസ്ത്രസാഹിത്യ പരിഷത്ത്, കെ.എസ്.ഇ.ബി വര്‍ക്കേഴ്സ് യൂണിയനുമായിചേര്‍ന്ന്‍ സംഘടിപ്പിക്കുന്ന നവോത്ഥാനസദസ്സ്.
ഇതിലെ പ്രഭാഷകരുടെ പേരുകള്‍ നോക്കുമ്പോള്‍ കേരളത്തിലെ രണ്ടു പ്രമുഖ ജാതിസംഘടനയുടെ ഭാരവാഹികള്‍!! ഈ രണ്ടു ജാതിസംഘടകള്‍ക്ക് മാത്രം എന്താണ് പ്രത്യേകത? അവരാണ് കേരളത്തില്‍ നവോത്ഥാനം കൊണ്ടുവന്നതത്രേ.
കേരളത്തിലെ സാമൂഹ്യപരിഷ് കര്‍ത്താക്കളെ ഏതെങ്കിലും ജാതിസംഘടനകളുടെയോ രാഷ്ട്രീയപാര്‍ട്ടികളുടെയോ വരാന്തയില്‍ കെട്ടിയിടാമെന്ന വ്യാമോഹം കഴിഞ്ഞകുറച്ചു നാളുകളായി നമ്മുടെനാട്ടില്‍ കണ്ടുവരുന്നുണ്ട്.
യേശുക്രിസ്തുവിനെ പുരോഹിതര്‍ കയ്യടക്കിയപോലെയും മഹാത്മാഗാന്ധിയെ കോണ്‍ഗ്രസ്സ് പാര്‍ട്ടി ഒതുക്കിവച്ചിരിക്കുന്നപോലെയും ശ്രീനാരായണഗുരു, സഹോദരന്‍അയ്യപ്പന്‍, അയ്യന്‍‌കാളി തുടങ്ങിയ മഹത്തുക്കളെ ഏതെങ്കിലും സംഘടനകളുടെ മാത്രം നേതാവായി ചിത്രീകരിക്കുന്നത് അവരോടു ചെയ്യുന്ന ഏറ്റവും വലിയ അവഹേളനമാണ്.
നവോത്ഥാനചിന്തകള്‍ തിരികെ കൊണ്ടുവരണമെങ്കില്‍ ‘നമ്മള്‍ ഒന്നാണ്’ എന്ന ചിന്ത തിരികെ കൊണ്ടുവരണം. അതിനു തടസ്സമായി ഇന്നത്തെ കേരളത്തില്‍ നില്‍ക്കുന്നത് രാഷ്ട്രീയവും സാമുദായികവും ആയ സങ്കുചിതമനോഭാവമാണ്.  രാഷ്ട്രീയപാര്‍ട്ടികള്‍ ജാതിചിന്ത ഇളക്കി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുള്ള ശ്രമം ഉപേക്ഷിക്കണം
ഏതെങ്കിലും ജാതിയേയോ സമുടയത്തെയോ പ്രീണിപ്പിച്ച് കൂടെ നിര്‍ത്താം എന്ന ചിന്തഗാതി കേരള സമൂഹത്തിനു വലിയദോഷംചെയ്യും. ഭിന്നിപ്പിച്ച് വോട്ടുബാങ്ക് സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്ക് വലിയ നല്‍കേണ്ടിവരും
കേരളം ഒരു നൂറ്റാണ്ടില്‍ കണ്ട ഏറ്റവും വലിയമഹാപ്രളയം അതിജീവിച്ച് പുനര്‍നിര്മാണ പ്രവര്‍ത്തങ്ങളില്‍ മുഴുകിയിരിക്കുമ്പോഴാണ് ‘ശബരിമല’ വിഷയം ഉയര്‍ന്നുവരുന്നത്. സര്‍ക്കാരിന് അതിന്റേതായ അജണ്ട ഇതിനുപിന്നിലുണ്ടാവാം, ഏതായാലും കേരളീയര്‍ ഒറ്റകെട്ടായി ‘നവകേരള സൃഷ്ടിക്കായി’ അണിചേരുന്ന അവസരത്തില്‍ അതിനെ ദുര്‍ബലപ്പെടുത്തികൊണ്ട് വിഘടനവാദവും ചേരിതിരിവും സൃഷ്ടിച്ച് നവകേരള നിര്‍മ്മിതിയെ പാടെ തച്ചുടക്കാന്‍ ഈഅനാവശ്യവിവാദത്തിനു കഴിഞ്ഞു. മാത്രവുമല്ല നവോത്ഥാനത്തിനും സ്ത്രീശാക്തീകരണത്തിനും വിപരീതമായ ഫലം ഉളവാക്കാന്‍മാത്രമേ ഈ നിലപാടുകള്‍കൊണ്ട് കഴിഞ്ഞിട്ടുള്ളൂ.
ശാസ്ത്രസാഹിത്യപരിഷത്ത് പോലും ‘നവകേരള നിര്‍മ്മിതി’ മറന്നുകൊണ്ട് ഈ പൊറാട്ട് നാടകങ്ങള്‍ക്ക് പുറകെ നടക്കുമ്പോള്‍ ഓര്‍മിക്കുക, കേരളത്തില്‍ പ്രളയനന്തരം ഇനിയും നൂറുകണക്കിന് ആളുകള്‍ തിരികെപോകാന്‍ വീടില്ലാതെ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. നൂറുകണക്കിന് തകര്‍ന്നവീടുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ ഇനിനും മാസങ്ങള്‍വേണ്ടിവരും.
ഈ വര്‍ഷത്തെ ‘ജനോല്‍സവങ്ങള്’ പ്രളയാനന്തര ‘നവകേരളസൃഷ്ടി’ തന്നെയായിരുന്നു സംവദിക്കേണ്ടിയിരുന്നത്.
ഇപ്പോള്‍നടന്നുകൊണ്ടിരിക്കുന്ന നവോത്ഥാനസദസ്സുകള്‍ അന്ധകാരശക്തികള്‍ക്ക് ചൂട്ടുപിടിച്ചു കൊടുക്കുകയാണ്.
-         ജോസി വര്‍ക്കി

Monday, December 24, 2018

വിഭജനത്തിന്റെ മതിൽ:

വിഭജനത്തിന്റെ മതിൽ:

വനിതാ മതിൽ നവോത്ഥാനം കൊണ്ടുവരുമോ? സ്ത്രീ ശാക്തീകരണം ഉയർത്തുമോ? തുല്യതാബോധം വളർത്തുമോ?   കേരളത്തിൽ സ്ത്രീകളോടുള്ള മനോഭാവം, (പുരുഷൻമാരുടെയും സ്ത്രീകളുടെയും) മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എന്നാൽ മതിൽ കെട്ടി തിരിച്ചോ മതിലിൽ ചാരി നിർത്തിയതുകൊണ്ടോ ഈ സമീപനം മാറില്ല. 

മതിൽ നിർമ്മാണം തന്നെ സ്ത്രീകളെ താഴ്ത്തികെട്ടുന്ന സ്ഥിരം ചില ആചാരങ്ങളുടെ അവർത്തനമായി മാറാനുള്ള സാധ്യത തെളിഞ്ഞു വരുന്നു. സർക്കാർ /പാർട്ടി പരിപാടികൾ വിജയിപ്പിക്കാൻ സ്ഥിരമായി കൈക്കൊള്ളുന്ന ചില സ്ത്രീവിരുദ്ധ നടപടികൾ ഈ മതിൽ കെട്ടാനും ഉപയോഗിക്കും. സ്ത്രീ ശാക്തീകരണത്തിന് വേണ്ടി തുടങ്ങി വച്ച കുടുംബശ്രീ, ആശ അംഗനവാടി പ്രവർത്തകരെ പരോക്ഷമായ ഭീഷണിയുടെ മതിലിൽ ചാരിനിൽക്കാൻ പ്രേരിപ്പിക്കുന്ന കാഴ്ച എല്ലായിടത്തും കാണാം. പൊതുപരിപാടികൾക്കും പ്രകടങ്ങൾക്കും ആളെകൂട്ടാനുള്ള എളുപ്പവഴിയായി കുടുംബശ്രീ / അംഗനവാടി പ്രവർത്തകരെ ചൂഷണം ചെയ്യുന്നത് വലിയ സ്ത്രീ വിരുദ്ധത തന്നേയാണ്. അധ്യാപികമാർ, വിദ്യാർത്ഥിനികൾ, നേഴ്സ് മാർ, പാചകത്തൊഴിലാളികൾ, അക്ഷയ സെന്റർ ജോലിക്കാർ  തുടങ്ങിയവരെ പുരുഷ കേന്ദ്രീകൃത നേതൃത്വത്തിന്റെ ആജ്ഞാശക്തിയിൽ മതിലിലേക്ക് വലിച്ചടുപ്പിക്കുന്നത് ആണോ നവോത്ഥാനം.          
 
ഭീഷണിപ്പെടുത്തി സംഘടിതരാക്കുന്ന അപരിഷ്‌കൃത രീതി സാക്ഷരകേരളത്തിൽ  അവസാനിപ്പിക്കേണ്ടിയിരിക്കുന്നു

താലമെടുപ്പ്, സ്വീകരണം, ബൊക്കെ കൊടുക്കൽ, ചായവിതരണം, ഫ്ലവർ ഗേൾസ്, ചിയർ ഗേൾസ്  ഇവയ്ക്കുവേണ്ടി മാത്രം വനിതകളെ ഉപയോഗിക്കുന്നവർ പൊതുപരിപാടികളിലെ വേദികളിൽ എത്ര സ്ത്രീകൾ ഉണ്ടെന്ന് എണ്ണണം. യൂണിഫോം ഇട്ട് പരിപാടികൾക്ക് കൊഴുപ്പേകാൻ കുടുംബശ്രീ /അംഗനവാടി പ്രവർത്തകരെ ചൂഷണം ചെയ്യുന്നത് ഉടനടി നിർത്തലാക്കണം     

പ്രകടനങ്ങൾക്കും ആളെകൂട്ടാനും മാത്രമായി സ്ത്രീകളെ കാണുന്ന രാഷ്ട്രീയ പാർട്ടികളും സമുദായ സംഘടനകളും മാറിചിന്തിക്കണം. നിയമസഭയടക്കം കേരളത്തിലെ നേതൃത്വ സ്ഥാനങ്ങളിൽ എത്ര വനിതകൾ ഉണ്ടെന്നു കണക്കെടുക്കണം. ബോധപൂർവ്വം മാറ്റിനിർത്തികൊണ്ട് 'ലിംഗനീതി' ഉറപ്പിലാക്കാനാവില്ല!   സ്ത്രീത്വത്തിന്റെ അന്തസ്സിനും അഭിമാനത്തിനും വിലകല്പിക്കാത്ത നൃത്തരൂപങ്ങളും വസ്ത്രധാരണ ശൈലികളും വഴിയിലുപേക്ഷിച്ച് സ്വതന്ത്രമായി ചിന്തിക്കുകയും സ്വാഭിമാനത്തോടെ പ്രവർത്തിക്കുകയും ചെയ്യുന്ന വനിതകളെയാണ് നമുക്കാവശ്യം.  

കേവലം രാഷ്ട്രീയ ലാഭത്തിനുവേണ്ടി കാട്ടികൂട്ടുന്ന ഈ ലഹളകൾ നമ്മുടെ നാടിനു വലിയ ദോഷം ചെയ്യും. ഭിന്നിപ്പിച്ചു ഭരിക്കുകയും വോട്ടുബാങ്കുകൾ സൃഷ്ടിക്കുകയും ചെയ്യുമ്പോൾ നമുക്ക് നഷ്ടപ്പെടുന്ന സഹിഷ്ണുതയും മാനവികതയും വീണ്ടെടുക്കാൻ ഇനിയും ഒരു പ്രളയത്തിനായി നമ്മൾ കാത്തിരിക്കേണ്ടി വരും  
----------
ജോസി വർക്കി 
ചാത്തങ്കേരിൽ 
പെരുമ്പിള്ളി 682314

Saturday, September 15, 2018

തൊഴിലുറപ്പു പദ്ധതി നവകേരള സൃഷ്ടിക്ക് :

തൊഴിലുറപ്പു പദ്ധതി നവകേരള സൃഷ്ടിക്ക് :
ആശ, അംഗനവാടി പ്രവർത്തകർക്കുള്ള വേതനം വർദ്ധിപ്പിച്ച കേന്ദ്രസർക്കാർ നടപടിക്ക് അഭിവാദ്യങ്ങൾ. ആരോഗ്യമേഖലയിലും സംയോജിത ശിശുവികസനത്തിലും സമൂഹത്തിന് ഗുണപരമായ ഒത്തിരി നല്ലകാര്യങ്ങൾ ചെയ്യുന്ന ഒരു വിഭാഗമാണ് ആശ, അംഗനവാടി പ്രവർത്തകർ. 

കേന്ദ്രസർക്കാരിന്റെ തൊഴിലുറപ്പു പദ്ധതി - മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കേരളത്തിന്റെ പുനർനിർമ്മാണത്തിനു വേണ്ടി ഉപയോഗിക്കണം. അടുത്ത ഒരു വർഷത്തെ തൊഴിൽ ദിനങ്ങൾ വെള്ളപ്പൊക്കത്തിൽ നശിച്ച വീടുകളുടെയും പൊതുസ്ഥാപങ്ങളുടെയും പുനരുദ്ധാരണത്തിന് മാത്രമായി ഈ പദ്ധതി നീക്കിവയ്ക്കണം. നിലവിൽ ഗൾഫിലും അമേരിക്കയിലും ഉള്ള കോടിശ്വരന്മാരുടെ പറമ്പിലെ പുല്ലുവെട്ടുന്ന പ്രവണതയാണ് ഈ പദ്ധതിയിലൂടെ കാണുന്നത്. ഉടനടി ഈ പാഴ്വേല നിർത്തലാക്കി പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർ നിർമ്മാണത്തിനുവേണ്ടി തൊഴിലുറപ്പുകാരെ ഉപയോഗപ്പെടുത്തണം. ഇതിനു നിയമപ്രശ്‌നം വല്ലതുമുണ്ടെങ്കിൽ അത് കേന്ദ്രസർക്കാർ ഇടപെട്ട് പരിഹരിച്ചുകൊടുക്കണം.      

അംഗനവാടികളുടെ പ്രവർത്തനത്തിൽ കൗമാരപ്രായക്കാരായ പെൺകുട്ടികളുടെ സാമൂഹിക ശാക്തീകരണവും, അവരുടെ ആരോഗ്യ പോഷണ നിലവാരം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട്, പദ്ധതികൾ ഉണ്ടെങ്കിലും അവയൊന്നും പ്രായോഗികതലത്തിൽ എത്തികാണുന്നില്ല. 

ഓരോ അംഗൻവാടി തലത്തിലും കുമാരിമാരുടെ ക്ലബ്ബുകൾ പ്രവർത്തിച്ചു ആ പ്രദേശത്തെ യുവതികൾക്ക് ആരോഗ്യ പരിശോധന, കൗൺസലിംഗ്, ജീവിത നൈപുണി വിദ്യാഭ്യാസം, തൊഴിലിധഷ്ഠിത വിദ്യാഭ്യാസം തുടങ്ങിയ സേവനങ്ങൾ ലാഭമാക്കണം. 

കൗമാര പ്രായക്കാരയ പെൺകുട്ടികളുടെ കൂടിച്ചേരലുകൾക്ക് വേദിയാകാവുന്ന  'അഡോളസന്റ് ക്ലബ്ബുകൾ' അംഗനവാടി ടീച്ചർമാരുടെ നേതൃത്വത്തിൽ രൂപീകരിക്കുകയും വിവിധ ബോധവൽക്കരണ ക്‌ളാസ്സുകൾ കൊടുക്കുകയും വേണം. ഭാവി തലമുറയിലെ സ്ത്രീശാക്തീകരണത്തിന് ഇതുപോലുള്ള പ്രവർത്തനങ്ങൾ ഉപകരിക്കും 

Thursday, September 13, 2018

കന്യാസ്ത്രീ എന്ന പദം നമുക്ക് വേണോ?

കന്യാസ്ത്രീ എന്ന പദം നമുക്ക് വേണോ?

ക്രിസ്ത്യാനികളുടെ ഇടയിൽ സ്ത്രീകൾ സന്യാസിനികൾ ആവുന്ന ആചാരം ചില വിഭാഗങ്ങളിൽ മാത്രമേ നിലവിലുള്ളൂ. പ്രത്യേകിച്ചും കത്തോലിക്കരുടെ ഇടയിൽ ആണ് തിരുവസ്ത്രം, കന്യാസ്ത്രീ, സന്യാസിനി എന്നെ പദങ്ങൾ പ്രചാരത്തിലുള്ളത്. കത്തോലിക്കാ സഭയുടെ ഔദ്യോഗിക പഠനങ്ങൾ തന്നെ സൂചിപ്പിക്കുന്നത് സന്യാസത്തിലേക്ക് ഇറങ്ങിത്തിരിക്കുന്ന പെൺകുട്ടികളുടെ എന്ന വളരെയധികം കുറഞ്ഞുവരുന്നു എന്നാണ്. 

ഇപ്പോഴും ഈ മേഖലയിലേക്ക് ഇറങ്ങുന്ന ഭൂരിഭാഗം യുവതികളും സ്വന്തം സൗന്ദര്യത്തെക്കുറിച്ചുള്ള അപകർഷതാബോധം, പ്രേമ പരാജയം, ലൈംഗീക വിരക്തി അല്ലെങ്കിൽ ഭയം, കുടുംബത്തിലെ ദാരിദ്ര്യം, നന്നായി ജീവിക്കുന്ന [ഭൗതീകമായി] കുറെ സിസ്റ്റേഴ്‌സിനെ കണ്ട് ആകൃഷ്ടരാവുക എന്നീ കാരണങ്ങൾ കൊണ്ട് തന്നെയാണ് തീരുമാനം എടുക്കുന്നത്. 

കന്യാസ്ത്രീ എന്നപദം തന്നെ പുനർവിചിന്തനം ചെയ്യാൻ മലയാളികൾ തയ്യാറാവണം. പുല്ലിംഗമില്ലാത്ത ഈ പദം ഇനി മലയാളനിഘണ്ടുവിൽ ആവശ്യമുണ്ടോ? മിക്കവാറും 14-15 വയസ്സിലാണ് ഇവരെ ചാക്കിട്ടുപിടിക്കുന്നത് , വളരെ പ്രലോഭനങ്ങളും സ്വപ്നങ്ങളും ദൈവവാഗ്‌ദങ്ങളും നൽകി. (20 വയസ്സെങ്കിലും കഴിയണം സ്വബോധം ശരിയായി പ്രവർത്തിക്കണമെങ്കിൽ) ചിരിച്ചും കളിച്ചും നടക്കേണ്ട പ്രായത്തിൽ വലിയൊരു മനുഷ്യാവകാശ ലംഘനമാണ് നമ്മുടെ പെണ്മക്കൾ  നേരിടുന്നത്. 

ഇതിന്റെ റിക്രൂട്ട്മെന്റ് ചുമതലയുള്ള സീനിയർ സിസ്റ്റേഴ്സ് കറങ്ങി നടന്നു, പെൺ കുഞ്ഞുങ്ങളെ പ്രലോഭോപ്പിച്ചു വശീകരിക്കുന്നു, എന്നിട്ടു വിഷയം വീടുകളിൽ അവതരിപ്പിക്കുന്നു[നേരിട്ട് അല്ലെങ്കിൽ കുഞ്ഞുങ്ങളെകൊണ്ട്] . സമുദായ സ്നേഹം കൊണ്ടും മതാന്ധതകൊണ്ടും ദൈവേഷ്ടം എന്നുകരുതിയും പല മാതാപിതാക്കളും യെസ് മൂളുന്നു.  

പിന്നീടുള്ള വർഷങ്ങൾ മുതിർന്ന [പെട്ടുപോയ] സന്യാസിനികളുടെ കീഴിൽ ദാസ്യവേലയാണ് ജീവിതം, നരകതുല്യമായ അടിമജീവിതം. ബോധം വരുമ്പോൾ 30 വയസെങ്കിലും ആയിരിക്കും, പക്ഷെ അപ്പോൾ രക്ഷപ്പെടാൻ സാധിക്കാത്ത തടവറയിൽ ഭൂരിഭാഗവും എരിഞ്ഞടങ്ങുന്നു. കുറെപ്പേർ പുതുതായി വരുന്ന ജൂനിയർസ് ന്റെ മേൽ കുതിര കയറി അവരുടെ ഫ്രസ്ട്രേഷൻ തീർക്കുന്നു  കോൺസെൻട്രേഷൻ ക്യാമ്പുകളെ ഓർമിപ്പിക്കുന്ന തടവറകളാണ് മഠങ്ങൾ. അവിടെ കുറുക്കന്മാരായ ചില പുരോഹിത മേലധികാരികൾ തങ്ങളുടെ ലൈംഗീക ദാരിദ്ര്യം തീർക്കാൻ തക്കം പാർത്ത് എത്തുന്നു. നരകത്തിൽ കിടക്കുന്ന അടിമകൾ എന്തുചെയ്യാനാണ്? സഹിക്കുന്നു, ചിലർ ദൈവേഷ്ടം എന്ന് ചിന്തിച്ച് സമാധാനിക്കുന്നു 
  1. സന്യാസത്തിന് കുറഞ്ഞപ്രായം 22 എങ്കിലും ആക്കണം. സേവനമനോഭാവമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും നല്ലൊരു മേഖലയാണ് സന്യാസം. ത്യാഗമനോഭാവത്തോടെ സ്വയം സമർപ്പിച്ചു പല നല്ല കാര്യങ്ങളും സമൂഹത്തിനുവേണ്ടി മനുഷ്യനന്മയ്ക്കു വേണ്ടി ചെയ്യാനാകും. കുടുംബ പ്രാരാബ്ധങ്ങൾ ഏറ്റെടുക്കാതെ ഏകസ്ഥജീവിതം നയിച്ച് സേവനം ചെയ്യുന്ന എത്രയോ നല്ല മനുഷ്യരുണ്ട് 
  2. നിലവിൽ സന്യാസിനികളായിരിക്കുന്ന സ്ത്രീകളോട് ഉടുപ്പൂരി പുറത്തുചാടാൻ പറയുമ്പോൾ കയ്യടി കിട്ടിയേക്കാം. എന്നാൽ ഇത് പ്രായോഗികമല്ല. അവരുടെ സ്വന്തം വീടോ, സ്വന്തക്കാരോ രണ്ടുകൈയും നീട്ടി സ്വീകരിക്കുകയില്ല. എന്തിന് സമൂഹം പോലും അവരെ അവഹേളിക്കുകയും പുച്ഛിക്കുകയും ചെയ്യും. സന്യാസം ഉപേക്ഷിക്കുന്ന സ്ത്രീകളെ സംരക്ഷിക്കാൻ തയ്യാറായി  സർക്കാരോ അല്ലെങ്കിൽ ഏതെങ്കിലും സന്നദ്ധ സംഘടകളോ വരികയില്ല, സാധിക്കുകയുമില്ല.  അതിനാൽ ഉടുപ്പൂരി മതിലുചാടൂ എന്ന് പറയുന്നതൊക്കെ വെറും ഗീർവാണം മാത്രമാണ്. ഇത് പറയുന്ന മഹാത്മാക്കൾ പോലും അവരുടെ പുനരധിവാസത്തിന് ചെറുവിരലനക്കുകയില്ല 
അടിമത്തവും ചൂഷണവും സംസ്കാരമുള്ള ഒരു സമൂഹത്തിന് ചേർന്നതല്ല. ഓരോ വ്യക്തിയുടെയും അന്തസും സ്വത്വവും സംരക്ഷിക്കാൻ സമൂഹത്തിനു ബാധ്യതയുണ്ട്. പൗരോഹിത്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും അധികാരചിഹ്നങ്ങൾ ദുരുപയോഗിച്ച് ദുർബലരെയും അസംഘടിതരെയും തങ്ങളുടെ ചെൽപ്പൊടിക്ക് നിറുത്തി ചൂഷണം ചെയ്യാനും പീഡിപ്പിക്കാനും മുതിരുന്ന കാപാലികരെ ഒറ്റപ്പെടുത്താൻ കേരളസമൂഹം ഒന്നിച്ചുനിൽക്കണം. മനഃസാക്ഷിയുള്ളവർ നട്ടെല്ലുനിവർത്തി ഇവർക്കെതിരെ വിരൽ ചൂണ്ടണം. ഇപ്പോഴും ഇപ്പോഴും എല്ലായ്‌പ്പോഴും.


ജോസി വർക്കി 
ചാത്തങ്കേരിൽ 
പെരുമ്പിള്ളി 682314
------------------------------------------------------------------------------------------------    

Tuesday, July 31, 2018

അവിഹിത ബന്ധങ്ങളിലേക്കു നയിക്കുന്ന ഘടകങ്ങൾ

വാട്സ്ആപ്പ് ഫോർവേഡിൽ കിട്ടിയത്:

അവിഹിത ബന്ധങ്ങളിലേക്കു
      നയിക്കുന്ന ഘടകങ്ങൾ💥
🔹〰〰🔻〰〰🔻〰〰🔹

ബഹുമാനപ്പെട്ട രക്ഷിതാക്കളെ, ഭർത്താക്കന്മാരായിട്ടുള്ള പുരുഷൻമാരെ, സഹോദരന്മാരായിട്ടുള്ള  പുരുഷന്മാരെ, മക്കളേ

ഇതൊന്നു  വായിക്കുക! മനസ്സിലാക്കുക!!
ചിന്തിക്കുക!!!
ജീവിതത്തിൽ  പ്രാവർത്തികമാക്കുക !!!!

അവിഹിത   ബന്ധങ്ങളിലേക്കു   നയിക്കുന്ന   ഘടകങ്ങൾ...
നമ്മുടെ പെൺകുട്ടികളെ, സഹോദരിമാരെ, ഇണകളെ നിർബന്ദമായും മാതാക്കളെ പഠിപ്പിച്ചു കൊടുക്കേണ്ടത്. നമ്മളും മനസ്സിലാക്കിയിരിക്കേണ്ടത് ...

സ്ത്രീ പുരുഷ ബന്ധങ്ങൾ ഒരു സുപ്രഭാതത്തിൽ പൊട്ടി മുളയ്ക്കുന്നതല്ല.
ചില സാഹചര്യങ്ങളിലൂടെ  കടന്നു പോവുമ്പോൾ പലപ്പോഴും നമ്മളറിയാതെ സംഭവിക്കുന്നതാണ്.
അതിൽ പ്രധാനപ്പെട്ട ഘട്ടങ്ങൾ ഇവിടെ വിശദീകരിക്കാം...

ഇവയോരോന്നും സാവധാനം വായിച്ചു ഗ്രഹിക്കാൻ ശ്രമിക്കുക. അതോടൊപ്പം നമ്മൾ കടന്നു പോയതും നമുക്ക് പരിചയമുള്ളതുമായ ജീവിതസാഹചര്യങ്ങളുമായി  ചേർത്ത് വായിക്കാൻ ശ്രമിക്കുക...

1. ഫിസിക്കൽ അട്രാക്ഷൻ
2. പ്രോക്സിമിറ്റി
3. സിമിലാരിറ്റി
4. റെസിപ്രോസിറ്റി
5. ഇന്‍റിമസി

ഫിസിക്കൽ അട്രാക്ഷൻ
********
ഒന്നാമത്തെ ഘട്ടം . പരസ്പരമുള്ള   ആകർഷണം.
എതിർ ലിംഗത്തിലുള്ള ഒരു  വ്യക്തിയുടെ സൗന്ദര്യം, ആകാരം, ശബ്ദം, ബുദ്ധിശക്തി , സംസാരം, മറ്റു കഴിവുകൾ  തുടങ്ങി നമ്മെ ആ വ്യക്തിയിലേക്ക് ആകർഷിക്കുന്ന ഭൗതികമായ എന്തും ഫിസിക്കൽ അട്രാക്ഷന് കാരണമായിത്തീരുന്നു...

പ്രോക്സിമിറ്റി
*****
അടുത്ത ഘട്ടം പരസ്പരം   ബന്ധപ്പെടാനുള്ള   സാഹചര്യങ്ങൾ.
നമ്മെ ആകർഷിച്ച വ്യക്തിയുമായി തുടർന്നും ഇടപെടാനുള്ള സാഹചര്യമാണ്  പ്രോക്സിമിറ്റി...
സ്കൂൾ/കോളേജ് ക്യാമ്പസ്, ഓഫീസ്, വീട് ( ജോലിക്കാർ ) , ബസ്/ഓട്ടോറിക്ഷ തുടങ്ങിയ പബ്ലിക് വാഹനങ്ങൾ, ഫോൺ, വാട്സ് അപ്പ്,ഫേസ്ബുക്ക് മറ്റു സോഷ്യൽ മീഡിയ ഇതൊക്കെ പ്രോക്സിമിറ്റിക്കു കാരണങ്ങളാണ്...

സിമിലാരിറ്റി
****
മൂന്നാമത്തെ ഘട്ടം. പരസ്പരം   ഒന്നാകാനുള്ള   പ്രവണത .
പരസ്പരം ആശയ വിനിമയം നടത്തുന്നതിലൂടെ,  നമ്മെ ആകർഷിച്ച വ്യക്തിയും നമ്മളും തമ്മിലുള്ള സാദൃശ്യങ്ങൾ കണ്ടെത്തുന്നതാണ്  സിമിലാരിറ്റി.
ഒരേ ഭക്ഷണം, നിറം, യാത്ര, ചർച്ച ചെയ്യാനിഷ്ടപ്പെടുന്ന വിഷയങ്ങൾ തുടങ്ങി എന്തും സിമിലാരിറ്റിക്കു കാരണമാവുന്നു...

റെസിപ്രോസിറ്റി
*****
നാലാമത്തെ ഘട്ടം. പരസ്പരം  ത്യാഗം  ചെയ്യാനുള്ള  സന്നദ്ധത.
പരസ്പരം വസ്തുക്കൾ കൈമാറുന്ന ഘട്ടമാണ് ഇത്.
പുസ്തകങ്ങൾ, മറ്റു പഠന സഹായികൾ, വസ്ത്രം, ഇഷ്ടപ്പെട്ട ഭക്ഷണം, ആഭരണം, മൊബൈൽ, പണം  തുടങ്ങി തങ്ങൾക്കു വിലപ്പെട്ട പലതും ഈ ഘട്ടത്തിൽ കൈമാറ്റം ചെയ്യാൻ തുടങ്ങുന്നു .

ഇന്റിമസി
***
സ്ത്രീ  പുരുഷ  ബന്ധത്തിന്റെ   ക്ലൈമാക്സ്   ഇവിടെ   തുടങ്ങുന്നു.
ഇതാണ് _ ബന്ധം വേർപിരിക്കാനാകാത്ത വിധം മുറുകിക്കൊണ്ടിരിക്കുന്ന ഘട്ടം_ .
ഇൻറ്റിമസി എന്ന അവസ്ഥയിൽ എത്തുന്നതോടെ ആണിന്റ്റെയും പെണ്ണിന്റ്റെയും ശരീരത്തിൽ ഡോപ്പാമിൻ എന്ന ഒരു ഹോർമോൺ ഉൽപ്പാദിപ്പിക്കപ്പെടുന്നു.
ശക്തമായ ഒരു ഹോർമോൺ ആണ് ഇത്. ഇത് ഉണ്ടാവുന്നതോടെ മതം, ജാതി, പ്രായ വ്യത്യാസം, ജോലി, സമ്പത്ത്,  വിവാഹം, കുട്ടികൾ, മാതാ പിതാക്കൾ  തുടങ്ങിയ ഒന്നിനും ബന്ധം വേർപെടുത്താൻ സാധിക്കാതെ വരുന്നു.
ഒളിച്ചോട്ടം , ആത്മഹത്യാ  തുടങ്ങി എന്ത് ത്യാഗത്തിനും ഈ ഹോർമോൺ പ്രേരിപ്പിക്കുന്നു...

ആൻറ്റി ക്ലൈമാക്സ്
****** 
നമ്മുടെ പെൺകുട്ടികൾ, സ്ത്രീകൾ നിർബന്ധമായും മനസ്സിലാക്കേണ്ട ഘട്ടമാണിത് .
ഡോപ്പാമിൻ  ഹോർമോണിനു ഒരു കാലാവധിയുണ്ട്. ഏകദേശം ആറു മാസം മുതൽ ഒരു വർഷം  വരെയാണിത്.
ഫിസിക്കൽ അട്രാക്ഷനിൽ തുടങ്ങി പ്രോക്സിമിറ്റി, സിമിലാരിറ്റി, റെസിപ്രോസിറ്റി എന്നീ ഘട്ടങ്ങളിലൂടെ  ഇന്റ്റിമസിയിൽ എത്തിയ ശേഷം ഉണ്ടായ ഡോപ്പാമിൻ  ഹോർമോണിന്‍റെ പ്രവർത്തനം ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിർവീര്യമായി തുടങ്ങുന്നു ...

ഡോപ്പാമിൻ  നിർവീര്യമാവുന്നതോടെ ബന്ധത്തിൽ ഉലച്ചിലുകൾ തട്ടാൻ ആരംഭിക്കുന്നു.  പരസ്പര കലഹത്തിൽ തുടങ്ങി ബന്ധം വേർ  പിരിയുന്ന ഘട്ടത്തിലേക്ക് നയിക്കുന്നു...

പുരുഷനിൽ നിന്നുള്ള ലാളനകളാണ്  സ്ത്രീയെ  അവനിലേക്ക്‌ ആകർഷിക്കുന്നത് .
സ്ത്രീ ഒരിക്കലും പുരുഷനെ പോലെ ലൈംഗികത ലക്ഷ്യമാക്കുന്നില്ല.
പുരുഷനോടൊപ്പം കൂടുതൽ സമയം കൊഞ്ചി രസിച്ചിരിക്കാൻ അവൾ ഇഷ്ടപ്പെടുന്നു.
തനിക്കു വേണ്ടി സമയം ചിലവഴിക്കുന്ന പുരുഷനെ അവൾ സ്വഭാവികമായും ഏറെ ഇഷ്ടപ്പെടുന്നു. അവനിലേക്ക്‌ പതുക്കെ ചായാൻ തുടങ്ങുകയും തനിക്കു വിലപ്പെട്ടതെല്ലാം പകരം നൽകാൻ തയ്യാറാവുകയും ചെയ്യുന്നു.

പരുഷന് സ്ത്രീയിൽ താല്പര്യം കുറയുന്നതോടെ പഞ്ചാര വർത്തമാനങ്ങളും ലാളനകളും പതുക്കെ ഇല്ലാതാവുന്നു. പുരുഷൻ സ്ത്രീയോട് പരുക്കനായി തുടങ്ങുന്നു...
ലാളനകൾ നഷ്ടപ്പെടുന്ന പെണ്ണ് ആദ്യത്തിൽ ക്ഷമിക്കുമെങ്കിലും, പിന്നീട് പുരുഷനോട് അകലാൻ തുടങ്ങുന്നു. അപ്പോഴേക്കും തിരിച്ചെടുക്കാൻ കഴിയാത്ത വിധം പെണ്ണിന് എല്ലാം നഷ്ടപ്പെട്ടിരിക്കും. അത് വീണ്ടും മറ്റു കടും കൈകൾ ചെയ്യാൻ അവളെ പ്രേരിപ്പിക്കുന്നു. 

അവിഹിത ബന്ധങ്ങൾ  വഴിയുള്ള ചെറിയ സുഖാനന്ദങ്ങൾക്കു വേണ്ടി വലിയ വിലയാണ്. ചിലപ്പോൾ സ്വന്തം ജീവിതം തന്നെയാണ് പലർക്കും ബലി കഴിക്കേണ്ടി വരുന്നത് .  പരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് ഇതിനു ഇരകളാവുന്നത് .

മുൻകരുതൽ
****
അവിഹിത ബന്ധങ്ങൾ ഉണ്ടാവാതിരിക്കാനുള്ള  ഏറ്റവും ഫലപ്രദമായ മാർഗം ഡോപ്പാമിൻ ഉല്പാദനത്തിലേക്ക് നയിക്കുന്ന ആദ്യ രണ്ടു ഘട്ടങ്ങളായ  ഫിസിക്കൽ അട്രാക്ഷൻ, പ്രോക്സിമിറ്റി എന്നീ  സാഹചര്യങ്ങളെ പരമാവധി ഇല്ലായ്മ ചെയ്യാൻ പരിശ്രമിക്കലാണ് .

"നിങ്ങള്‍ വ്യഭിചാരത്തോടടുക്കുകപോലുമരുത്. അത് നീചമാണ്. ഹീനമായ മാര്‍ഗവും.”  വിശുദ്ധ ഖുർആൻ 17:32

അന്യ പുരുഷന്മാർക്ക്  മുൻപിൽ ശരീര സൗന്ദര്യം പ്രദർശിപ്പിക്കൽ സ്ത്രീകൾക്കും, അന്യ സ്ത്രീകളുടെ ശരീര സൗന്ദര്യം ആസ്വദിക്കൽ പരുഷന്മാർക്കും  നൈസർഗ്ഗികമായുള്ള ത്വരയാണ്. പ്രപഞ്ച സ്രഷ്ടാവിനോടുള്ള അങ്ങേ അറ്റത്തെ സ്നേഹവും അത് മൂലമുള്ള അനുസരണയും  ഈ ഇഷ്ടങ്ങളെ ബലി കഴിക്കാൻ ആണിനേയും പെണ്ണിനേയും പ്രേരിപ്പിക്കേണ്ടതുണ്ട്. സമ്പത്തിനോട് ഇഷ്ടമുണ്ടായിട്ടും അത് ആവശ്യക്കാർക്കിടയിൽ ചിലവഴിച്ചു സൃഷ്ടാവിന്റ്റെ കല്പനയെ അനുസരിക്കുന്നത് പോലെ...

അന്യ പുരുഷന്മാർക്ക് മുന്നിൽ തൻ്റെ ശരീര സൗന്ദര്യം കഴിയാവുന്നിടത്തോളം മറച്ചു വെച്ച് സ്ത്രീയും, അന്യ സ്ത്രീ സൗന്ദര്യത്തിനു നേരെ കണ്ണുകൾ താഴ്ത്തി പുരുഷനും  സ്രഷ്ടാവിനോടുള്ള സ്നേഹവും അനുസരണയും  സാക്ഷ്യപ്പെടുത്തേണ്ടതുണ്ട് .

വിരസമായ വൈവാഹിക ജീവിതം
**********
വൈവാഹിക ജീവിതത്തിലും ഡോപാമിന്റ്റെ സ്വാധീനം കാണാവുന്നതാണ്.
മധു വിധു നാളുകൾ തീരുന്നതോടെ മിക്കയാളുകളുടെയും ദാമ്പത്യം വിരസമായി മാറുന്നു.
സാമൂഹ്യ വ്യവസ്ഥയെ ഭയന്നു വൈവാഹിക ബന്ധം തള്ളി നീക്കി മുന്നോട്ടു കൊണ്ട് പോവുന്നവരാണ് അധികവും.  ചിലർ അവിഹിത ബന്ധങ്ങളിൽ ആനന്ദം അന്വേഷിക്കുന്നു...

താൻ വിവാഹം ചെയ്ത സ്ത്രീയുമായി,  ഒരു സ്ഫടിക പാത്രം കൈകാര്യം ചെയ്യുന്നത് പോലെ, വളരെ സോഫ്റ്റ് ആയി പെരുമാറണമെന്നും, അവരെ  ഏറെ മാനിക്കണമെന്നും ലാളിക്കണമെന്നുമുള്ള  സ്രഷ്ടാവിന്റ്റെ  കല്പനയെ അനുസരിക്കുക മാത്രമാണ് ഡോപാമിൻ നിർവീര്യമായാലും വൈവാഹിക ബന്ധം ഊഷ്മളമായി നില നിർത്താനുള്ള ഏക പോം വഴി.
എന്നാൽ , ഇതൊന്നും ചിന്തിക്കാൻ പോലും പറ്റാത്തത്ര പരുക്കനായാണ് മിക്ക പുരുഷന്മാരും അവരുടെ സ്ത്രീകളോട് പെരുമാറുന്നത് ...

തന്റ്റെ  ശരീരം മോടി പിടിപ്പിച്ചു സുന്ദരിയായി സുഗന്ധം പൂശി പരമാവധി ആകർഷിക്കത്തക്ക രീതിയിലുള്ള തയ്യാറെടുപ്പുകൾ നടത്തി വേണം പുരുഷനെ എന്നും വരവേൽക്കാൻ എന്ന്  സ്ത്രീകളോടും സ്രഷ്ടാവ് കല്പിച്ചിരിക്കുന്നു.
എന്നാൽ, അന്യ  പുരുഷന്മാർക്ക് മുൻപിൽ പ്രദർശിപ്പിക്കുന്നതിനു വേണ്ടി തന്റ്റെ  ശരീര സൗന്ദര്യം  മോടി പിടിപ്പിക്കാൻ മണിക്കൂറുകൾ ചിലവഴിക്കുന്ന സ്ത്രീകൾ, സ്വന്തം പുരുഷന് മുന്നിൽ വായ് നാറ്റവും വിയർപ്പു മണവും മുഷിഞ്ഞ വസ്തങ്ങളുമാണ് കാഴ്ച വെക്കുന്നത്...

നാം ജീവിക്കുന്ന ഈ  ലോകത്തു അതിരുകളില്ലാത്ത ആനന്ദം തേടുന്നതും  അതിനു വേണ്ടി പരിശ്രമിക്കുന്നതും ശുദ്ധ വിവരക്കേടാണെന്നു അനുഭവങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നു.
പ്രപഞ്ച സ്രഷ്ടാവിന്റ്റെ കല്പനകൾ കഴിവിന്റ്റെ പരമാവധി അനുസരിച്ച്‌,  അതിരുകളില്ലാത്ത ആനന്ദം ആസ്വദിക്കാൻ കഴിയുന്ന മറ്റൊരു ലോകത്തെ അനശ്വരമായ ജീവിതത്തിനു വേണ്ടി പരിശ്രമിക്കലാണ് യഥാർത്ഥത്തിൽ ബുദ്ധി.

ചില വ്യക്തികളുടെ അവിഹിത ബന്ധങ്ങൾ  കുടുംബത്തിലും സമൂഹത്തിലും പരിഹരിക്കാനാവാത്ത കുഴപ്പങ്ങൾക്ക് കാരണമായിത്തീരുന്നു. ചിലപ്പോൾ വരും തലമുറകളിലേക്ക് പോലും അത് വ്യാപിക്കുന്നു. അതുകൊണ്ടു സമാധാന ജീവിതം ആഗ്രഹിക്കുന്ന എല്ലാവരും  ഈ പോസ്റ്റ് പരമാവധി പേരിലേക്ക് ഷെയർ ചെയ്യുക. 
സ്രഷ്ടാവ്  അനുഗ്രഹിക്കട്ടെ .

ഈയടുത്ത കാലങ്ങളിലായി നമ്മൾകണ്ടും കേട്ടും ചർച്ചാ വിഷയമാക്കി സംസാരിച്ചുകൊണ്ടിരിക്കുന്നതുമായ അവിഹിത ബന്ധങ്ങൾക്കും ഒളിച്ചോട്ടങ്ങൾക്കും തട്ടിക്കൊണ്ടുപോകലുമൊക്കെയില്ലാതാക്കാനുള്ള
കാര്യങ്ങളാണ് മേലെ വിവരിച്ചിട്ടുള്ളത്
ഇത് നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ
നിർബന്ധമായും പരിശ്രമിച്ചേ പറ്റൂ

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html