പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Monday, August 27, 2012

വോള്‍വോ എ.സീ.ബസ്സുകള്‍ ലഭാത്തിലാക്കാം

കേരളത്തിലെ നഗരങ്ങളില്‍ 10-ഓ 15-ഓ മിനിറ്റ് യാത്രയ്ക്ക് എ. സീ. ബസ്സില്‍ കയറാന്‍ ആരും താല്പര്യപ്പെടുന്നില്ല. കാരണം ചാര്‍ജ് കൂടുതല്‍ തന്നെ. മറിച്ചു ഈ ബസ്സുകള്‍ ടൌണ്‍----=റ്റു-ടൌണ്‍ ആയി ഓടിയാല്‍ അത് ജനങ്ങള്‍ക്ക്‌ ഉപകാരപ്പെടും. കൂടുതല്‍ ആളുകള്‍ എ. സീ. ബസ്സുകളില്‍ കയറാന്‍ തല്പര്യപ്പെടും. മൂന്നോ നാലോ മണിക്കൂര്‍ വേണ്ടുന്ന യാത്രകള്‍ക്ക് ഈ ബസ്സുകള്‍ പ്രയോജനപ്പെടുത്തുക. തിരുവനന്തപുരം - കൊച്ചി - കോഴിക്കോട് നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചു ഈ ബസ്സുകള്‍ ഓടിച്ചാല്‍ അത് വളരെ പ്രയോജനപ്പെടും, തീര്‍ച്ച!! തൃശൂര്‍ - എറണാകുളം, എറണാകുളം - കോട്ടയം മുതലായ റൂട്ടുകളിലും  ഈ എ.സീ. ബസ്സുകള്‍ ഓടിച്ചാല്‍ ആള് കൂടുതല്‍ കയറും.  
------
ജോസി വര്‍ക്കി ചാത്തങ്കേരില്‍ 

Saturday, August 11, 2012

സ്വയം മോറല്‍ പോലീസിംഗ് നല്ലത്


പൊതുവേദികളില്‍ ഇന്ന് അഭാസകരമായുള്ള വസ്ത്രധാരണം കൂടിവരുന്നു. ഇതിനെതിരെ നിയമനിര്‍മ്മാണമോ പോലീസ് നടപടിയോ ഉചിതമല്ല. ബ്രായുടെ സ്ട്രിപ് വെളിയില്‍ കാണുന്നതിനും കൊതുകുവല പോലെ സുതാര്യമായ വസ്ത്രം ധരിക്കുന്നതിനും അമ്പത് പൈസ കവറില്‍ ഇറച്ചി തൂക്കിയ പോലെ ഇറുകിയ കട്ടികുറഞ്ഞ വസ്ത്രം ധരിക്കുന്നതും പോലീസിനെ കൊണ്ട് തടഞ്ഞു നടപടിയെടുക്കാന്‍ ആവില്ലല്ലോ. അത് ശരിയും അല്ല. അതുകൊണ്ട് ഇതിനു പോംവഴി 'സ്വയം മോറല്‍ പോലീസിംഗ്' ആണെന്ന് തോന്നുന്നു. സ്ത്രീകള്‍ പ്രത്യേകിച്ചും കോളജ് കുമാരിമാര്‍ സ്വയം കണ്ണാടി മുന്നില്‍ നിന്ന് ഒന്ന് ചോദിക്കുക - എന്റെ വസ്ത്രധാരണ ശൈലി അഭാസകരമാണോ? ശരീരത്തിലെ നിമ്നോന്നതികള്‍ വെളിവാക്കും വിധം, വയറും കക്ഷവും കഴുത്തും വിശാലമായി പൊതു നിരത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനു മുന്‍പ് അല്പം ആലോചിക്കുക. വസ്ത്രങ്ങല്‍ക്കടിയിലെ അടിവസ്ത്രങ്ങള്‍ തെളിഞ്ഞു കാണാമോ എന്ന് ആരോടെങ്കിലും, സ്വന്തം വീട്ടുകാരോടോ കൂട്ടുകാരോടോ ചോദിക്കുക. പിന്നെ കക്ഷം,വയര്‍ എന്നീ ശരീര ഭാഗങ്ങള്‍ പൊതുവേദികളില്‍ പ്രദര്‍ശിപ്പിക്കുന്നത് അശ്ലീലമാണെന്ന്   സ്വയം മനസിലാക്കുക. ഇതാണ് 'സ്വയം മോറല്‍ പോലീസിംഗ്'!!

Sunday, August 5, 2012

എന്താ മാഷേ, ട്രൈ ചെയ്യുന്നോ?

http://www.vstarcreations.in/add_vanessa.html


അടുത്ത ദിവസം ടെലെവിഷനില്‍ കണ്ട ഒരു പരസ്യം.

ക്ലാസ്സെടുത്തുകൊണ്ടിരിക്കുന്ന ഒരു അധ്യാപകന്‍ കുട്ടികളോട്:

ഈ 'വെനീസ്സ' യുടെ മീനിംഗ് എന്താണ്?
ഒന്നാമത്തെ പെണ്‍കുട്ടി: സൂപ്പെര്‍ കംഫര്‍ട്ട് 
രണ്ടാമത്തെ പെണ്‍കുട്ടി: പെര്‍ഫെക്റ്റ്‌ ഫിറ്റ്‌ 
മൂന്നാമത്തെ പെണ്‍കുട്ടി: പെര്‍ഫെക്റ്റ്‌ ഷേപ്പ് 

അപ്പോള്‍ ഒരു ആണ്‍കുട്ടി:
'ഈ വെനീസ്സ എന്നാല്‍ ബട്ടര്‍ഫ്ലൈ അല്ലേ?'
നാലാമത്തെ പെണ്‍കുട്ടി: യെസ്സ്,,, എന്താ മാഷേ ട്രൈ ചെയ്യുന്നോ?  

ഈ പരസ്യം, അശ്ലീലമായി തോന്നി!!

Friday, May 4, 2012

മുല്ലപെരിയാര്‍

മുല്ലപെരിയാര്‍ ഡാം സുരക്ഷിതമെന്ന് ഉന്നതസമിതി റിപ്പോര്‍ട്ട്‌!!
മലയാളികളുടെ മനസ്സില്‍ അനാവശ്യ ഭയം ഊതിപ്പെരുപ്പിച്ച മന്ത്രിയെ നാം എന്ത് ചെയ്യണം? ഫേസ്ബുക്ക്‌ അടക്കമുള്ള മാധ്യമങ്ങളും മത്സരിച്ചാണ് 'ലോകാവസാനം അടുത്തെത്തി' എന്നപോലെ ഇല്ലാകഥ പ്രചരിപ്പിച്ചത്. ഏറ്റവും വളിപ്പായി തോന്നിയത് കേരള സര്‍ക്കാര്‍ ഇറക്കിയ ടെലിവിഷന്‍ പരസ്യം ആയിരുന്നു. 'തമിഴ് നാടിനു തണ്ണി; കേരളത്തിന്‌ സുരക്ഷ' എന്നാ പേരില്‍ ഈ നൂറ്റാണ്ടിലെ ഏറ്റവും ബോറന്‍ പരസ്യം ഇറക്കിയ കേരള പൊതുമരാമത്ത് വകുപ്പ് അവാര്‍ഡിനര്‍ഹാരാണ്.

Thursday, May 3, 2012

ഭക്തി വ്യാപാരം

'ആറ്റുകാല്‍ പൊങ്കാല' വിശ്വ പ്രസിദ്ധമാണ്. അവിടെ പൊങ്കാലയിടുന്ന സ്ത്രീകളുടെ എണ്ണം സര്‍വ്വകാല റെക്കോര്‍ഡ്‌ ആണ് ഗിന്നുസ് ബുക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 'ആറ്റുകാല്‍ പൊങ്കാല'യുടെ പ്രശസ്തിയും പണക്കൊഴുപ്പും കണ്ടിട്ടാകണം തിരുവനന്തപുരത്തിപ്പോള്‍ 50-ഇല്‍ അധികം സ്ഥലങ്ങളില്‍ പൊങ്കാല നടക്കുന്നു. (നടത്തുന്നു!)
ദാ... ഇപ്പോ നോക്കുമ്പോള്‍ എറണാകുളത്ത് കലൂര്‍ പാവക്കുളം അമ്പലത്തിലും പൊങ്കാല ഉത്സവം (വ്യാപാരം?) May 6th.

ഇതിങ്ങനെ പോയാല്‍ കേരളത്തിലെ എല്ലാ പഞ്ചായത്തിലും ഒരഞ്ചുവര്ഷം കൊണ്ട് വ്യപിക്കാനിടയുണ്ട്. ചിലപ്പോള്‍ ശബരിമല മകര ജ്യോതിയും കേരളത്തിലെ എല്ലാ ജില്ലകളിലും ആകും!! (പണം തന്നെ പ്രധാനം, അല്ലേ?)

വീണ്ടും ഒരു ഉപതിരഞ്ഞെടുപ്പ്???

ഒരു സിറ്റിംഗ് എം.എല്‍.എ ഒരു വര്‍ഷം തികയുന്നതിനു  മുന്‍പ് സ്വയം രാജിവച്ച് പുറത്തു വന്നാല്‍ അയാളെ വീണ്ടും മത്സരിക്കാന്‍ അനുവദിക്കരുത്. ഒരു ഇടക്കാല തിരഞ്ഞെടുപ്പ് അനാവശ്യമായി സൃഷ്ടിച്ച് കോടികളുടെ നഷ്ടം രാഷ്ട്രത്തിനും സര്‍ക്കാരിനും വരുത്തി വച്ച് വീണ്ടും മത്സരിക്കാന്‍ ഇറങ്ങി പുറപ്പെടുന്ന ഇദ്ദേഹത്തെ തോളിലേറ്റുന്ന കോണ്‍ഗ്രസ്‌ ഇത്ര അധപതിക്കരുതായിരുന്നു! തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടു ഇനിയും ഇത്തരം പോക്രിത്തരം ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കണം.

Tuesday, April 24, 2012

Heights of 'അസംബന്ധം'സ്

സുന്ദരിമാരായ (അല്ലാത്തവരും) യുവതികള്‍ അണിഞ്ഞൊരുങ്ങി വഴിയില്‍കൂടി നടക്കുമ്പോള്‍ അത് നോക്കി ആസ്വദിക്കുന്നവന്‍ 'ആഭാസന്‍'??!! 'ഛെ,, കണ്ടില്ലേ അവന്റെ വൃത്തികെട്ട നോട്ടം?' എന്ന് മാന്യമഹതികള്‍ ചോദിക്കും. (കേരളത്തില്‍)


 'പുലയന്‍' ഒരു വലിയ ജാതിവിഭാഗമാണ്, അവര്‍ക്ക് ജോലിക്കും പഠിക്കാനും സംവരണം ഉണ്ട്. ജാതി പറഞ്ഞാല്‍ സംവരണം കിട്ടും, ജാതി സമ്മേളനം നടത്താം. എന്നാല്‍ ഒരു പുലയനെ 'പുലയന്‍' എന്ന് വിളിച്ചാല്‍ കേരളത്തില്‍ പോലീസ് കേസെടുത്തു അകത്താക്കും!

 മുസ്ലിം ലീഗ് ഒരു മതേതര പാര്‍ട്ടിയാണ്!! അവരെ വര്‍ഗീയ പാര്‍ട്ടി എന്ന് ആരും പറയരുത്. കേരളം ഇപ്പോള്‍ ഭരിക്കുന്ന മതേതര-ജനാധിപത്യ മുന്നണിയായ യു.ഡി .എഫ് നിലനിര്‍ത്തുന്നത് 'മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ്‌ (എം./ബി./ജെ./ജേ.) തുടങ്ങിയ 'ശുദ്ധ' മതേതര-ജനാധിപത്യ കക്ഷികള്‍ ചേര്‍ന്നാണ്!!

ഇതിനാണോ സാര്‍, വൈരുദ്ധ്യാത്മക (എന്തോ) വാദം എന്ന് പറയുന്നേ?

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html