പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Wednesday, November 10, 2010

കുട്ടികളുടെ വാശിയും മുതിര്‍ന്നവരുടെ കോപവും

ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ ആ വാര്‍ത്ത ഞെട്ടലോടെയാണ് വായിച്ചത്.

ഇന്നലെ ഞാന്‍ ഈ വിഷയത്തില്‍ ഒരു ബ്ലോഗ്‌ എഴുതിയതേ ഉള്ളൂ. കുട്ടികള്‍ കാണിക്കുന്ന വാശികള്‍, കടുംപിടുത്തം, വികൃതികള്‍... ഇവയ്ക്കു മുന്‍പില്‍ ക്ഷമയോടെ നിലക്കണമെങ്കില്‍ നല്ല ആത്മ ശക്തി വേണം.

ഇപ്പോള്‍ ഇതാ ഈ മുത്തച്ഛന്‍?? ഒരു പിച്ച് കുഞ്ഞിന്റെ വാശിക്ക് മുന്‍പില്‍, സ്വയം മറന്ന് ആരും വിറയ്ക്കുന്ന ക്രൂരകൃത്യം ചെയ്ത ആ മനുഷ്യന്‍ ഒരിക്കലും ആഗ്രഹിച്ചതായിരിക്കില്ല അത് ചെയ്യാന്‍. ഒരു നിമിഷത്തിന്റെ വീഴ്ചയില്‍ അയാള്‍ പിശാചായി മാറുകയായിരുന്നു. കഷ്ടം!!

എന്റെ ഈ എളിയ ബ്ലോഗ്‌ വായിക്കൂ.. ഞാനും നിങ്ങളും മക്കളുടെ വാശിയ്ക്ക് മുന്‍പില്‍ എന്നെങ്കിലും ഒരു സെക്കന്റ്‌ എങ്കിലും നമ്മുടെ പൈശാചിക രൌദ്രഭാവം പുറത്തെടുത്തിട്ടുണ്ടെങ്കില്‍ മാപ്പ് നല്‍കുമോ കുഞ്ഞുങ്ങളേ??

എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ...

Tuesday, September 7, 2010

മടിയന്മാര്‍ നമ്മള്‍ മലയാളികള്‍!!

ഇന്നലെ ഹര്‍ത്താല്‍ ദിവസം ഞാന്‍ കാറില്‍ ഓഫീസില്‍ പോയി. വീട്ടില്‍ നിന്നും 25 കി.മി. വണ്ടി ഓടിച്ചു. ആരും തടഞ്ഞില്ല. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു വീട്ടില്‍ ഇരുന്നാല്‍ മതി. കേരളത്തില്‍ ആരും പുറത്തിറങ്ങില്ല. ഹര്‍ത്താല്‍ നടത്താനും ആളില്ലാത്ത അവസ്ഥയായോ??? ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ പോലും മടി പിടിച്ചു വീട്ടില്‍ കുത്തിയിരിക്കുന്നു. എല്ലാവര്ക്കും ടി.വി. കാണലും ഭക്ഷണം കഴിക്കലും ഉറക്കവും. തലേന്ന് മദ്യ വില്പന പൊടി പൊടിച്ചു!!!

പണക്കൊഴുപ്പ് ആണോ നമ്മള്‍ മലയാളികളെ ഇങ്ങിനെ മടിയന്മാര്‍ ആക്കി മാറ്റിയത്?

Tuesday, August 10, 2010

ടിന്റു മോന്‍ !!!

മാതൃഭുമി ടിന്റു മോന് ഒരനിയനെ കൊണ്ടുവന്നിരിക്കുന്നു - "ശശി മോന്‍" ആഹാ,, എന്ത് നല്ല പേര്? ഇന്നത്തെ നഗരം സപ്പ്ളിമെന്റില്‍ കുറെ 'ശശി മോന്‍' വളിപ്പുകള്‍ ഉണ്ടായിരുന്നു. ശരിക്കും വളിപ്പുകള്‍!! നാണമില്ലത്തവന്റെ ആസനത്തില്‍ ആലു കിളിര്‍ത്താല്‍ അതും ഒരു തണല്‍ എന്നാണല്ലോ.

Monday, July 5, 2010

പാലും പെട്രോളും ഹര്‍ത്താലും

പാലിന് 15 ശതമാനം വില വര്‍ദ്ധിപ്പിച്ച പാര്‍ട്ടി ഭരിക്കുന്ന, കേരളത്തില്‍ അതെ പാര്‍ട്ടി തന്നെ പെട്രോള്‍ വില 8 ശതമാനം വര്‍ദ്ധിപ്പിച്ചതിനു രണ്ടു ഹര്‍ത്താല്‍ നടത്തി!!

ഗൊള്ളാം,,

പാല്‍ - പഴയ വില 20 (പുതിയ വില 23)
പെട്രോള്‍ - പഴയ വില 50 (പുതിയ വില 54)

Saturday, June 26, 2010

ഏറണാകുളം(മാലിന്യം)കുളം

ഞാന്‍ തമിഴ് നാട്ടില്‍ അഞ്ചു വര്‍ഷത്തില്‍ പരം ജോലി ചെയ്തിട്ടുണ്ട്. തമിഴ് നാട്ടിലെ മിക്കവാറും എല്ലാ സ്ഥലങ്ങളും സന്ദര്‍ശിച്ചിട്ടുമുണ്ട്. തമിഴന്മാരുടെ വൃത്തിയില്ലായ്മ കണ്ടു മടുത്തിട്ടാണ് തിരികെ കൊച്ചിയില്‍ വന്നു സ്ഥിരമാക്കിയത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഏറണാകുളം മാര്‍ക്കറ്റില്‍ പോകാന്‍ ഇടയായി.
"ഹ്ഹോ, ഒരു കക്കൂസ് കുഴി പോലെ മാലിന്യ കൂമ്പാരം"
മാര്‍ക്കറ്റ്‌ നടുവിലൂടെ ഒഴുകുന്ന ആ കനാലിലെ വെള്ളം (മാലിന്യം) കണ്ടാല്‍ തികട്ടിവരും. മഴ പെയ്തു ഒഴുകുന്ന മാലിന്യങ്ങള്‍ക്ക്‌ നടുവില്‍ കച്ചവടം പൊടി പൊടിക്കുന്നു!!

ഞങ്ങള്‍ പാണ്ടികള്‍ എന്ന് വിളിക്കുന്ന തമിഴരെ മാപ്പ് ,,

ഹര്‍ത്താല്‍ പരാജയം.

ഇന്ന് ഇടതു മുന്നണി ആഹ്വാനം ചെയ്ത ഹത്താല്‍ വന്‍ പരാജയം!! ഇടതു സ്ഥാപനമായ 'കൈരളി' ടെലിവിഷന്‍ ചാനലില്‍ എല്ലാ ജോലിക്കാരും ഹജരായിരുന്നതായി മനസ്സിലാകുന്നു. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി ഉടമസ്ഥതയിലുള്ള കൈരളി, പീപ്പിള്‍, വീ ചാനലുകള്‍ വിവിധ വിനോദ പരിപാടികള്‍ തടസ്സമില്ലാതെ സംപ്രേക്ഷണം ചെയ്തു ഹര്‍ത്താല്‍ പരാജയപ്പെടുത്തുകയായിരുന്നു!
(അടുത്ത ബന്ദു/ഹര്‍ത്താല്‍ ആഹ്വാനത്തില്‍ എങ്കിലും 'കൈരളി ടെലിവിഷന്‍' എന്ന സ്ഥാപനം അടച്ചിട്ടു പ്രതിഷേധിക്കണമെന്നു അപേക്ഷിക്കുന്നു.)

Friday, May 21, 2010

ചുരിദാറിനു ഷാള്‍ ആവശ്യമോ?

ചുരിദാര്‍ ഷാള്‍ ബൈക്കിന്റെ പിന്‍ചക്രത്തില്‍ കുടുങ്ങി ഒരു യുവതി മരണപ്പെട്ടത് പത്രത്തില്‍ നാം വായിച്ചു. ഹാ, കഷ്ടം എന്ന് നാമെല്ലാവരും പറഞ്ഞു. മറന്നു....

പരമശിവന്‍ കഴുത്തില്‍ പാമ്പിനെ ചുറ്റിയിട്ടിരിക്കുന്ന പോലെ ഷാളും കോര്‍ത്തിട്ടു ഇന്ന് ഒരു യുവതി റോഡിലൂടെ നടന്നു പോകുന്നത് കണ്ടപ്പോള്‍, ഈ ഷാളിന്റെ ആവശ്യം/ഉപയോഗം എന്താണെന്നു ചിന്തിച്ചുപോയി. മാറ് മറയ്ക്കാനാണെന്നാണ് വ്യംഗ്യം. ചുരിദാറിട്ട ദേഹം മറയ്ക്കാന്‍ പിന്നെയും എന്തിനാണ് ഒരു കൊതുകുവല പോലുള്ള തുണി? അതോ, ചുറ്റിയിടുന്നത് കഴുത്തിന്‍മേലും!!

വെറുതെ ഫാഷന് വേണ്ടി കഴുത്തില്‍ ചുറ്റുന്ന ഈ ആറുമുഴം തുണി വേണ്ടെന്നു വയ്ക്കുക. ചുരിദാര്‍ ഷാള്‍ കുരുങ്ങിയുള്ള അപകടങ്ങള്‍/ മരണങ്ങള്‍ ഒഴിവാക്കുക. ഷാള്‍ ഇല്ലാത്ത, കഴുത്ത് വൃത്തിയായി വെട്ടി തയ്ച്ച ചുരിദാര്‍/സാല്‍വാര്‍ ഇട്ടുകൊണ്ട്‌ തലയുയര്‍ത്തി പിടിച്ചു നടക്കൂ സഹോദരിമാരെ.

Monday, March 22, 2010

മതപ്രീണനവും വര്‍ഗീയവിഷവും

കഴിഞ്ഞ ദിവസം മാതൃഭൂമിയില്‍ കേരളത്തിലെ ജനാധിപത്യ (ഇടതുപക്ഷ) സര്‍കാര്‍ നല്‍കിയ ഒരു പരസ്യം: 'മുസ്ലിം യുവാക്കള്‍ക്ക് മത്സരപരീക്ഷകളില്‍ പരിശീലനം നല്‍കുന്നതിനു പ്രത്യേകപദ്ധതി'. കൂടെ ചിരിക്കുന്ന മുഖ്യന്റെ പടവും!!!

സാര്‍, ഒരു സംശയം. ഇതിനല്ലേ മതപ്രീണനം എന്ന് പറയുന്നത്? ഇമ്മാതിരി വര്‍ഗീയ പരിപാടികള്‍ ഒരു ജനാധിപത്യസര്‍ക്കാര്‍ നടത്താമോ? എന്തെങ്കിലും സര്‍ക്കാര്‍ പരിപാടികള്‍ ഒരു ജാതിക്കോ/മതത്തിനോ/സമുദായത്തിനോ മാത്രമായി നടത്താമോ?

സമാനഗതിയിലുള്ള കാലുകഴുകല്‍ പരിപാടികള്‍ കേന്ദ്രസര്‍ക്കാരിനും ഉണ്ട്. ജാതിനോക്കി ജോലിക്കെടുക്കുന്ന ഒരു രാജ്യത്ത് ഇതും ഇതില്‍ അപ്പുറവും നടക്കും.

Wednesday, March 17, 2010

ദേശീയ കറന്സിക്കു വിലയില്ലേ? മഹത്വമില്ലേ?

ആയിരം രൂപയുടെ നോട്ടുമാല സ്വീകരിച്ച കുമാരി മായാവതിയെ അറസ്റ്റ് ചെയ്യണം. നോട്ടുകൊണ്ട് മാല ഉണ്ടാക്കുന്നത് നിരോധിക്കണം. അങ്ങിനെ ദേശീയ Currency-യെ അപമാനിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വരണം. ദേശീയ പതാകയെ അവഹേളിക്കുന്നതിലും വലുതാണ്‌ ദേശീയ Currency-യെ അപമാനിക്കുന്നത്.

ദേശീയ കറന്സിക്കു വിലയില്ലേ? മഹത്വമില്ലേ?

Thursday, March 4, 2010

വിശ്വദര്‍ശനമാണ് ഹിന്ദുത്വം

രാജ്യത്തു എപ്പോള്‍ എവിടെ ഹിന്ദുത്വം ദുര്‍ബലമാകുന്നുവോ അപ്പോള്‍ അവിടെ രാജ്യം ശിഥിലമാകുന്നു. രാജ്യത്തിന്റെ ഏകതയുടെ ആധാരമാണ് ഹിന്ദുത്വം. അതിനു മതമോ ജാതിയോ ഇല്ല. ഏതു മതവിശ്വാസിയെയും ഹിന്ദുത്വം ഉള്‍ക്കൊള്ളും. വിശ്വദര്‍ശനമാണ് ഹിന്ദുത്വം. ലോകത്തിന്റെ മുഴുവന്‍ സമാധാനത്തിനു ഹിന്ദുത്വം വളരണം. (ഡോ: മോഹന്‍ ഭഗവത് - ആര്‍.എസ്.എസ്. മേധാവി)

-----------------------------

അപ്പോ, നമ്മുടെ യേശുദാസിനും ഗുരുവായൂര്‍ അമ്പലത്തില്‍ കയറാം?

Friday, February 12, 2010

പന്നിപ്പനി (H1N1) എന്ന കുതന്ത്രം!

യുദ്ധം, തീവ്രവാദം, കച്ചവടം... കഴിഞ്ഞ വര്‍ഷം നാം കണ്ട ഏറ്റവും വലിയ കുതന്ത്രം ആയിരുന്നു പന്നിപനി. കോടിക്കണക്കിന് രൂപയുടെ വാക്സിന്‍ മരുന്ന് വിറ്റഴിക്കാന്‍ ജനങ്ങളെ ഭീതിപ്പെടുത്തി ആഗോള മരുന്ന് മാഫിയ നടത്തിയ കുതന്ത്രം.
ഇന്നത്തെ കാലത്ത് മരുന്ന് കണ്ടുപിടിക്കുന്നതില്‍ കൂടുതല്‍ തുക വാക്സിന്‍ വികസിപ്പിക്കുന്നതിനു ചെലവഴിക്കുന്നു. എന്തുകൊണ്ട്? 'മരുന്ന്' രോഗം വന്ന രോഗികള്‍ക്ക് മാത്രമേ വില്‍ക്കാന്‍ കഴിയൂ, എന്നാല്‍ 'വാക്സിന്‍' എല്ലാവര്ക്കും കൊടുക്കാം. അല്പം ഭയപ്പെടുത്തിയാല്‍ മതി. ആ പേടിപ്പിക്കലാണ് H1N1 വഴി ആഗോളതലത്തില്‍ കഴിഞ്ഞ വര്‍ഷം നടന്നത്. പിഞ്ചുകുഞ്ഞുങ്ങളെ എന്ത് വാക്സിന്‍ വേണമെങ്കിലും കുത്തിവയ്ക്കാം, കാരണം അവരുടെ അനുവാദം ചോദിക്കേണ്ടല്ലോ. ഒരു കുഞ്ഞു ഭൂമിയിലേക്ക്‌ ജനിച്ചു വീണാല്‍ എത്ര വാക്സിനുകളാണ് കുത്തി കയറ്റുന്നത്? മരുന്ന് കമ്പനികളുടെ കൊള്ളയ്ക്ക് ഭരിക്കുന്നവരും കൂട്ട് നില്‍ക്കുന്നു.
കഴിഞ്ഞ ഫെ. 7-നു ഇന്ത്യയൊട്ടുക്കു പോളിയോ വാക്സിന്‍ നല്‍കി? ആരുടെ രഹസ്യ അജെണ്ടയാണ് ഭാരത സര്‍കാര്‍ ഇതുവഴി നടപ്പിലാക്കി കൊണ്ടിരിക്കുന്നത്?

Wednesday, January 13, 2010

ഡ്രൈവര്‍മാരെ നിങ്ങള്‍ മനുഷ്യരല്ലേ?

ടിപ്പര്‍, ബസ്സ്‌ ഡ്രൈവര്‍മാര്‍ നടത്തുന്ന നരഹത്യകള്‍ കേരളത്തില്‍ ഇന്നൊരു ദൈനംദിന വാര്‍ത്തയായിരിക്കുന്നു. ഇത് കാണുമ്പോള്‍ ഡ്രൈവര്‍മാര്‍ മനുഷ്യരല്ലേ? ഭ്രാന്തന്മാരായ മാനസീകരോഗികളാണോ ബസ്‌, ടിപ്പര്‍ ലോറി മുതലായ വാഹങ്ങള്‍ ഓടിക്കുന്നത് എന്നുതോന്നിപോകുന്നു. 'ലിമിറ്റെഡ് സ്റ്റോപ്പ്‌' എന്നെഴുതിയ പ്രൈവറ്റ് ബസ്സ്‌ കണ്ടാല്‍ ഓടി രക്ഷപെടണം എന്നു പുതിയ തലമുറയെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. ടിപ്പര്‍ ലോറി ഓടുന്ന വഴിയില്‍ പോയാല്‍ മൂക്കില്‍ പഞ്ഞി വച്ച് കൊണ്ട് വേണം യാത്ര ചെയ്യാന്‍ എന്നാരോ പറയുന്നത് കേട്ടു. കാരണം ടിപ്പെറിടിച്ചു ചതഞ്ഞ മുഖത്ത് മൂക്കേതാണെന്ന് കണ്ടുപിടിക്കാന്‍‍ പോലും ആവില്ലത്രേ. ഇത്രമാത്രം നരഹത്യകള്‍ കേരളത്തില്‍ നടന്നിട്ടും ഈ വണ്ടികള്‍ എത്ര വേഗത്തിലാണ് പായുന്നത്. മനുഷ്യജീവന് പുല്ലു വിലയാണിവര്‍ കല്പിക്കുന്നതെന്നര്‍ത്ഥം. ആരെ കൊന്നിട്ടാണെങ്കിലും വണ്ടി ഓടിച്ചാല്‍ മതി എന്ന ഈ മനോഭാവത്തിനെന്താണ് കാരണം? ഈ ടിപ്പര്‍, ലി.മി. ബസ്സ്‌ ഡ്രൈവര്‍മാരെ പിടിച്ചു ചെക്ക് ചെയ്യാന്‍ പോലീസ് മടിക്കുന്നതെന്തേ? സാധാരണക്കാരന്റെ നെഞ്ചത്ത് 'ഹെല്‍മെറ്റ്‌' വേട്ട എന്നപേരില്‍ കയറുന്ന പോലീസിനു ഈ ഡ്രൈവര്‍മാര്‍ കഞ്ചാവ് (ഖൈനി, ഹാന്‍സ്) വായിലിട്ടു കൊണ്ടാണോ വണ്ടി ഓടിക്കുന്നതെന്ന് പരിശോധിക്കാന്‍‍ പാടില്ലേ?

ആകസ്മീകമായി ഉണ്ടാവുന്ന അപകടങ്ങള്‍ മനസ്സിലാക്കാം. എന്നാല്‍ ഇന്ന് കാണുന്ന വാഹനാപകടങ്ങള്‍ (ടിപ്പര്‍ ലോറി/ ലി.മി. ബസ്സ്‌) ക്രൂരമാണ്. അമിതവേഗം, അശ്രദ്ധ, അഹങ്കാരം എന്നിവ ഒരുമിച്ചു വരുമ്പോഴാണ് ഡ്രൈവര്‍മാര്‍ ഇത്തരം കൊടും കൊലപാതങ്ങള്‍ ആവര്‍ത്തിക്കുന്നത്. ബസ്സ്‌/ടിപ്പര്‍ ഓടിക്കുന്നവരുടെ മനോനില പരിശോദിക്കാന്‍ വല്ല മാര്‍ഗ്ഗവും ഉണ്ടോയെന്നും അന്വേഷിക്കേണ്ടിയിരിക്കുന്നു.

Tuesday, January 5, 2010

ബസ് സമരം തീര്‍ക്കാന്‍ . . .

ജനജീവിതം ദുസ്സഹമാക്കികൊണ്ട് വീണ്ടും ഒരു ബസ് സമരം കൂടി കേരള ജനത അനുഭവിക്കുന്നു. അടിക്കടി നടത്തുന്ന ഈ പരിപാടി നിര്‍ത്താന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. ചില നിര്‍ദേശങ്ങള്‍ ഇവിടെ കൊടുക്കുന്നു:

  1. ബസ്‌ ചാര്‍ജ് കൂട്ടുകയും കുറയ്ക്കുകയും ചെയ്യണം. മിനിമം ചാര്‍ജ് 3 രൂപയും 5 രൂപയും ഉള്ള സര്‍വീസ് ഉണ്ടാവട്ടെ. ഫെയര്‍ സ്റ്റേജും ഇത് പോലെ ഓര്‍ഡിനറി / ഡീലെക്സ് ആയി തരം തിരിക്കണം. ജനങ്ങള്‍ അവരവരുടെ സാമ്പത്തീക സ്ഥിതി അനുസരിച്ച് ബസ്‌ സര്‍വീസ് തിരഞ്ഞെടുക്കട്ടെ. ട്രെയിന്‍ സര്‍വീസില്‍ പാസഞ്ചര്‍, എക്സ്പ്രസ്സ്‌ തിരിവ് ഉള്ളതുപോലെ നല്ലൊരു ചാര്‍ജ് വ്യത്യാസം ഈ സര്‍വീസ് തമ്മില്‍ ഉണ്ടാകണം.
  2. ഇപ്പോള്‍ ഉള്ളതിന്റെ ഇരട്ടി ആക്കിയാലും കെ.എസ്.ആര്‍.ടി.സി എന്ന വെള്ളാന നഷ്ടത്തില്‍ തന്നെയേ കലാശിക്കൂ. അതുകൊണ്ട് സര്‍ക്കാര്‍ ബസ്‌ സര്‍വീസ് ചാര്‍ജ് കുറഞ്ഞ സേവനത്തിനു തയ്യാറാകണം. ഇത് പൊതുവിപണി (പ്രൈവറ്റ് സര്‍വീസ്) പിടിച്ചു നിര്‍ത്താന്‍ ഉപകരിക്കും. തോന്നുമ്പോള്‍ തോന്നുമ്പോള്‍ ചാര്‍ജ് കൂട്ടാന്‍ ആവശ്യപ്പെട്ടു ഇതുപോലെ സമരം നടത്തില്ല.
  3. തുരുമ്പെടുത്തതും ചോരുന്നതുമായ ബസ്സുകള്‍, കെട്ടിവച്ച വാതിലുകളും കീറിയ ഷട്ടറുകളും ആയി നടത്തുന്ന സര്‍വീസ്. കെ.എസ്.ആര്‍.ടി.സി എന്ത് ജനസേവനമാണ്‌ നടത്തുന്നത്? ചാര്‍ജ് കുറച്ചു ബാസ്സോടിച്ചെങ്കിലും ജനത്തിനു അല്പം ആശ്വാസം നല്‍കി കൂടെ?
  4. പ്രൈവറ്റ് ബസ്സുകളെക്കാള്‍ 25 ശതമാനം ചാര്‍ജ് കുറച്ചു സര്‍വീസ് നടത്തി കെ.എസ്.ആര്‍.ടി.സി മാതൃക കാണിക്കണം. അന്യായമായ ചാര്‍ജ് വര്‍ധന ആവശ്യപ്പെടുന്നതില്‍ നിന്നും ഇത് പ്രൈവറ്റ് ബസ്സുടമകളെ പിന്തിരിപ്പിക്കും.
  5. ചാര്‍ജ് കുറച്ചു സര്‍വീസ് നടത്തിയാല്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ കൂടുതല്‍ ആള്‍ കയറും, വരുമാനവും കൂടും.
  6. പ്രൈവറ്റ് ബസ്സുകള്‍ രണ്ടോ മൂന്നോ വിഭാഗമായി തരം തിരക്കണം. ലക്ഷ്വറി, ഡീലെക്സ്, ജനത എന്നിങ്ങനെ. ഇതിലെ ചാര്‍ജും വ്യത്യസ്തമായി തിരിക്കണം. അപ്പോള്‍ സമൂഹത്തിലെ വ്യത്യസ്ത വിഭാഗക്കാര്‍ക്ക് അവരവരുടെ സാമ്പത്തീക സ്ഥിതി അനുസരിച്ച് ബസ്‌ തിരഞ്ഞെടുക്കാമല്ലോ.
  7. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ 75 ശതമാനമാക്കി നിജപ്പെടുത്തണം. സ്കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ ലഭിക്കുന്നതിനു ദൂരപരിധി ഏര്‍പ്പെടുത്തണം. അതുപോലെ തന്നെ പ്രായപരിധിയും ആവാം.
  8. കെ.എസ്.ആര്‍.ടി.സി.യും പ്രൈവറ്റ് ബസ്സുടമകളും ഒന്നുചേര്‍ന്ന് (ഒറ്റകെട്ടായി) ചാര്‍ജ് വര്‍ധന നടത്തി പൊതുജനത്തെ വിഡ്ഢികളാക്കുന്ന ഇപ്പോഴത്തെ പ്രവണത അവസാനിപ്പിക്കണം.
  9. അന്യസംസ്ഥാനങ്ങളേക്കാള്‍ കൂടിയ ബസ്‌ചാര്‍ജ് കേരളത്തില്‍ ഉണ്ടെന്നുള്ളത് സത്യമാണ്. എന്നാല്‍ കേരളത്തിലെ ബസ്‌തൊഴിലാളികള്‍ അന്യസംസ്ഥാന തൊഴിലാളികളെക്കാള്‍ ഉയര്‍ന്ന ജീവിതനിലവാരമാണ് നയിക്കുന്നതെന്ന കാര്യത്തില്‍ നമുക്കേവര്‍ക്കും അഭിമാനിക്കാം.

ലക്ഷക്കണക്കിന് ആളുകളാണ് പ്രതിദിനം ബസ്‌യാത്രയെ ആശ്രയിക്കുന്നത്. ആ യാത്ര ശുഭയാത്രയാവാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. ബസ്സുടമകള്‍ പിടിവാശി ഉപേക്ഷിച്ചു അതുമായി സഹകരിക്കണം.

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html