പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Friday, October 24, 2008

ബഹുഭാര്യത്വം പാടുണ്ടോ?

മുസ്ലിം സമുദായത്തില്‍ നിലവിലുള്ള ബഹുഭാര്യത്വം സംബന്ധിച്ച് ഹൈക്കോടതി നിരീക്ഷണം നല്ലതാണ്. കാരണം അത് നിയമത്തിന്റെ അറിവിലൂടെ [അല്ലെങ്കില്‍ നിയമ പരമായി മാത്രമെ] പാടുള്ളൂ എന്നതാണ്. ഈ വാര്ത്താ പല പ്രധാന പത്രങ്ങളും മുക്കി!!!
ഇതേക്കുറിച്ച് 'കാന്തപുരം കാമവെറിയന്‍' എന്നൊരു ബ്ലോഗ് കണ്ടു. ഇയാള്‍‍ അന്ധമായ മുസ്ലിം വിരോധിയാണെന്നു തോന്നുന്നു. കാന്തപുരം അദ്ധേഹത്തിന്റെ അഭിപ്രായമാണ് പറഞ്ഞത്. ബഹുഭാര്യത്വം എന്നത് ഇത്ര അന്ധമായി എതിര്‍ക്കെണ്ടാതാണോ? സംരക്ഷിക്കാനും സംത്രിപ്തിപ്പെടുത്താനും കഴിയുമെന്കില്‍ ആയിക്കോട്ടെന്നെ. ചില പുരുഷന്മാര്‍ക്ക് അമിതമായ ലൈംഗീക ആസക്തിയുണ്ടാവും, ജന്മനാ തന്നെ. (Basic Instinct). വേലി ചാടുന്നതിലും ഭേദം ബഹുഭാര്യത്വം അല്ലേ? പിന്നെ കുട്ടികലുണ്ടാവാത്ത പ്രശ്നം. ഒരു ഭാര്യ സമ്മതിച്ചാല്‍ പിന്നെയും കല്യാണം ആകാമെന്ന അഭിപ്രായമാണ് എനിക്കുള്ളത്.
** ബ്രിട്ടന്‍ ബഹുഭാര്യത്വം നിയമ വിധേയമാക്കാന്‍ പോകുകയാണത്രേ!!!

Wednesday, October 22, 2008

പേജ് 3: ലജ്ജാകരം

ബഹു: മാതൃഭൂമി പത്രാധിപര്‍ക്ക്,
കഴിഞ്ഞ ദിവസം (ഒക്ടോ: 21) മാതൃഭൂമി പത്രം കൊച്ചി എഡിഷന്‍മൂന്നാം പേജ് കണ്ടു ഞെട്ടിയ ഒരു വായനക്കാരനാണ് ഞാന്‍. ആലുവ കൂട്ടകൊലയ്ക്കുപയോഗിച്ച കത്ത്തികളുടെ വര്‍ണചിത്രം അതില്‍ കൊടുത്തിരുന്നു!!! എന്ത് വാര്ത്താ പ്രാധാന്യമാണ് ആ ചിത്രത്തിനുള്ളത് എന്ന് എത്ര ആലോചിച്ചിട്ടും ഒരു പിടിയും കുട്ടുന്നില്ല. മാതൃഭൂമിയെ പോലെ കുല മഹിമയുള്ള ഒരു പത്രം പേജ്:3 യില്‍ ആയാലും ഇത്ര തരം താഴരുത്. പലപ്രാവശ്യവും മാതൃഭൂമി പ്രസിദ്ധീകരിക്കുന്ന (പ്രത്യേകിച്ചും അക്രമവും കൊലപാതകവും ആയി ബന്ധപ്പെട്ട) ചിത്രങ്ങള്‍ അതിരാവിലെ പത്രം വായിക്കുന്ന ഞങ്ങളെ പോലുള്ളവര്‍ക്ക് മനസീകാസ്വസ്ത്യം ഉലവക്കുന്നവ ആണെന്ന് പറയാതെ വയ്യ. മുഖത്ത് കത്തി കുത്തി തറച്ചിരിക്കുന്ന ചിത്രം ഒരിക്കല്‍ മാതൃഭൂമി മുഖ പേജില്‍ പ്രസിദ്ധികരിക്കുകയുണ്ടായല്ലോ? അതിനുശേഷം രാവിലെ പത്രം വായിക്കില്ല എന്ന് പ്രതിജ്ഞ എടുത്ത വ്യക്തിയാണ്‌ ഞാന്‍. എന്നാല്‍ അത് പിന്നീട് മാറ്റുകയുണ്ടായി. ഇന്നലത്തെ ചിത്രം കണ്ടപ്പോള്‍ കുറ്റബോധം തോന്നി.

Tuesday, October 21, 2008

ബിഷപ്പിനെ വെറുതെ വിടൂ ... പ്ലീസ്

കത്തോലിക്കാ സഭയുടെ കൊച്ചി രൂപതയിലെ ഒരു ബിഷപ്പ് മാനസിക അസ്വാസ്ഥ്യം കാണിക്കുന്നുണ്ട്‌. മാധ്യമങ്ങള്‍ അത് കൊണ്ടാടുന്നുമുണ്ട്. സന്തോഷ് മാധവന് ശേഷം കിട്ടിയ തുരുപ്പ് ചീട്ട്‌!! 'ബുദ്ധിഭ്രംശം' സംഭവിച്ച അതിയാനെ ബിഷപ്പ് /അച്ചന്‍ സ്ഥാനത്ത് നിന്നു നീക്കി 'വിശ്രമ ജീവിതം' നയിക്കാനുള്ള എര്പടുകള്‍ കത്തോലിക്കാ സഭ നടത്തണം. അടി തെറ്റിയാല്‍ ആനയും [ബിഷപ്പ്] വീഴുമെന്നു വിശ്വാസികള്‍ മനസിലാക്കാനുള്ള ദൈവത്തിന്റെ ഓരോരോ കളികള്‍??!! അല്ലാതെന്തു പറയാന്‍.
ഒരു സംശയം:
ഈ രക്തം കൊണ്ടു ബിഷപ്പ് ഹൌസ് ശുദ്ധി ചെയ്തൂന്ന് കേട്ടൂ ... അതും സോണി മോള്‍ടെ ??!! [തിരുമേനീ . . . അങ്ങുതന്നെ അങ്ങ് തന്നെ പറഞ്ഞതാണല്ലോ] അങ്ങേന്ത അവളുടെ 'സ്റ്റേ ഫ്രീ' പിഴിഞ്ഞോ? പ്പ് ഫ്ഫ്ഫാ .. ഫാദര്‍ @%$%%&&^&!$$#$%(*(%^?<>

Sunday, October 19, 2008

ചീറ്റിപോയ വെടി - നെടുമ്പാശേരി സംഭവം !!

നെടുമ്പാശേരിക്കടുത്ത് അകപറമ്പില്‍ രണ്ടു ക്രിസ്ത്യന്‍ പള്ളികള്‍ കഴിഞ്ഞ മാസം ആക്രമിക്കപെട്ടു. ഉടനെ പ്രസ്താവനകള്‍ വന്നൂ. 'കേരളത്തിലും വര്‍ഗീയത പടരുന്നു!! ഒറീസ്സയുടെ ചെറുപതിപ്പെന്നു പിണറായി വിജയന്‍ പോലും പ്രസ്താവിച്ചു?
ഉപവാസം
കൂട്ടപ്രാര്ത്ഥന
.. ഠോ )))))))) ........
അവസാനം ഒരു ക്രിസ്ത്യാനി കള്ളുകുടിയന്‍ പിടിയിലായി.
ഇനി ഈ തമ്മിലടിയും ഹൈന്ദവരുടെ കെട്ടിവയ്ക്കുമോ??
പിന്നെ ഈ അപവാദവും കൂടി....

Thursday, October 16, 2008

എന്തിനും ഏതിനും വാക്സിന്‍??!!

ഇന്നലെ കേട്ട വാര്‍ത്ത: 'സ്തനര്ബുദതിനുപുതിയ വാക്സിന് വികസിപ്പികുന്നതിനുള്ള ശ്രമങ്ങള്‍ വിജയിക്കുന്നു!' മരുന്ന് കമ്പനികാരുടെ കച്ചവടതന്ത്രമാണ് ഇതുകേട്ടപ്പോള്‍ ഓര്മ വന്നത്. പുതിയ മരുന്ന് കണ്ടുപിടിക്കുന്നതിലും ലാഭം, വാക്സിന്‍ വികസിപ്പിക്കുനതനല്ലോ. കാരണം മരുന്ന് വാങ്ങുന്നത് രോഗികള്‍ മാത്രമായിരിക്കും. എന്നാല്‍ വാക്സിന്‍ എടുക്കാന്‍ വിധിക്കപെടുന്നത് ലോകത്തെ മൊത്തം സ്ത്രീ ജനമായിരിക്കുമല്ലോ. ഒരു രോഗിയെ കിട്ടുന്നതിനു പകരം നൂറു വാക്സിന്‍ ഉപഭോക്താക്കളെ കിട്ടുന്നു. നല്ല കച്ചവടം !! എപ്പടി ഐഡിയ?? ഇപ്പോള്‍ തന്നെ കുട്ടികള്‍ മുപ്പതില്‍പരം കുട്ത്തിവയ്പ്പുകള്‍ക്ക് വിധേയരാകുന്നു. ഇതുടനെ തന്നെ നൂറു തികയ്ക്കുന്ന ലക്ഷണം ഉണ്ട്. എന്തായാലും മരുന്ന് കമ്പനികളുടെ കീശ നിറയട്ടെ.

Wednesday, October 15, 2008

വീണ്ടും പിരിവുകാര്‍ !!!!

ഒരു നീളന്‍ ജുബ്ബയും വലിച്ചുകയറ്റി ഇന്നും വന്നു അവന്‍. 'പിരിവു തൊഴിലാളി' കൊച്ചി നഗരത്തില്‍ മൂത്രപുരയില്ലതത്തിനു പ്രക്ഷോഭം!! നല്ലത് തന്നെ. പക്ഷെ വരവിന്റെ ഉദ്ദേശം? പിരിവു തന്നെ. എത്ര വേണം? ഒരയ്യായിരം.
ഹൊ .. വല്ലാത്ത ദൈര്യം തന്നെ.
നര്‍മഭാവന:
രാവിലെ പത്തുമണിക്ക് ഒരു ഡയറിയുംകക്ഷത്തില്‍ വച്ചു ഇറങ്ങുക. നാലഞ്ച് സ്ഥാപനങ്ങളില്‍ കയറുക. ഒരു പത്തു പതിനഞ്ചായിരംകിട്ടും. നേരെ അടുത്തുള്ള എ.സി. ബാറില്‍ കയറി വിശ്രമിച്ച ശേഷം വൈകിട്ട് പാര്‍ടിഓഫീസില്‍ [അങ്ങിനെ ഒന്നുണ്ടെങ്കില്‍] കയറി കണക്കു കൊടുക്കുക.
നല്ല സുഖജീവിതം തന്നെ.
ഉദരനിമിത്തം . . . .

Wednesday, October 8, 2008

വി. അല്ഫോന്സ : വിശുദ്ധിയുടെ മാനദണ്ടം???

എന്താണ് അല്ഫൊന്സാമ്മയുടെ പ്രത്യേകത?

എന്തെങ്കിലും ജീവിത സംഭവങ്ങള്‍?

പ്രബോധനങ്ങള്‍?

ഈ വിശുദ്ധീകരണം ഒക്കെ വെറും ഒരു ആത്മീയ 'ഗിമ്മിക്ക്‌' അല്ലേ, എന്നാണ്‌ എന്റെ സംശയം.വിശുദ്ധന്മാരെ സൃഷ്ടിക്കുന്ന കത്തോലിക്കാ ഫാക്ടാറിയുടെ ഏറ്റവും പുതിയ തമാശ!!

ഭക്തിയും മന്ത്രചരടും - കഷ്ടം!!

ഇന്നു ബസ്സില്‍ കയറിയപ്പോള്‍ മുകളില്‍ പിടിച്ചിരിക്കുന്ന കൈകളില്‍ എല്ലാം കറുത്ത ചരടുകള്‍ കെട്ടിയിരിക്കുന്നു. ഒറ്റ ദ്രിഷ്ടിയില്‍ തന്നെ വിദ്യാസമ്പന്നരും വിവരം ഉള്ളവരും ആയ ഈ മനുഷ്യരൊക്കെ എന്തിനാണീ ചരടുകള്‍ കയ്യില്‍ ബലത്തില്‍ കെട്ടിയിരിക്കുന്നത്. ഈ മന്ത്ര ചരടുകള്‍ നിങ്ങളെ രക്ഷിക്കുമോ? മനുഷ്യന് തന്നില്‍ തന്നെയുള്ള വിശ്വാസം നഷ്ടമായി ഇത്തരം കറുത്ത ചരടുകളില്‍ വിശ്വാസം വര്ദ്ധിച്ചു വരുന്നു??!! കഷ്ടം !!!

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html