പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Monday, September 29, 2008

അമ്മ = അമ്മ = അമ്മ

അമ്മ എന്നവാക്കിനര്‍ത്ഥം അമ്മ എന്ന് തന്നെ ആകണം. ശരിയല്ലേ? ഇന്നലെ മാതൃഭൂമിയില്‍ അമ്മയുടെ അമ്പത്തിയഞ്ചാം പിറന്നാള്‍ എന്ന തലക്കെട്ട്‌ കണ്ടു !! അമ്രിതാനന്ദമായി ദേവിയെക്കുരിച്ചാണ്
ശര്‍ക്കര ഭരണിക്ക് മുകളില്‍ മുളകുപൊടി എന്നെഴുതിവച്ചാല്‍ ശരിയാകുമോ? പ്രസവിക്കുകയും മുലയൂട്ടുകയും ചെയ്യാത്ത സ്ത്രീകള്‍ക്ക് 'അമ്മ' എന്നപദതിനെന്തവകാശമ് ? അല്‍ഫോന്‍സ 'അമ്മ'യെക്കുറിച്ചും ഇന്നലെ പത്രത്തില്‍ കണ്ടു. വാചകമടി കൊണ്ട് ആരും അമ്മയാകുകയില്ല!!!

5 comments:

  1. "ശര്‍ക്കര ഭരണിക്ക് മുകളില്‍ മുളകുപൊടി എന്നെഴുതിവച്ചാല്‍ ശരിയാകുമോ? "

    ശര്‍ക്കരഭരണി = അമൃതാനന്ദ
    മുളകുപൊടി = അമ്മ

    അങ്ങിനെയാണോ?
    :)

    ReplyDelete
  2. പ്രസവിക്കാതെയും അമ്മയാകാം!!ആയിരങ്ങളുടെ;)

    ReplyDelete
  3. അമൃതാനന്ദമയി = മുളകു പൊടി (കാളകൂടം എന്നു വേണോ?)
    അമ്മ, ദേവി എന്നിത്യാദിയായ വിശേഷണങ്ങള്‍ = ശര്‍ക്കര ഭരണി.

    ഇതു കബ്ടു ജനം മധുരം കൊതിച്ച് അവിടെ ചെല്ലും. ഒരുപാടു കാലം കഴിയും മുളകിന്‍റെ എരിവു മനസ്സിലാകാന്‍. ചിലപ്പോള്‍ ഒരു കാലത്തും അറിഞ്ഞില്ലെന്നും വരും.

    ReplyDelete
  4. പ്രസവിച്ചതു കൊണ്ട് മാത്രം അമ്മ അമ്മയാകുമോ
    പ്രസവിച്ച് മക്കളെ വഴിയില് ഉപേക്ഷിക്കുന്ന അമ്മയെ
    എങ്കില് എന്തു വിളിക്കണം
    അത്തരം അമ്മമാരും നമ്മുടെ സമൂഹത്തില് ഉണ്ടല്ലോ

    ReplyDelete
  5. നല്ല നിരീക്ഷണം.
    അമ്മ എന്ന പദത്തിന്റെ കോപ്പി രൈറ്റ് അടിച്ചുമാറ്റാതിരുന്നാല്‍ മതിയായിരുന്നു.

    ReplyDelete

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html