പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Wednesday, November 4, 2015

കെ.എസ് ആർ.ടി.സി - പൂച്ചക്കാരു മണികെട്ടും??

നമ്മുടെ കെ.എസ് ആർ.ടി.സി 1300  കോടി ലോണ്‍ എടുക്കുന്ന വാർത്ത‍ കഴിഞ്ഞ ദിവസത്തെ പത്രങ്ങളിൽ കണ്ടു! കെ.എസ്.ആർ.ടി.സി ഒരു വെള്ളാനയായി വളർന്നു വളർന്ന് ആർക്കും ഒന്നും ചെയ്യാനാവാതെ ഖജനാവ്‌ മുടിക്കാൻ തുടങ്ങിയിട്ട് കൊല്ലങ്ങളായി. മാറി മാറി വരുന്ന സർക്കാരുകൾ യാതൊന്നും ചെയ്യാതെ കൈയും കെട്ടി നിൽക്കുന്നു, ജീവനക്കാരുടെ കെടുകാര്യസ്ഥതയും മേലധികാരികളുടെ ധൂർത്തും കെ.എസ്.ആർ.ടി.സി-യെ കേരളത്തിന്‌ ഒരു വലിയ ഭാരമായി മാറ്റി.  

കഴിഞ്ഞ ദിവസം  ഒരു  കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്ര ചെയ്യുമ്പോൾ ഞാനിരുന്നത് വാതിലിനടുത്ത സീറ്റിലാണ്‌. ഓരോ സ്റ്റോപ്പിൽ നിർത്തുമ്പോഴും  കയറിൽ കെട്ടിയിട്ട വാതിൽ വലിച്ചടുക്കുന്ന ജോലി എന്റെതായി. നമ്മുടെ സർക്കാർ, നമ്മുടെ വണ്ടി എന്നാണല്ലോ. ഇടയ്ക്കിടയ്ക്ക് ഡ്രൈവർ 'ആ വതിലൊന്നടയ്ക്ക്' എന്ന് വളരെ വിനീതമായി അജ്ഞാപിക്കുന്നുമുണ്ടായിരുന്നു. നല്ലൊരു തുക ശമ്പളവും പിന്നീടൊരു തുക പെൻഷനും ആയി കിട്ടാനുള്ള രണ്ടു പാവപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർ! ഒരു മാന്യ ഉപഭോക്താവായ എന്നെ പീഡിപ്പിക്കുന്നതായി തോന്നിയത് എന്റെ ഉള്ളിലെ ബൂർഷ്വാ ചിന്തഗതിമൂലമാണെന്ന് ഞാൻ പശ്ചാത്തപിച്ചു. ബസ്‌ കാലിയായിരുന്നിട്ടും യാത്രക്കാർ കൈ കാണിച്ചിട്ടും പല സ്റ്റോപ്പിലും നിർത്താൻ കൂട്ടാക്കാതെ ഡ്രൈവർ പാഞ്ഞു പൊയ്ക്കൊണ്ടിരുന്നു. 

കെ.എസ്.ആർ.ടി.സി ബസ്‌ സ്റ്റാൻഡിൽ ചെന്നിറങ്ങിയപ്പോൾ അവിടെ കണ്ട അനേകം ബോർഡുകൾ ജീവക്കാരുടെ പരാതികളും പരിദേവനങ്ങളും ശമ്പള - വേതന വ്യവസ്ഥകളിലെ പോരായ്മകളും ജോലി ഭാരവും എല്ലാം വിളിച്ചു പറയുന്നതായിരുന്നു. കെ.എസ്.ആർ.ടി.സി ജീവനക്കാർ ഒട്ടും സന്തുഷ്ടരല്ല എന്ന് ഏതു ബസ്സിൽ കയറിയാലും മനസ്സിലാവും. പിന്നെ ഇതൊക്കെ ഒരു ജനസേവനം ആണല്ലോ? അല്ലേ .

ഏറണാകുളം സിറ്റിയിൽ ഓടുന്ന സ്വകാര്യ ബസ്സുകളിൽ ഒരു ഡ്രൈവർ, രണ്ടു കണ്ടക്ടർ, രണ്ടു ഡോർ ചെക്കർ എന്നിങ്ങനെ അഞ്ചു തൊഴിലാളികൾ പണിയെടുക്കുന്നു. അഞ്ചു കുടുംബങ്ങൾ സുഖമായി ജീവിക്കുന്നു, ബസ്‌ ഉടമയും ന്യായമായ ലാഭം എടുക്കുന്നു. അവർ സ്വന്തം ബസ്സിനെ പോന്നു പോലെ നോക്കുന്നു. ദിവസവും കഴുകി തുടച്ച് വൃത്തിയാക്കുന്നു, ശ്രദ്ധയോടെ ഓടിക്കുന്നു. സ്വകാര്യ ബസ്സുകളും സർക്കാർ  ബസ്സുകളും ഒരേ നിരക്കാണല്ലോ ഇടക്കുന്നത്.              

കെ.എസ്.ആർ.ടി.സി ജീവനക്കാർ തൃപ്തരല്ല, ജീവനക്കാർ തൃപ്തരല്ല, സർക്കാരിനു കോടികളുടെ നഷ്ടം, പൊതുജന സേവനം തീരെയില്ല, പിന്നെ ആർക്കു വേണ്ടിയാണ് ഈ സ്ഥാപനം? 

കെ.എസ് ആർ.ടി.സി അടച്ചു പൂട്ടണ മെന്നോ  സ്വകാര്യവല്ക്കരിക്കണമെന്നോ ഞാൻ പറയില്ല. മറിച്ച് കെ.എസ് ആർ.ടി.സി  ബസ്സിലെ യാത്രക്കൂലി കുറച്ചുകൂടെ.  മിനിമം ചാർജ്ജ് അഞ്ചു രൂപയാക്കുക, ഫെയർ സ്റ്റേജ് 25% കുറയ്ക്കുക. അങ്ങിനെയെങ്കിലും പൊതുജനത്തിന് കെ.എസ്.ആർ.ടി.സി കൊണ്ട് പ്രയോജനം ലഭിക്കട്ടെ. 1000 കോടി നഷ്ടത്തിന്റെ കൂടെ ഒരു 100 കോടി കൂടുമായിരിക്കും. എങ്കിലും അതുകൊണ്ട് സാധാരണക്കാർക്ക് പ്രയോജനം ലഭിക്കുമല്ലോ. മാത്രവുമല്ല, കാലാകാലങ്ങളിൽ സ്വകാര്യ ബസ്സ്‌ വ്യവസായികൾ ചാർജ്ജ് വർദ്ധന ആവശ്യപെട്ടു നടത്തുന്ന ഭീഷണി ഒഴിവാകുകയും ചെയ്യും .           

Tuesday, November 3, 2015

പഞ്ചായത്തീരാജ് അഥവാ ഒരു ജാതിക്കളി??

ആയിരം കോടി രൂപ ചിലവിൽ (ഔദ്യോഗിക കണക്കു പ്രകാരം) കേരളത്തിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മാമാങ്കം കൊണ്ടാടുകയാണല്ലോ. രാഷ്ട്രീയ പ്രബുദ്ധതയ്ക്കും സമ്പൂർണ്ണ സാക്ഷരതയ്ക്കും പേരുകേട്ട നമ്മുടെ കൊച്ചു കേരളത്തിൽ എത്ര വൃത്തികെട്ട ജാതി ചിന്തകളാണ് നമ്മെ ഭരിക്കുന്നത്‌ എന്ന് ഈ തെരഞ്ഞെടുപ്പുകാലം നമ്മെ ഓർമ്മിപ്പിക്കുന്നു. നാടിൻറെ വികസനവും സ്ഥാനാർഥിയുടെ കഴിവും എല്ലാം നാം സൗകര്യപൂർവ്വം മറക്കുന്നു, എന്നിട്ട് കേവലം സമുദായ പിൻബലവും ജാതി ചിന്തയും മാത്രം നോക്കി വോട്ടു ചെയ്യുന്ന അല്പ്പത്തരമാണ് ഇവിടെ കാണുന്നത്. ഇടതും വലതും പാർട്ടികൾ ദില്ലിയിലേക്ക് നോക്കി "വർഗ്ഗീയത .. വർഗ്ഗീയത" എന്നട്ടഹസിക്കുമ്പോൾ, കേരളത്തിലെ ഏറ്റവും ഉപരിസഭയായ പഞ്ചായത്തു തെരഞ്ഞെടുപ്പിൽ പോലും സമുദായ - ജാതി ചിന്തകളെ ഊതി പൊലിപ്പിച്ച് വോട്ടു ബങ്കാക്കി മാറ്റാനുള്ള കുത്സിതശ്രമങ്ങളാണ് വളരെ പരസ്യമായി ഇടതും വലതും കളിക്കുന്നത്. ഇത്ര താഴാമോ രാഷ്ട്രീയ കേരളം? ഇതല്ലേ ചീപ്പ് രാഷ്ട്രീയം.  പഞ്ചായത്ത്‌ തെരഞ്ഞെടുപ്പുകളിലെങ്കിലും നമുക്ക് ജാതിചിന്തയും രാഷ്ട്രീയ വൈര്യവും മാറ്റി വച്ച് നാടിൻറെ വികസന വിഷയങ്ങൾ ചർച്ച ചെയ്ത്, കാര്യ പ്രാപ്തിയും കർമ്മശേഷിയും ഉള്ള വ്യക്തികളെ വിജയിപ്പിക്കാം. ഗ്രാമവികസനം എല്ലാ രാഷ്ട്രീയ പാർട്ടികളും എല്ലാ മതസ്ഥരും ഒരുമിച്ചു നിന്ന് നേടിയെടുക്കേണ്ട ഒന്നാണെന്ന് ഗാന്ധിജിയുടെ പഞ്ചായത്തീ രാജ് സ്വപ്നം നമ്മെ ഓർമ്മപ്പെടുത്തുന്നു             

Saturday, March 7, 2015

സൗജന്യ രക്തപരിശോധന ക്യാമ്പ്

ഇന്നലെ ഹോമിയോ ആശുപത്രിയിൽ ചെന്നപ്പോൾ അടുത്ത പ്രദേശത്ത് സൗജന്യ രക്ത പരിശോധന ക്യാമ്പ് നടക്കുന്നുണ്ടെന്നറിഞ്ഞു. അവിടെയെത്തി രക്തം കൊടുത്തു, ക്യാമ്പ് നടത്തുന്നത് അയൽകൂട്ടത്തിന്റെ നേതൃത്വത്തിൽ 'മണപ്പുറം ഗ്രൂപ്പ്' ലാബ്‌ നെറ്റ്‌വർക്ക് ആണ്. പ്രഭാത ഭക്ഷണം കഴിച്ചിട്ടുണ്ടയിരുന്നില്ല, അതിനാൽ ഷുഗർ / കൊളസ്ട്രോൾ നോക്കാമെന്നും പറഞ്ഞു.      

റിസൾട്ട്‌ കിട്ടാൻ അഞ്ചു ദിവസം ആകുമെന്ന് പറഞ്ഞതനുസരിച്ച്‌, ഇന്നലെ ചെന്നപ്പോൾ 300 ഓളം പേരുടെ റിസൾട്ട്‌ കൂട്ടിവച്ചിരിക്കുന്നു. അതിൽ നിന്നും എന്റെ റിപ്പോർട്ട്‌ തിരഞ്ഞെടുത്തു നോക്കുമ്പോൾ കിഡ്നി - ലിവർ ടെസ്റ്റ്‌ മാത്രം. എനിക്കാവശ്യമുള്ള കൊളസ്ട്രോൾ - ഷുഗർ റിസൾട്ട്‌ ഇല്ല!! അപ്പോ രക്തം കൊടുത്തതും അഞ്ചു ദിവസം കാത്തിരുന്നതും വെറുതേ ആയല്ലോ എന്നു തോന്നി.

ഇതിന്റെ പിന്നാമ്പുറം അന്വേഷിക്കുമ്പോൾ, ഇത്തരം സൗജന്യ രക്ത പരിശോധന - രോഗ നിർണയ ക്യാമ്പുകൾ, വൻകിട ആശുപത്രികളുടെ മാർക്കറ്റിംഗ് തന്ത്രമായി മാത്രമേ കാണാനാകൂ. കിഡ്നി - ലിവർ രോഗികളെ കിട്ടുന്നത്, ഇന്നത്തെ ആശുപത്രി മാഫിയകൾക്ക്‌ വലിയ സന്തോഷം ഉള്ള കാര്യമാണല്ലോ. പലപ്പോഴും പല രോഗികളും നേരത്തെ രോഗം നിർണയിക്കപെടാത്തത് മൂലം, ആശുപത്രികൾക്ക് കുറച്ചേ പിഴിയാൻ സാധിക്കുന്നുള്ളൂ.


അത് മാത്രവുമല്ല, ചില ചെറിയ രോഗ ലക്ഷണങ്ങൾ മനുഷ്യരിൽ പ്രത്യക്ഷപ്പെടുകയും ശരീരത്തിന്റെ പ്രതിരോധ പ്രവർത്തനം മൂലം താനെ ഇല്ലാതാവുകയും ചെയ്യുന്നു. ഇമ്മാതിരി രോഗങ്ങൾ നിർണയിച്ച് രോഗിയെ ആശുപത്രി കയറ്റി, പൂർണ രോഗി ആക്കി മാറ്റാൻ കഴിവുള്ള പഞ്ച നക്ഷത്ര ആശുപത്രികൾ കൊച്ചിയിൽ ഇന്ന് കൂണു പോലെ മുളച്ചു പൊന്തുന്നു. ഓരോ ആശുപത്രികളും പ്രവർത്തിക്കുന്നതിന് ദിവസവും കോടികൾ ആണ് ചെലവ്. എങ്ങിനെ ഇത് കണ്ടെത്തും? അര രോഗിയെ മുഴുരോഗിയാക്കി വേണ്ടാത്ത ശസ്ത്രക്രിയകളും നിരവധി മരുന്നുകളും നിർദേശിച്ചു, ഐ.സി.യു വിലും മറ്റും ഇട്ടു പണം ഇടക്കിയാലല്ലേ, ഈ പ്രസ്ഥാനം മുൻപോട്ടു കൊണ്ടു പോകാൻ സാധിക്കൂ.

ലാഭം തന്നെ അല്ലെ 'ആതുര സേവന'ത്തിന്റെയും ലക്‌ഷ്യം?

 

Friday, February 20, 2015

കൊച്ചി = ലഹരി, നിശാപാർട്ടി, നൃത്തം, ഉന്മാദം, ഉത്സവം??

ഇന്നലെയും ഇന്നും കൊച്ചിയിൽ ബോൾഗാട്ടി പാലസ്സിൽ കേരളത്തിലെ ഒരു പ്രമുഖ മാധ്യമ ഗ്രൂപ്പ്‌ സംഘടിപ്പിക്കുന്ന  'ഹൈ വോൾട്ടേജ്' സംഗീത വിരുന്ന്. ഇടിമുഴക്കം പോലുള്ള ശബ്ദ സംവിധാനത്തിൽ പ്രകാശപ്പെരുമഴയിൽ രാവുകൾ പകലുകളാകുന്നു!! യുവാക്കൾ സംഗീതത്തിന്റെ ലഹരിയിൽ ഉന്മാദത്തിന്റെ ഉത്സവം കൊണ്ടാടി!!

ഇത് എന്റെ ഭാഷയല്ല, പത്ര മാധ്യമത്തിന്റെ തന്നെ വരികളാണ്. കൊച്ചിയിൽ കുറച്ചു നാളുകളായി പിടി മുറുക്കുന്ന ലഹരി മാഫിയ എങ്ങിനെ ഈ അവസരങ്ങളെ ഉപയോഗ പ്പെടുത്തുന്നു വെന്ന്  വേണ്ട പ്പെട്ട അധികാരികൾ ശ്രദ്ധിക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു. ഇത്തരം സംഗീത (നൃത്ത) നിശകളിൽ വരുന്ന യുവാക്കളെ (മദ്യ) ലഹരി ഉപയോഗം നിരീക്ഷിക്കാൻ കൊച്ചിയിലെ സിറ്റി പോലീസ് വേണ്ട നടപടിയെടുക്കുന്നുണ്ടാവുമെന്നു വിശ്വസിക്കുന്നു.

കൊച്ചി പഴയ കൊച്ചിയല്ല!!

വരുന്ന തലമുറയെ ലഹരി മാഫിയകൾക്ക്‌ എറിഞ്ഞു കൊടുക്കരുതേ.

കൊച്ചിയിലെ ഒട്ടൊക്കാർ

ഇന്ന് രാവിലെ ഒരു ഓട്ടോ പിടിച്ച് എറണാകുളം നോർത്ത് റെയിൽവെ സ്റ്റെഷനിൽ എത്തിയപ്പോൾ ഒരു കി.മി.ദൂരം വരുന്ന ഓട്ടത്തിന് 30 രൂപ ചോദിച്ചു. കുറച്ചു നേരം തർക്കിച്ചപ്പോൾ 20 രൂപ ആക്കി.

പണ്ട് ഡീസൽ വില കൂടിയപ്പോൾ മിനിമം ചാർജ് 20 രൂപ ആക്കിയതാണ്, അതിന് മുന്പ് 15 രൂപ ആയിരുന്നു. ഇപ്പോൾ ഡീസൽ വില കുറഞ്ഞപ്പോൾ ചാർജ് കുറക്കാൻ ഒട്ടൊക്കാർക്കു മടി. തോന്നന്നു ചാർജ് വാങ്ങിക്കുക എന്നത് കൊച്ചിയിലെ ഓട്ടോക്കാരുടെ ഒരു ശീലമാണ്, മിക്കവാറും യാത്രക്കാർ തിരിച്ചൊന്നും ചോദിക്കില്ല, അതിനുള്ള ധൈര്യമില്ല.

ഇതിനു പ്രതിവിധി പ്രതികരിക്കുക മാത്രമാണ്, കൂടിയ കൂലി കൊടുത്താലും 'ഇത് ശരിയല്ല' എന്ന് നമ്മൾ യാത്രക്കാർ തറപ്പിച്ചു പറയണം.          

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html