അമ്മ എന്നവാക്കിനര്‍ത്ഥം അമ്മ എന്ന് തന്നെ ആകണം. ശരിയല്ലേ? ഇന്നലെ മാതൃഭൂമിയില്‍ അമ്മയുടെ അമ്പത്തിയഞ്ചാം പിറന്നാള്‍ എന്ന തലക്കെട്ട് കണ്ടു !! അമ്രിതാനന്ദമായി ദേവിയെക്കുരിച്ചാണ്
ശര്‍ക്കര ഭരണിക്ക് മുകളില്‍ മുളകുപൊടി എന്നെഴുതിവച്ചാല്‍ ശരിയാകുമോ? പ്രസവിക്കുകയും മുലയൂട്ടുകയും ചെയ്യാത്ത സ്ത്രീകള്‍ക്ക് 'അമ്മ' എന്നപദതിനെന്തവകാശമ് ? അല്‍ഫോന്‍സ 'അമ്മ'യെക്കുറിച്ചും ഇന്നലെ പത്രത്തില്‍ കണ്ടു. വാചകമടി കൊണ്ട് ആരും അമ്മയാകുകയില്ല!!!
പ്രധാന വാര്‍ത്തകള്‍:
ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.
Monday, September 29, 2008
Thursday, September 25, 2008
പോലീസിനെ ജോലിചെയ്യാന്‍ അനുവദിക്കൂ.
അടുത്തയിടെ പോലീസിനെയും പോലിസ് സ്റ്റെഷനും ആക്രമിച്ച് പ്രതികളെ മോചിപ്പിക്കുന്ന വാര്‍ത്തകള്‍ അടുത്തിടെ കൂടുതലായിട്ട് നമ്മുടെ പത്രത്താളുകളില്‍ കാണുന്നു. നീതിന്യായ വ്യവസ്ഥയിലും ക്രമസമാധാന പരിപാലന സംവിധാനത്തിലും രാഷ്ട്രീയക്കാര്‍ അനാവശ്യമായും ബലം പ്രയോഗിച്ചും ഇടപെടുന്നത് ഒഴിവാക്കണം. ചോട്ടാ നേതാക്കന്മാരെ ഉപയോഗിച്ച് പോലീസിനെ ഭീഷണിയില്‍ നിര്‍ത്തുന്നത് ആശാസ്യമല്ല. ഭരണം മാറുകയും പാര്‍ട്ടികളും നേതാകന്മാരും വരികയും പോവുകയും ചെയ്യും. പോലിസ് അവരുടെ കൃത്യനിര്‍വഹണം നടത്തട്ടെ. പ്ലീസ് . . . .
Labels:
കേരളം,
പോലിസ്,
രാഷ്ട്രീയം
Wednesday, September 24, 2008
ദൈവം തീര്‍ക്കുന്ന ഗതാഗതക്കുരുക്കുകള്‍
ദൈവത്തെ തീര്‍ത്തത് മനുഷ്യരാണെങ്കില്‍ ഇതു മനുഷ്യരുടെ സൃഷ്ടിയാണെന്നു പറയാം।
കലൂര്‍ (എറണാകുളം) അന്തോനീസ് പുണ്യാളന്റെ പള്ളിയില്‍ ചൊവ്വാഴ്ചതോറും നൊവേനയുള്ളതിനാല്‍ കൊച്ചീനഗരത്തിന്റെ കവാടമായ ഈ ഭാഗത്ത് എല്ലാ ചൊവ്വാഴ്ചയും മുടിഞ്ഞ ഗതാഗതക്കുരുക്കാണ്। പള്ളിയില്‍ വരുന്നവരില്‍ പാതിയും റോഡില്‍ ആണുനില്‍ക്കുന്നത്। നഗരത്തിനുള്ളില്‍ ഇതുപോലുള്ള സംഗതികള്‍ അനുവദിച്ചുകൂട। ആംബുലന്‍സിനുപോലും രക്ഷപ്പെടാനാവില്ല ചിലനേരങ്ങളില്‍!!! പള്ളിക്കാര്‍ ഈകാര്യം ശ്രദ്ധിക്കാത്തതെന്തേ??!! കേരളത്തിലെ പലയിടങ്ങളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിട്ടുള്ളത് പള്ളിപ്രദക്ഷിണങ്ങള്‍മൂലവും വഴിയിലേയ്ക്ക് തള്ളിനില്‍ക്കുന്ന കപ്പേളകള്‍ മൂലവും ആണ്। ഇതൊക്കെ ഒഴിവാക്കി ക്രിസ്ത്യാനികള്‍ മാതൃകകാണിക്കണം.

ഗതാഗതക്കുരുക്ക്,
ഭക്തജനതിരക്ക്
പണിമുടകാനുള്ള സ്വാതന്ത്ര്യം
ഇന്നും നാളെയും രാജ്യത്തെ കോടിക്കണക്കിനു ഉപഭോക്താക്കളെ പീഡിപ്പിച്ചുകൊണ്ട് ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു। പണിമുടക്കുന്നവര്‍ക്ക് അവരുടേതായ ന്യായങ്ങള്‍ ഉണ്ടാവും നിരത്താന്‍। പക്ഷെ പണിമുടക്കുസമരം ചെയ്യുന്നവര്‍ ആ ദിവസത്തെ ശമ്പളം ഉപേക്ഷിച്ച് വേണം സമരം ചെയ്യാന്‍ എന്ന ആഭിപ്രായക്കാരനാണു ഞാന്‍। ബന്ദും ഹര്‍ത്താലും പണിമുടക്കും നടക്കുമ്പോള്‍ സര്‍ക്കാര്‍/പൊതുമേഖലാ ജീവനക്കാര്‍ വീട്ടിലിരുന്നു ടി।വി।യും കണ്ട് തങ്ങളുടെ മാസശമ്പളം കുറവൊന്നുമില്ലാതെ അടുത്ത ഒന്നാം തീയതി എഴുതിവാങ്ങും; എന്നാല്‍ കൂലിപ്പണിക്കാരനും കച്ചവടകാരനും ഒരു ദിവസത്തെ വേതനം നഷ്ടപ്പെടുത്തി, ഇളിഭ്യനായിത്തീരുകയും ചെയ്യും। (ശരിയല്ലേ?)
Monday, September 22, 2008
ക്രിസ്ത്യാനികള്‍ മരണവ്രതം പുതുക്കണം
നെടുമ്പാശ്ശെരിയില്‍ നടന്നത് ഒറീസ്സായുടെ ചെറുപതിപ്പാണെന്ന് ഭരിക്കുന്നപാര്‍ട്ടിയുടെ സെക്രട്ടറി പറഞ്ഞാല്‍ അതു വിടുവായിത്തമല്ലാതാകുമോ? ഇത്തരം നാണംകെട്ടപ്രസ്താവനകളില്‍ നിന്ന് ഇടതുനേതാക്കളെങ്കിലും പിന്മാറണം। വര്‍ഗ്ഗീയവിഷജ്വാല ആളിക്കത്തിക്കാന്‍ അങ്ങയേപ്പോലുള്ള ഒരു സമുന്നത നേതാവുശ്രമിക്കുന്നത് ലജ്ജാവഹമാണ്। ഒരു കള്ളുകുടിയനോ സാമൂഹ്യവിരുദ്ധനോ മനോരോഗിയൊ നടത്തുന്ന ഇത്തരം ഒറ്റപ്പെട്ടസംഭവങ്ങളെ പര്‍വ്വതീകരിക്കാന്‍ മാധ്യമങ്ങള്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമൊപ്പം പാതിരിമാര്‍ കൂടുന്നതെന്തിനാണ്। ‘ബാവാകക്ഷിയും മെത്രാന്‍ കക്ഷിയും തമ്മിലടിച്ചാലും അത് ഒറീസ്സായുടെ പതിപ്പാകുമോ?’
ക്രിസ്തുവിനെ അനുകരിച്ച് പീഡനങ്ങളെയും മരണത്തെയും ഏറ്റുവാങ്ങേണ്ടവരല്ലേ നമ്മള്‍ ക്രിസ്ത്യാനികള്‍!!!
ക്രിസ്തുവിനെ അനുകരിച്ച് പീഡനങ്ങളെയും മരണത്തെയും ഏറ്റുവാങ്ങേണ്ടവരല്ലേ നമ്മള്‍ ക്രിസ്ത്യാനികള്‍!!!
Labels:
ക്രിസ്ത്യാനി,
പീഡനം,
വര്‍ഗ്ഗീയത
Friday, September 19, 2008
ഭീകരര്‍/തീവ്രവാദി=മുസ്ലിം??!!
ഭീകരര്‍/തീവ്രവാദികള്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഉടനെ മനസ്സില്‍ ഓടിയെത്തുന്നത് മീശയില്ലാതെ താടിമാത്രം നീട്ടിവളര്‍ത്തിയ ഏതെങ്കിലും മുസ്ലിം യുവാവിന്റെ മുഖമാണ്।
ദൈവം എന്ന് പറയുമ്പോള്‍ എന്റെ മനസ്സില്‍ ഓടിയെത്തുന്നത് ‘പരമകാരുണികനായ അല്ലാഹു’വിനെയും।
ഇതുരണ്ടും കൂടി എങ്ങിനെയാണു കെട്ടുപിണഞ്ഞ് പോയത് എന്ന് എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല! എന്റെ സുഹ്രുത്തകളായ മുസല്‍മാന്മാരെല്ലാവരും എളിമയും
ദീനിബോദവും ഉള്ളവരാണുതാനും।

Thursday, September 18, 2008
മാക്സിമം പിരിവ് പാര്‍ട്ടി ഓഫ് ഇന്ത്യ
ഇന്നു ഞങ്ങളുടെ ഓഫീസില്‍ ഒരു പാര്‍ട്ടികാരന്‍ പിരിവിനു വന്നിരുന്നു। പല ‘ഫ്രോഡു’കളെയും കണ്ടുപഴകിയതിനാല്‍ പാര്‍ട്ടി ഓഫീസിലേയ്ക്ക് വിളിച്ച് ചോദിച്ചതിനുശേഷമേ എന്തെങ്കിലും കൊടുക്കാറുള്ളൂ। നൂറോ ഇരുന്നോറോ കൊടുത്താല്‍ മതിയാവില്ല!! ചോദിക്കുന്നതില്‍ ചെറിയോരു ഭീഷണിയുടെ ലാവണ്യം ഉണ്ടാകും, ആരായാലും। സ്ഥിരമായി കയറിവരുന്ന ഒരു പാര്‍ട്ടിക്കാരുണ്ട്। ഇവനെയൊക്കെ കണ്ടാലറിയാം മെയ്യനങ്ങി ഒരു പണിയും ചെയ്തു ശീലമില്ലാത്തവനാണെന്ന്। കാലത്തെ ഇറങ്ങുക, പിരിവു നടത്തുക, അടുത്തുള്ള (ബാര്‍ അറ്റാച്ഡ്) ഹോട്ടലില്‍ കയറി സുഖശാപ്പാടടിക്കുക, പാര്‍ട്ടി ഓഫീസില്‍ വിശ്രമിക്കുക। ഇമ്മാതിരി ഇത്തിള്‍കണ്ണികള്‍ ഇക്കാലത്തും ഉണ്ടല്ലോ ഈശ്വരാ...
ഉഗാണ്ടയില്‍ കുട്ടിപാവാട നിരോധനം
ഉഗാണ്ട (നമ്മള്‍ കളിയാക്കുന്ന സ്ഥലം) യില്‍ കുട്ടിപ്പാവാട (Miniskirt) നിരോധിക്കുന്നതായി ഒരു വാര്‍ത്ത ഇന്നു മനോരമയില്‍ കണ്ടു। അവിടെ ഡ്രൈവര്‍ മാരുടെ ശ്രദ്ധതെറ്റി വളരെയധികം വാഹനാപകടങ്ങള്‍ ഉണ്ടാകുന്നത്രേ!!
നല്ല കാര്യം, ഉഗാണ്ടക്കാര്‍ക്കെങ്കിലും വെളിവു വന്നല്ലോ। ചിലപെണ്‍കുട്ടികള്‍ ധരിക്കുന്ന വസ്ത്രവിസ്മയം കണ്ടാല്‍ 90 കഴിഞ്ഞ പാതിരിമാറ് പോലും വഴിതെറ്റിപ്പോകും। (ഞാനൊരു സ്ത്രീവിദ്വേഷിയല്ല, കേട്ടോ.) നമ്മുടെ നാട്ടിലും മാന്യമായ വസ്ത്രധാരണത്തിനു നിയമം വന്നിരുന്നെങ്കില്‍.

Wednesday, September 17, 2008
ജോര്‍ജ്ജ് ബുഷിനു ചൊറിച്ചില്‍,
അമേരിക്ക സാമ്പത്തീകമേഖലയില്‍ വന്‍ തകര്‍ച്ച നേരിടുന്നു। പല വന്‍ കിട ബാങ്കുകളും ഇന്‍ഷുറന്‍സ് കമ്പനികളും പ്രതിസന്ധിയിലാണ്। ഇതിനിടയില്‍ ബുഷ് അച്ചായന്റെ തമാശ കേള്‍ക്കൂ। ഇന്ത്യയിലെ കഞ്ചാവു കൃഷിയെക്കുറിച്ച് അച്ചായനു വലിയ ആശങ്കയാണത്രേ!!! സ്വന്തം നഗ്നത മറയ്ക്കാന്‍ ഇമ്മാതിരി ഇളി, ഇളിക്കണോ ബുഷ് അങ്കിള്‍??
Monday, September 15, 2008
സെസ്സും മാവേലിയും
വാമനന്‍ പണ്ട് കേരളത്തില്‍ വന്ന് ഭൂമിമൊത്തക്കച്ചവടം നടത്തുകയും മാവേലിയെ കുടിയൊഴിപ്പിക്കുകയും ചെയ്തു എന്ന് പുഃനര്‍വായന।
ഇന്നും വാമനന്മാര്‍ പലരൂപത്തിലും ഭാവത്തിലും കേരളത്തില്‍ വന്നുകൊണ്ടിരിക്കുന്നു। മഹാബലി ചമയുന്ന ഭരണധിപന്മാര്‍ ശിരസുനമിക്കുന്നതെന്തിനുവേണ്ടി??!!
ഇന്നും വാമനന്മാര്‍ പലരൂപത്തിലും ഭാവത്തിലും കേരളത്തില്‍ വന്നുകൊണ്ടിരിക്കുന്നു। മഹാബലി ചമയുന്ന ഭരണധിപന്മാര്‍ ശിരസുനമിക്കുന്നതെന്തിനുവേണ്ടി??!!
അമ്മ അതു ചെയ്യുമോ?
മകളെ കൊലപ്പെടുത്തിയ കേസില്‍ മാതാവും കാമുകനും അറസ്റ്റില്‍। നൊന്തുപെറ്റ ഒരമ്മയ്ക്ക് അതിനു സാധിക്കുമോ?
ഒരു നിമിഷം രജനീകാന്തിന്റെ സിനിമയിലെ ‘അമ്മാവെ വണങ്ങാതെ ഉയിരില്ലവേ, । । ‘ എന്ന ഗാനം ഓര്‍ത്തുപോയി। മക്കളെ ദ്രോഹിക്കുന്ന അമ്മമാരെ എന്തുചെയ്യണം!!
ഒരു നിമിഷം രജനീകാന്തിന്റെ സിനിമയിലെ ‘അമ്മാവെ വണങ്ങാതെ ഉയിരില്ലവേ, । । ‘ എന്ന ഗാനം ഓര്‍ത്തുപോയി। മക്കളെ ദ്രോഹിക്കുന്ന അമ്മമാരെ എന്തുചെയ്യണം!!
Tuesday, September 9, 2008
കാണം വിറ്റും ഓണം ആഘോഷിക്കണം
ഓണകച്ചവടം പൊടി പൊടിക്കുന്നു। പത്രം തുറന്നാല്‍ തുണിക്കടകള്‍, സ്വര്‍ണാഭരണശാലകള്‍, ഗൃഹോപകരണങ്ങള്‍, വാഹനങ്ങള്‍। । । । തുടങ്ങി മൊബൈലുകള്‍ വരെ ഓണകച്ചവടത്തിനണിനിരത്തിയിരിക്കുന്നു। 1000 രൂപ ബോണസുകിട്ടുന്ന വിദ്വാന്‍ 5000 രൂപ ചെലവൊഴിക്കുന്നു (പാഴാക്കുന്നു) ഓണം കഴിയുമ്പോള്‍ മലയാളിയുടെ കീശ തമിഴന്റെയും മാര്‍വാഡിയുടെയും പെട്ടിയിലായിരിക്കും। ബോണസ്സ് എന്നത് ഈ കച്ചവടം പൊടി പൊടിക്കാന്‍ സര്‍ക്കാരിന്റെ വക ഒരു പ്രോത്സാഹനം മാത്രം?!
രോഗിയായി വരൂ.. പിച്ചയായി മടങ്ങൂ,
മനുകുട്ടന്‍ ആശുപത്രിയില്‍ ആയിരുന്നു। നാലു ദിവസം। ജലദോഷം, ചുമ, കഫക്കെട്ട്... ഇത്യാദികൂടി ‘ആന്റിബയോട്ടിക് ഡ്രിപ്’ കയറ്റേണ്ടി വന്നു। പിറവത്ത് ‘വര്‍ക്കി മിഷന്‍’ ആശുപത്രിയില്‍ ആയിരുന്നു। ഇത് മാര്‍ക്സിസ്റ്റുപാര്‍ട്ടിനടത്തുന്ന ആശുപത്രി ആണ്। ധാരാളം കുട്ടികള്‍ ഇമ്മാതിരി അസുഖം വന്ന് അവിടെയുണ്ട്। അസുഖം എന്നാല്‍ പണച്ചെലവ് എന്നാണര്‍ത്ഥം। ഈ കാണുന്നസാധാരണക്കാരൊക്കെ കൂലിവേല ഉപേക്ഷിച്ചാണ് ആശുപത്രിയില്‍ കഴിയുന്നത്। രോഗം വരുമ്പോള്‍ വരുമാനനഷ്ടം ഉണ്ടാകുന്നതിനു പുറമേ മരുന്നിനും ചികിത്സയ്ക്കും ഉള്ള ചിലവും! രോഗം പാവപ്പെട്ടവനു ഒരു കനത്ത ശിക്ഷ തന്നെ!!
Friday, September 5, 2008
സാരിയും ബൈക്കും (ആനമണ്ടത്തരം)
സാരിയുടുത്ത് ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നത് നിരോധിച്ചിരിക്കുന്നു!!! അപകടം ഒഴിവാക്കാന്??!! എന്തുപറയാന്‍...
ഇതുപോലെ തന്നെ:
ഇന്റര്‍നെറ്റിന്റെ ദുരുപയോഗം തടയാന്‍ സ്കൂളുകളുടെ പരിസരത്ത് ‘നെറ്റ്കഫേ’ കള്‍ അനുവദിക്കുകയില്ലത്രേ.
ഇതുപോലെ തന്നെ:
ഇന്റര്‍നെറ്റിന്റെ ദുരുപയോഗം തടയാന്‍ സ്കൂളുകളുടെ പരിസരത്ത് ‘നെറ്റ്കഫേ’ കള്‍ അനുവദിക്കുകയില്ലത്രേ.
Thursday, September 4, 2008
ഓട്ടോക്കാരന്റെ വാശി; എന്റെയും
ഞാനിന്നു (എര്‍ണാകുളം) പദ്മാ ജങ്ക്ഷനില്‍ നിന്നും ഒരു ഓട്ടോപിടിച്ച് കച്ചേരിപ്പടിയിലേയ്ക്ക് വന്നു। പത്ത് രൂപ എടുത്ത് നീട്ടിയപ്പോള്‍ 15 രൂപ വേണമെന്നായി ഓട്ടോക്കാരന്‍। കഷ്ടിച്ച് ഒരു കി।മി। ദൂരമേയുള്ളൂ। ഞാനിറങ്ങിയ സ്ഥലം ‘വണ്‍ വേ’ ആയതിനാല്‍ 15 രൂപ തന്നെ വേണമെന്ന് അയാള്‍ ബലം പിടിച്ചു। തരാനൊക്കത്തില്ലെന്ന് ഞാനും। ഓട്ടോഡ്രൈവര്‍ പത്തുരൂപ എന്റെ പോക്കറ്റില്‍ തന്നെ തിരികെയിട്ട് -കൂലി വേണ്ടെന്നാക്രോശിച്ച് നിന്നു, ഞാന്‍ ഓഫീസിലേയ്ക്ക് കയറിയും പോന്നു!!
Tuesday, September 2, 2008
നിക്ഷേപത്തട്ടിപ്പ് - ശബരി മോഡല്‍
20 വയസ്സ് പ്രായമുള്ള പയ്യന്‍ 500 കോടി നിക്ഷേപം സമാഹരിച്ച് തട്ടിപ്പുനടത്തി.
നിക്ഷേപസമാഹരണമത്സരത്തില്‍ ഇവനുവല്ല അവാര്‍ഡും കൊടുക്കണം। കേരളത്തില്‍ ഇത്രമാത്രം തട്ടിപ്പുകള്‍ നടന്നിട്ടും ലക്ഷങ്ങളും കോടികളും യാതൊരുചിന്തയുമില്ലാതെ ‘ശബരീനാഥ്’ മാരുടെ കയ്യില്‍ കൊടുക്കുന്നവരെ എന്തുവിളിക്കണം!! കള്ളപ്പണമാണ് ഇങ്ങിനെ നിക്ഷേപിക്കുന്നതെന്ന് നൂറു ശതമാനം ഉറപ്പ്.

കേരളമോഡല്‍,
നിക്ഷേപത്തട്ടിപ്പ്
Monday, September 1, 2008
സംവരണം വേണോ? കഴിവല്ലേ യോഗ്യത
സ്വകാര്യമേഖലയിലും സംവരണം നടപ്പാക്കും: ആന്റണി (കേന്ദ്രപ്രതിരോധ മന്ത്രി)
അപ്പോ ഇനി കിങ്ഫിഷര്‍ എയര്‍ലൈന്‍സിലും, താജ് റെസിഡന്‍സിയിലെ റിസപ്ഷനിലും ഐ।സി।ഐ।സി। ബങ്കിന്റെ കൌണ്ടറിലും സംവരണക്കരെ കാണാം!!!
സര്‍ ഒരു സംശയം। എന്തുകൊണ്ട് പ്രതിരോധ സേനകളിലും ഐ।എ।എസ് കേഡറുകളിലും ഈ സംവരണം നടപ്പിലാക്കുന്നില്ല। ‘സംവരണം വരുമ്പോള്‍ നിലവാരം കുറയും’ എന്നതുകൊണ്ടല്ലേ??!!

Subscribe to:
Posts (Atom)
Blog Archive
-
▼
2008
(42)
-
▼
September
(17)
- അമ്മ = അമ്മ = അമ്മ
- പോലീസിനെ ജോലിചെയ്യാന്‍ അനുവദിക്കൂ.
- ദൈവം തീര്‍ക്കുന്ന ഗതാഗതക്കുരുക്കുകള്‍
- പണിമുടകാനുള്ള സ്വാതന്ത്ര്യം
- ക്രിസ്ത്യാനികള്‍ മരണവ്രതം പുതുക്കണം
- ഭീകരര്‍/തീവ്രവാദി=മുസ്ലിം??!!
- മാക്സിമം പിരിവ് പാര്‍ട്ടി ഓഫ് ഇന്ത്യ
- ഉഗാണ്ടയില്‍ കുട്ടിപാവാട നിരോധനം
- ജോര്‍ജ്ജ് ബുഷിനു ചൊറിച്ചില്‍,
- സെസ്സും മാവേലിയും
- അമ്മ അതു ചെയ്യുമോ?
- കാണം വിറ്റും ഓണം ആഘോഷിക്കണം
- രോഗിയായി വരൂ.. പിച്ചയായി മടങ്ങൂ,
- സാരിയും ബൈക്കും (ആനമണ്ടത്തരം)
- ഓട്ടോക്കാരന്റെ വാശി; എന്റെയും
- നിക്ഷേപത്തട്ടിപ്പ് - ശബരി മോഡല്‍
- സംവരണം വേണോ? കഴിവല്ലേ യോഗ്യത
-
▼
September
(17)
About Me
- ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍.
- MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ് ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html