പ്രധാന വാര്‍ത്തകള്‍:
ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.
Monday, December 28, 2009
ബന്ത് പൊളിച്ചേ!!
Thursday, December 10, 2009
ബ്രാ - ഇടാത്ത മലയാള സിനിമകള്‍.
കൂടുതലാണ്. നിമിത്തങ്ങളും രാശിയും ഒക്കെ ആണ് സിനിമയെ വിജയിപ്പിക്കുന്നത് എന്ന് ചിലര്‍ (പലരും) വിശ്വസിക്കുന്നു. അടുത്തിടെ ചില പഴമ (പുണ്യ-പുരാണ) കഥകളുമായി മലയാള സിനിമ ഉണര്‍ന്നു വരുന്നു. പഴശ്ശിരാജ, നീലത്താമര, പലേരിമാണിക്യം എന്നിവ റിലീസ് ആയി നനായി ഓടിക്കൊണ്ടിരിക്കുന്നു. നിറകാഴ്ച, മകരമഞ്ഞ് തുടങ്ങിയവ റിലീസിന് തയ്യാറായി വരുന്നു. എന്താണ് ഈ സിനിമകളുടെ പ്രത്യേകത /വിജയത്തിന് കാരണം എന്ന് പഠിച്ച ഒരു സിനിമ ജ്യോത്സ്യന്‍ കണ്ടുപിടിച്ചത് "നായികമാര്‍ ബ്രാ ഇട്ടിട്ടില്ല എന്ന നഗ്നസത്യം ആണ്!!" അതാണ് വിജയത്തിന് കാരണം. ബ്രാ ഇടാത്ത നായികമാര്‍ മലയാള സിനിമയുടെ രാശിയാകുമോ? മുന്‍പും വൈശാലി, വടക്കന്‍വീരഗാഥ, ഞാന്‍ ഗന്ധര്‍വന്‍ തുടങ്ങിയ ചിത്രങ്ങള്‍ വന്‍ ഹിറ്റുകളായിരുന്നു എന്നും ജ്യോത്സ്യര്‍ സമര്‍ഥിക്കുന്നു
Thursday, December 3, 2009
ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്ടിവല്‍
Wednesday, November 18, 2009
ശബരിമല സീസണ്‍ തുടങ്ങി -നാറ്റവും
Monday, November 2, 2009
അയ്യോ,, എന്നെ പീഡിപ്പിച്ചേ!!!
ചില പെണ്‍കുട്ടികള്‍ക്ക് ഇളക്കം കുറച്ചു കൂടുതല്‍ ആണ്. അവര്‍ വാനില ചെടി പോലെയാണ്, ഏത് മരത്തിലാ പടര്‍ന്നു കയറേണ്ടത് എന്ന് നോക്കി നടക്കും.
അവര്‍ സൗഹൃദം ഉണ്ടാക്കുംപ്രേമിക്കും,
ചിലപ്പോള്‍ കല്യാണവും കഴിക്കും,
ഉദാരമായി സഹായങ്ങള്‍ സ്വീകരിക്കും
മൊബൈല്‍ ഫോണോ, കമ്പ്യൂട്ടര്‍, ക്യാമറ ഇങ്ങിനെ എന്ത് വാങ്ങി കൊടുത്താലും സന്തോഷം.
അല്ലെങ്കില്‍ ചുരിദാറോ സാരിയോ ആയാലും മതി.
ഏത് ലോഡ്ജിലും വരാം,
കല്യാണം കഴിക്കും എന്ന ഉറപ്പു വേണം. (ചുമ്മാ)
ഭാര്യ-ഭര്‍ത്താക്കന്മാരെ പോലെ അഭിനയിക്കും (ചുമ്മാ)
കൂടുതലൊന്നും ചോദിക്കരുത്,
അവസാനം,
ദാ,,,ഇങ്ങിനെ 'എന്നെ പീഡിപ്പിച്ചേ' എന്നൊരു പരാതിയും കൊടുക്കും.
സത്യത്തില്‍ ആറ് മാസം കഴിഞ്ഞപ്പോള്‍ ആണേ,,
ഇയാള്‍ തന്നെ പീടിപ്പിക്കുകയായിരുന്നു എന്ന് പാവം കുട്ടി മനസിലാക്കിയത്.
ഇതാണ് പറയുന്നേ 'ലൈംഗീക വിദ്യാഭ്യാസം' എല്‍.കെ.ജി. യില്‍ തന്നെ കൊടുക്കണമെന്ന്.
രാഹുല്‍ ഗാന്ധി & ശശി തരൂര്‍ @ സെ.തെരേസാസ് കോളജ്
ഇതാ ഈ വീഡിയോ നോക്കൂ. നമ്മുടെ ആരോഗ്യമന്ത്രിയുടെ പ്രസംഗം. കേരളത്തില്‍ ബുദ്ധിയുള്ള യുവാക്കളെ ആകര്‍ഷിക്കാന്‍ കെല്പുള്ള ഇടതു നേതാക്കള്‍ വളര്‍ന്നു വരാത്തതെന്തേ? നായനാരെ പോലെ പ്രസന്നവദനരായ ആരും ഇന്നില്ലാതെ പോയി, ഇടതില്‍. കമ്യൂണിസ്റ്റ്/ മാര്‍ക്സിസ്റ്റ് നേതാക്കളുടെ മുഖത്ത് തെളിയുന്നത് മുഷ്കും, ധാര്‍ഷ്ട്യവും രൌദ്രഭാവവും ആണെന്ന് എനിക്ക് തോന്നുന്നു. ഇത് മാറ്റിയെടുക്കാന്‍ ഒരു ബോധപൂര്‍വ്വമായ ശ്രമം വേണ്ടേ?
ഇതൊക്കെ മാധ്യമസൃഷ്ടി ആണെന്ന് പറഞ്ഞു കൊഞ്ഞനം കുത്താതെ 'തിരുത്താന്‍' വല്ല മാര്‍ഗ്ഗവും ഉണ്ടോ എന്ന് നോക്കാം.
Sunday, October 25, 2009
ഉപ-തിരഞ്ഞെടുപ്പ് മാമാങ്കം
ഒരു തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചാല്‍ അത് രാജി വച്ച് മറ്റൊരു സ്ഥാനത്തേക്ക് മത്സരിക്കാന്‍ ആരെയും അനുവദിക്കരുത്. അതിനു നിയമനിര്‍മ്മാണം ആവശ്യമാണ്. അഥവാ അങ്ങിനെ രാജി വച്ചാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ രണ്ടാം സ്ഥാനക്കാരന് ആ എം.എല്‍.ഏ /എം.പി പദവി നല്‍കണം. വീണ്ടും ഇലക്ഷന്‍ നടത്തരുത്. ഞങ്ങളുടെ കാശല്ലേ ഇവിടെ ധൂര്‍ത്തടിക്കുന്നത്? കണ്ണൂരില്‍ ഇലക്ഷന്‍ കഴിയുന്നത് വരെ ഇവറ്റകള്‍ ഒരു സ്വൈര്യവും തരില്ല എന്ന് തോന്നുന്നു.
സത്യമായിട്ടും പത്രവും ടി.വി.യും തുറക്കാനേ തോന്നുന്നില്ല!! (കഷ്ടം, ഈ ജനാധിപത്യ രീതികള്‍ ലജ്ജാകരം തന്നെ??!!)
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം (മൂന്നാം ഭാഗം)
ക്വത്റോച്ചി നീണാള്‍ വാഴ്കൈ!!!
ലവ് ജിഹാദ് [റോമിയോ-ജൂലിയറ്റ്]
Tuesday, October 13, 2009
കര്‍ത്താവു വിയര്‍ക്കുന്നു!!
------------------------------------------------------------
ഒരു പെണ്‍കുട്ടി പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നപ്പോള്‍ ആണ് കര്‍ത്താവ് രക്തം വിയര്‍ക്കുന്നത് ആദ്യമായി കണ്ടത്. ആ പെണ്‍കുട്ടിയെ വികാരിയച്ചന്‍ കൂടെ താമസിപ്പിക്കുന്നു പോലും? അല്ലെങ്കിലും വിശുദ്ധയായ ആ പെണ്‍കുട്ടിയെ സംരക്ഷിക്കേണ്ടത് വികാരിയച്ചന്റെ കടമ തന്നെ. പിന്നെയുമുണ്ട് രസം - കുറേപേര്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നപ്പോള്‍ കര്‍ത്താവ് അവരുടെ മുന്‍പില്‍ കൂടെ നടന്നു പോയത്രേ! നടന്നു പോയി കഴിഞ്ഞപ്പോള്‍ നിലത്തു രക്തതുള്ളികള്‍. (കര്‍ത്താവിനെങ്ങാനും പൈല്‍സ് -ന്റെ അസുഖം ഉണ്ടോ ആവ്വോ?) എന്തായാലും തണ്ണീര്‍മുക്കം പള്ളിക്ക് നല്ല വരുമാനം ആണ് കുറച്ചിടെ ആയിട്ട്. [തണ്ണീര്‍മുക്കം തിരുരക്ത ദേവാലയ വികാരി - ഫ.സെലെസ്റ്റിന്‍ ഇന്ച്ചക്കല്‍]
----------------------------------------------------------
സി.ജെസ്മി, കര്‍മേല്‍ ആശുപത്രി, കൊച്ചി ബിഷപ്പ് തട്ടുങ്കല്‍, സി.സെഫി, ....... കേരളത്തില്‍ 'യേശു കര്‍ത്താവ്' വിയര്‍ത്തില്ലെങ്കിലേ അത്ഭുതമുള്ളൂ!!
Monday, August 31, 2009
മദ്യ ലഭ്യത കുറച്ചാല്‍! മദ്യപാനം കുറയുമോ?
കേരളത്തില്‍ സര്‍ക്കാരാണ് വിദേശമദ്യം ചില്ലറവില്പന നടത്തുന്നത്. ആവശ്യത്തിനു 'ഒറിജിനല്‍' മദ്യം കിട്ടിയില്ലെങ്കില്‍ മനുഷ്യര്‍ എന്ത് ചെയ്യും. കുടിക്കതിരിക്കുമോ? വ്യാജ മദ്യം കഴിക്കുമോ? ഓണത്തിന് മുന്‍പ് പോലീസ് കുറെയൊക്കെ സ്പിരിറ്റ് കടത്തു പിടികൂടിയത് പത്രങ്ങളില്‍ കണ്ടു. പിടിക്കാതെ ഒഴുകുന്ന സ്പിരിറ്റ് എത്ര? 'വ്യാജമദ്യ' രാജാക്കന്മാരെ സഹായിക്കനാണോ ഈ [ബീവ്കോ] അവധികള്‍??
മദ്യനിരോധനസമിതികള്‍ മദ്യവിമോചനസമിതികള്‍ ആകട്ടെ!!
Tuesday, August 25, 2009
ഇത്തവണയും 'ഓണം' അടിച്ചുപൊളിക്കണ്ടേ?
ആരാണ് വിളവെടുപ്പ് നടത്തുന്നത്? സ്വര്‍ണ്ണ കടക്കാര്‍, ഗൃഹോപകരണ കടക്കാര്‍, വസ്ത്ര വ്യാപാരികള്‍, സര്‍ക്കാര്‍(മദ്യം,ലോട്ടറി) .... തുടങ്ങിവര്‍ കൊയ്ത്തുതുടങ്ങി കഴിഞ്ഞു. ഇലക്ട്രോണിക് വസ്തുവകകള്‍, സ്വര്‍ണാഭരണങ്ങള്‍, തുണിത്തരങ്ങള്‍, മദ്യം... തുടങ്ങി കോടിക്കണക്കിനു രൂപയുടെ സാധങ്ങള്‍ കേരളത്തിലെക്കൊഴുകുന്നു. മാര്‍വാടികളും ചെട്ടിയാര്‍മാറും ഓണത്തിന് വിളവെടുപ്പ് നടത്തി കീശനിറച്ചു സന്തോഷത്തോടെ മടങ്ങുന്നു. ബോണസും ബാക്കി കടവും വാങ്ങി മലയാളികള്‍ ഓണം പൊടി പൊടിക്കുന്നു!!
പൂവേ പൊലി പൂവേയ്.....
(ആഗോള സാമ്പത്തീക മാന്ദ്യം: ഈയാഴ്ച വല്ല അമേരിക്കന്‍ സായ്പ്പും കൊച്ചിയില്‍ വന്നു ഷോപ്പിംഗ് കണ്ടാല്‍ ഹാര്‍ട്ട് അറ്റാക്ക് വന്നു മരിച്ചു പോകും)
Friday, August 21, 2009
ചെണ്ടമേളം ശല്യമാവുമ്പോള്‍
എന്നാല്‍ 10 മണിക്കൂര്‍ തുടര്‍ച്ചയായി ചെണ്ടമേളം കേള്‍ക്കേണ്ടി വന്നാലോ? ഇക്കഴിഞ്ഞ ചിങ്ങം ഒന്നിന് എന്റെ ഓഫീസിനു താഴെ ഒരു കടയുടെ പരസ്യാര്‍ത്ഥം രാവിലെ 8 മണിമുതല്‍ ചെണ്ടമേളം!! അഞ്ചു യുവാക്കള്‍ നിറുത്താതെ കൊട്ടികൊണ്ടേയിരിക്കുന്നു. ഉച്ചയോടടുതപ്പോള്‍ ഞങ്ങളുടെ ഓഫീസില്‍ പലര്‍ക്കും തലവേദന തോന്നി തുടങ്ങി. എന്ത് ചെയ്യാം? രണ്ടു സ്റ്റാഫ് ഈ 'ശബ്ദശല്യം' സഹിക്കവയ്യാതെ ഉച്ചക്ക് ശേഷം ലീവ് എഴുതി വീട്ടില്‍ പോയി.
എന്ത് നല്ല വാദ്യമായാലും അമിതമായാല്‍ 'ശബ്ദ മലിനീകരണം' ഒരു ശല്യം തന്നെ. അവര്‍ വൈകിട്ട് 6 മണിവരെ അവിടെ നിന്ന് കൊട്ടി. ഇനി വരുന്ന ഓണനാളുകളിലും ഈ തോന്ന്യാസം പല വാണീജ്യ സ്ഥാപനങ്ങള്‍ക്ക് മുന്‍പിലും കാണേണ്ടി വരും. കൊച്ചിപോലെ തിങ്ങി നിറഞ്ഞ ഒരു നഗരത്തില്‍ ഇത് അനുവദിക്കാമോ?
അഗ്രേഗേറ്റെര്‍ എന്നെ രക്ഷിക്കൂ,,
പുതുതായി ബ്ലോഗ്ഗുകള്‍ തരം തിരിച്ചു ലിസ്റ്റു ചെയ്യുന്നത് കുറച്ചു ബുദ്ധിമുട്ടുണ്ടാക്കുന്നു. പഴയ രീതി തന്നെയായിരുന്നു നല്ലത്. എന്നും നോക്കുന്നവര്‍ക്ക്, എല്ലാ വിഭാഗത്തിലും പെട്ട ബ്ലോഗുകള്‍ വായിക്കാന്‍ സാധിച്ചിരുന്നു.
എന്റെ പുതിയ ബ്ലോഗുകള്‍ ഇവിടെ കൊടുക്കുന്നു. ഇവ എവിടെയെങ്കിലും ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ദയവായി അറിയിക്കുക. ഞാന്‍ ഒത്തിരി നോക്കിയിട്ട് കണ്ടില്ല.
http://jossyvarkey.blogspot.com/2009/08/blog-post.html
http://jossymobilecam.blogspot.com/2009/08/blog-post.html
Tuesday, May 19, 2009
ചിരിയുടെ സദാചാരം.
തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വി.എസ് പൊട്ടിച്ചിരിച്ചു പോയി. അത് തെറ്റാണോ? വീട്ടിലെ കാര്‍ന്നോര്‍ ഒന്ന് കാല്‍ വഴുതി വീണാല്‍ കണ്ടു നില്‍ക്കുന്നവര്‍ക്ക് ചിരിപൊട്ടും. (ചിലപ്പോള്‍) അത് സ്വഭാവികമാകാം. സാഹചര്യതിനനുസൃതം. അത്രയേ വി.എസ്സിനും പറ്റിയുള്ളൂ. ഒന്ന് ഉള്ളു തുറന്നു ചിരിച്ചു പോയി. അച്ഛന്‍ കാല്‍വഴുതി വീഴുമ്പോള്‍ മകനും ഭര്‍ത്താവ് വീഴുമ്പോള്‍ ഭാര്യക്കും ചിലപ്പോള്‍ [സാഹചര്യത്തിന് അനുസരിച്ച്] ഇങ്ങിനെ ചിരി പൊട്ടിപോകും. അത് മനുഷ്യസഹജം ആണെന്ന് തോന്നുന്നു.
ആ ചിരിയെ സദാചാരവിരുദ്ധം എന്ന് ശ്രീ.സുകുമാര്‍ അഴീകോട് വിശേഷിപ്പിചിത് ഒട്ടും ശരിയായില്ല. അത് വഞ്ചനയുടെ ചിരി ആണെന്ന് പറയാന്‍ മാഷിനെങ്ങിനെ കഴിയും? മനസ്സ് തുറന്നു ചിരിക്കാന്‍ ബുദ്ധിമുട്ടുള്ള നേതാക്കന്മാര്‍ ഉള്ള കേരളത്തില്‍ വി.എസ് വ്യത്യസ്തനാണ്.
മാര്‍ക്സിസ്റ്റു പാര്‍ട്ടി മൂക്കുകുത്തി വീണതല്ലേ ഉള്ളൂ. (മരണം സംഭവിച്ചിട്ടില്ലല്ലോ.) ചില അഹങ്കാരികള്‍ ഗര്‍വ്വു കാണിച്ചു നടന്നു പോകുമ്പൊള്‍ ഇടയ്ക്കു തട്ടിവീണാല്‍ കൂടെയുള്ളവര്‍ പോലും ചിരിച്ചു പോകും. കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും ചിരിച്ചു കാണും. അവരുടെ മുഖ്യനും ചിരിച്ചതില്‍ എന്താണ് തെറ്റ്?
പാര്‍ട്ടി-നേതാക്കന്മാര്‍-ജനങ്ങള്‍ (ആരാണ് വലിയവന്‍?)
കട്ടപ്പനയില്‍ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കവേ ജനങ്ങള്‍ നേതാക്കന്മാര്‍ക്ക് മുകളില്‍ കുന്നിന്‍ ചാരുവിലും കെട്ടിടങ്ങള്‍ക്ക് മുകളിലും ഇരിക്കുന്നത് നോക്കി രാഹുല്‍ ഗാന്ധി ഇങ്ങിനെ പറയുകയുണ്ടായി. "ഇവിടെ ജനങ്ങള്‍ ഇരിക്കുന്നത് നമ്മുടെ നേതാക്കന്മാര്‍ക്കും മേലെയാണല്ലോ. അത് എപ്പോഴും അങ്ങിനെ തന്നെയാവണം." നല്ല ദാര്‍ശനീകമായ ഒരു കഴ്ച്ചപ്പടായി തോന്നി. (എന്റെ വ്യക്തിപരമായ അഭിപ്രായം രാഹുലൊ, പ്രിയന്കയോ ഇന്ത്യയുടെ പ്രധാനമന്ത്രിയായി വരണമെന്നും ഒബാമയ്ക്ക് മുന്‍പില്‍ തലയുയര്‍ത്തി നില്‍ക്കണം എന്നുമാണ്.)
Wednesday, April 29, 2009
പന്നിപ്പനി പടരുന്നു
എലിപ്പനി,
പക്ഷിപ്പനി,
ഡങ്കിപ്പനി
ദാ,, ഇപ്പോള്‍
പന്നിപനിയും!!
ഇത് മൃഗങ്ങളോടുള്ള ക്രൂരതയല്ലേ?
(മേനകാജി... നോട്ട് ദിസ് പോയിന്റ്)
അവറ്റകള്‍ 'മനുഷ്യപ്പനി' എന്ന് പറഞ്ഞു
നമ്മളെ കളിയാക്കാറില്ലല്ലോ?
Tuesday, April 28, 2009
അയ്യോ,, തൊഴിലാളി പിടുത്തക്കാര്‍ വരുന്നേ, ഓടിക്കോ...
കിരണ്‍ തോമസിന്റെ ലേഖനത്തോടുള്ള എന്റെ പ്രതികരണം.
തൊഴിലാളികളെ കുറിച്ച് ചിന്തിക്കുവാനും പറയുവാനും ഇവിടെ ഇടതു ബു.ജി. കള്‍ക്ക് മാത്രമേ അവകാശമുള്ളൂ. അതിനാല്‍ തന്നെ കത്തോലിക്കാ സഭ ചെയ്തത് വലിയൊരു പാതകമാണ്. പിന്നെ തലശ്ശേരി കോ-ഒപ്പ്. ആശുപത്രിയിലും പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയിലും എറണാകുളതിനടുത്ത് എ.പി വര്‍ക്കി മിഷനിലും നഴ്സുമാര്‍ക്ക് കൊട്ടകണക്കിനു ശമ്പളം കൊടുക്കുന്നുണ്ട്!! (അച്ചന്മാര്‍ ചെയ്യുന്നതെല്ലാം തട്ടിപ്പാണ്)അവിടത്തെ നഴ്സിംഗ് സ്കൂള്‍ ആണ് കേരളത്തിലെ ഏറ്റവും നല്ലത്!!! അവിടെ അന്യായമായ ഫീസില്ല!!
പിന്നെയോ,
മാര്‍ക്സിസ്റ്റു പാര്‍ട്ടി സ്കൂള്‍ തുടങ്ങാന്‍ ആലോചിക്കുന്നു. തലവരി ഇല്ല, ഫീസില്ല, അധ്യാപകര്‍ക്ക് ഉയര്‍ന്ന ശമ്പളം . . . ഉടനെ ആയിരം സ്കൂളുകള്‍ ആണ് പാര്‍ട്ടി കേരളത്തില്‍ തുടങ്ങുന്നത്. പാവപ്പെട്ടവരെ സഹായിക്കാന്‍.
പിന്നെ മാന്ദ്യം,,
പാവപ്പെട്ട കൂലിപ്പണിക്കാര്‍ ശരിക്കും കഷ്ടപ്പെട്ടുപോയി. ദിവസം വെറും 350 രൂപയെ ഞങ്ങളുടെ നാട്ടില്‍ കൂലിയുള്ളൂ. അതും 6 മണിക്കൂര്‍ പണിക്ക്. (9 am - 5 pm : രണ്ടു ചായയും ഒരു ഉച്ചഭക്ഷണവും കഴിഞ്ഞ്)
കത്തോലിക്കാ സഭ തൊഴിലാളികളെ സംഘടിപ്പിക്കാം എന്ന് 'സ്വപ്നം' കാണുന്നത് ആരുടെയൊക്കെയോ ഉറക്കം കെടുത്തി എന്ന് ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ സ.ലോറന്‍സിന്റെ പ്രസ്താവന വായിച്ചപ്പോഴുംതോന്നി യിരുന്നു.
Sunday, April 26, 2009
അക്ഷയ ത്രിദീയ എന്ന തട്ടിപ്പ്
സ്വയം വഞ്ചിക്കപ്പെടാന്‍ തയ്യാറായി നടക്കുന്നിടത്തോളം കാലം ഈ കച്ചവട-മാധ്യമ കൂട്ടുകെട്ടിന്റെ കുതന്ത്രങ്ങള്‍ക്ക് ധാരാളം ഇരകളെ കിട്ടും. സ്വര്‍ണാഭരണങ്ങള്‍ വാങ്ങി ബാങ്ക് ലോക്കെറില്‍ സൂക്ഷിക്കുന്ന ലക്ഷകണക്കിന് പാവപ്പെട്ടവരുള്ള നമ്മുടെ നാട്ടില്‍ ഇതും ഇതിന്റെ അപ്പുറവും നടക്കും. (എറണാകുളത്തെ ഒരു സര്‍ക്കാര്‍ ഓഫീസില്‍ കേട്ടത്: അവള്‍ സാരി ഉടുക്കാന്‍ മറന്നാലും മാലയിടാന്‍ മറക്കില്ല!)
Thursday, April 23, 2009
ബ്ലോഗെഴുത്തിലെ കോപ്പിയടി
കൃഷ്ണ തൃഷ്ണ ജനുവരി 8-നു എഴുതിയത് മഴനൂലുകള്‍ ദാ ഇവിടെ കോപ്പിയടിച്ചില്ലേ എന്ന് ഒരു സംശയം.
ഇതിനെ അല്പത്തരം എന്ന് പറയാം. ഇതിനെ നമ്മള്‍ പ്രോത്സാഹിപ്പിക്കണോ? കണ്ണടച്ച് പൂച്ച പാല് കുടിച്ചാല്‍ ആരും അറിയില്ലേ? ഇത്ര ഗഹനമായി എഴുതിയില്ലെന്കിലും, പ്രശാന്തിന് കഴിയും വിധം മാത്രം എഴുതട്ടെ. ഞങ്ങള്‍ വായിക്കാം.
(ഇനി ഈ പറഞ്ഞ രണ്ടു ബ്ലോഗും ഒരാളുടെ ആണെന്കില്‍ എന്നോട് ക്ഷമിക്കുക)
Friday, April 17, 2009
സിന്ധു ജോയ്?? ഇത് വേണമായിരുന്നോ???
"Ms Sindhu Joy, the young-blooded, fire branded , student activist of the national standing have certain factors in her favour. At first, her age itself. Ms Sindhu Joy is in her 30s. Secondly, Kerala student movement has seen Ms Sindhu spearheading many strikes for various causes representing her student wing." (www.kerala.com)
മാര്‍ക്സിസ്റ്റുകാര്‍ക്ക് ഇപ്പൊ പണ്ടത്തെ പോലെ [കപട]ആദര്‍ശം ഒന്നും ഇല്ലേ?
"ഫോടോഗ്രഫര്‍ക്ക് മുന്‍പില്‍ ഇതാണെങ്കില്‍ ................???!!!"
Wednesday, April 15, 2009
ഈര്‍ക്കിലി പാര്‍ട്ടികള്‍ ഇല്ലാതായെങ്കില്
ഈശ്വര എത്രയാ ഈര്‍ക്കില്‍ പാര്‍ട്ടികള്‍. സ്വന്തം പേരില്‍ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുന്ന വിഡ്ഢി കൂശ്മാണ്ടാങ്ങള്‍.. അവര്‍ക്ക് വോട്ടു ചെയ്യുന്ന മര കഴുതകള്‍. (കേരള കോണ്‍ഗ്രസ്, ബിജു ജനതാദള്‍, ..)
KERALA CONGRESS
ALL INDIA MAJLIS-E-ITTEHADUL MUSLIMMEN
ALL INDIA TRINAMOOL CONGRESS
BHARATIYA NAVSHAKTI PARTY
JAMMU AND KASHMIR NATIONAL CONFERENCE
JANATA DAL - UNITED
MIZO NATIONAL FRONT
MUSLIM LEAGUE KERALA STATE COMMITTEE
NAGALAND PEOPLES FRONT
NATIONAL LOK TANTRIK PARTY
REPUBLICAN PARTY OF INDIA (A)
SIKKIM DEMOCRATIC FRONT
മാണിയും മാണിയുടെ മോനും [ജോസ് കെ മാണി] ചേര്‍ന്ന് നടത്തുന്ന പാര്‍ട്ടിക്ക് എങ്ങിനെ ഞാന്‍ വോട്ടു ചെയ്യും? കഴിഞ്ഞ ലോക്‌സഭയില്‍ എല്പ്പിക്കപെട്ട ഉത്തരവാദിത്വം കളഞ്ഞു കുളിച്ച സീ.പി.എമ്മിന് എങ്ങിനെ ഞാന്‍ വോട്ടു ചെയ്യും? [കോട്ടയം മണ്ഡലം] മനസ്സ് കൊച്ചിയിലും വോട്ടു കോട്ടയത്തും എന്ന് പറഞ്ഞാ എത്ര ശരി!!!
Thursday, April 2, 2009
വ്യഭിചാരമോ പീഡനമോ? [റിയാലിറ്റി ഷോ]
കേരളത്തില്‍ ഇന്ന് നടക്കുന്ന 90% പീഡനങ്ങളും വ്യഭിചാരങ്ങള്‍ ആണ്. അറിവില്ലായ്മ മൂലമാണെങ്കിലും അറിയാതെയാണെങ്കിലും വ്യഭിചാരം വ്യഭിചാരം തന്നെ.
-----------------------
കഴിഞ്ഞ ദിവസം ഒരു ചാനലില്‍ റിയാലിറ്റി ഷോ ശ്രദ്ധിച്ചു. പത്തിനും പതിനഞ്ചിനും ഇടയിലുള്ള കുരുന്നു പെണ്‍കുട്ടികള്‍ ആടി തിമര്‍ക്കുന്നു. അസഭ്യമായ വസ്ത്രധാരണം. കാഴ്ചക്കാരായി ഇരുന്നു കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നവര്‍ ആ കുട്ടികളുടെ അച്ഛനമ്മമാര്‍ ആയിരിക്കണം. നല്ല ഈണത്തിലുള്ള പാട്ട്. കുട്ടികള്‍ നന്നായി ഡാന്‍സ് ചെയ്യുന്നുണ്ട്. ആര്‍ക്കും ഇക്കിളി ഉണ്ടാവും. ഉണ്ടാവണം, അതാണല്ലോ ചാനലുകാരുടെ ലക്‌ഷ്യം. പാട്ടിനെ വരികള്‍ ശ്രദ്ധിച്ചാല്‍ മാന്യതയുള്ളവര്‍ [ഞാനല്ല] ചെവി പൊത്തി ഓടും.
------------------
ഡാഡി യും മമ്മിയും വീട്ടിലില്ല, ചോദിക്കാനും പറയാനും ആരും ഇല്ല, വിളയാടാന്‍ ഉള്ളില്‍ വാടാ വില്ലാല... [ശ്ചായ് വൃത്തികെട്ട പാട്ട്...]
മൈതാനം ആവശ്യമില്ല, അമ്പയറും ആവശ്യമില്ല, ആര്‍ക്കും തോല്‍വി ഇല്ല [ചില പെണ്‍കുട്ടികള്‍ തോല്‍ക്കുന്നതും ആത്മഹത്യ ചെയ്തതും നമ്മള്‍ പത്രത്താളുകളില്‍ വായിച്ചു!!!]
പാട്ട് കത്തി കയറുന്നു, ഡാന്‍സും.... [തെരുകൂത്തും]
അളവുകള്‍ കൃത്യമായുള്ള ഉടലുകാരി, അളവില്ലാ കൊഴുപ്പുകാരി,, ഇരിക്കത് ഇരിക്കത് വാടീ ഉനക്ക് രാത്രി കച്ചേരി (???????!!!!!!!!)
ഹ്ഹോ, ചെവി കഴുകണം.
------------------------------
ഈ പാട്ടിന്റെ താളത്തിന് ചുവടു വയ്ക്കുന്ന കൊച്ചു പെണ്‍കുട്ടികളെ കയ്യടിച്ചു പ്രോല്‍സാഹിപ്പിക്കുന്ന അച്ഛനമ്മമാരെ പുളിവാറിനു അടിക്കെണ്ടേ?? സ്വന്തം മകളുടെ മൊബൈല്‍ ക്ലിപ്പ് ഇറങ്ങിയാല്‍ അതും ആസ്വദിക്കുന്ന മലയാളി സംസ്കാരം വളരുന്നുണ്ടോ? എങ്കില്‍ ഇതിനു ചാനലുകാരുടെ/ റിയാലിറ്റി ഷോകളുടെ സംഭാവന എന്താണ്??
Monday, March 23, 2009
'വര്‍ഗീയത' defined by:
PDP വര്‍ഗ്ഗീയ സംഘടന അല്ല. മദനി തീവ്രവാദി യും അല്ല: പിണറായി
മുസ്ലിം ലീഗ് ഒഴികെ മറ്റെല്ലാ സംഘടനകളും വര്‍ഗീയം: വയലാര്‍ രവി.
BJP മാത്രം ആണ് യഥാര്‍ത്ഥ വര്‍ഗീയ പാര്‍ട്ടി.
(മാര്‍.പിണറായി മെത്രാപോലീത്ത വിശുദ്ധനായി പ്രഖ്യാപിച്ച വി.അബ്ദുള്‍ നാസര്‍ മദനിയുടെ പഴയ ഒരു പ്രസംഗം ദാ,, ഇവിടെ.)നാണമില്ലാത്തവന്റെ ആസനത്തില്‍ ഗദ കയറ്റിയാല്‍, അതും അവനൊരു സുഖം!!!
Thursday, March 19, 2009
ഹൈബി ഈഡന്‍ (25 വയസ്സ്) വളരട്ടെ [എന്നിട്ട് മതി]
അവന്‍ കൊച്ചു കുട്ടിയാണ്. അവന്‍ വളരട്ടെ. പാര്‍ട്ടിയില്‍ പ്രവത്തിച്ചു പരിചയം ആവട്ടെ. എന്നിട്ട് പോരെ? ഇത് ബാലവേല പോലെയാണ്. ലോകസഭ സീറ്റിലേക്ക് ഉന്തി വിട്ടിട്ടു എന്തിനു വെറുതെ ആ കൊച്ചന്റെ ഭാവി നശിപ്പിക്കണം. ജയിച്ചു അങ്ങ് ഡല്‍ഹിയില്‍ ചെന്നാലും കാര്യമായി ഒന്നും നടക്കുമെന്ന് പ്രതീക്ഷയില്ല. കോണ്‍ഗ്രെസ്സിലെ തന്നെ താപ്പാനകളുടെ ഇടയില്‍ നമ്മുടെ ഹൈബി കുട്ടന്‍ മുങ്ങി പോകും എന്ന് ഭയപ്പെടുന്നു. അത് കൊണ്ടാണ് ഇത്രയും പറഞ്ഞത്.
സി.പി.എം. ന്റെ രാഷ്ട്രീയ ഷണ്ടത്വം
തിരഞ്ഞെടുപ്പില്‍ മത്സരിക്കും, ജയിക്കും, മുന്നണിയുണ്ടാക്കും പക്ഷെ മന്ത്രിസഭയില്‍ ചേരില്ല!!! [മാതൃഭൂമി; മാര്‍ച്ച് 17] തലികെട്ടാം, സദ്യനടത്താം, പക്ഷെ ലൈംഗീക ബന്ധത്തില്‍ മാത്രം താല്പര്യമില്ല, എന്നല്ലേ ആ പറഞ്ഞതിനര്‍ത്ഥം? സി.പി.എം. നെ പോലെ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പാര്‍ട്ടി ഇങ്ങനെ പറഞ്ഞാല്‍? കല്യാണം കഴിച്ചിട്ട് ബ്രഹ്മചാര്യം അനുഷ്ടിച്ചാല്‍ അയല്‍വക്കത്തെ ആണ്‍കുട്ടികള്‍ക്ക് പണിയാകും എന്ന് പറഞ്ഞപോലെ, ഇടതു പാര്‍ട്ടികള്‍ മന്ത്രി സഭയില്‍ നിന്ന് മാറി നില്‍ക്കുമ്പോള്‍ ഈര്‍ക്കിലി പാര്‍ട്ടികളും, ജാതി പാര്‍ട്ടികളും, മണ്ണിന്റെ മക്കള്‍ പാര്‍ട്ടികളും അവിടെ കേറി നിരങ്ങും. അത് നമ്മള്‍ കഴിഞ്ഞ പ്രാവശ്യവും കണ്ടതാണല്ലോ? സി.പി.എം ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടരുത്. അത് ഏറ്റെടുക്കണം. പുറമേനിന്നും വിമര്‍ശിക്കുന്നതാണ് എളുപ്പം എന്ന് വിചാരിക്കുന്നതാണ് കുഴപ്പം.
Tuesday, March 17, 2009
മതമില്ലാത്ത ജീവന്‍ ഇന്നലെ മരിച്ചു
ഇന്നലെ പൊന്നിയില്‍ വച്ചായിരുന്നു അന്ത്യം. ഇത് കൊലപാതകം ആണെന്നും ആത്മഹത്യ ആണെന്നും രണ്ടഭിപ്രായം ഉണ്ട്. ജീവന്‍ കുറച്ചു കാലമായി നിരാശയില്‍ ആയിരുന്നു. ചിലര്‍ ജീവനെ ബലമായി പിടിച്ചു മലപ്പുറത്ത് വച്ച് 'അറ്റം മുറിക്കാന്‍' ശ്രമിച്ചതും, എറണാകുളം മണ്ഡലത്തില്‍ വച്ച് 'വെന്തിങ്ങ' ഇടാന്‍ ശ്രമിച്ചതും കൊല്ലത്ത് വച്ച് 'മഞ്ഞ/കാവി' ഉടുപ്പിക്കാന്‍ ശ്രമിച്ചതും അദ്ദേഹത്തെ വളരെ തളര്‍ത്തിയിരുന്നു. എങ്കിലും ജീവന്റെ മൃതദേഹം സംസ്കരിക്കില്ല എന്നു ജീവന്റെ വളര്‍ത്തച്ചന്‍ ശ്രീ.വിജയന്‍ അറിയിച്ചു.
Wednesday, March 11, 2009
കേരളത്തില്‍ നാലാം മുന്നണി??!!
Tuesday, March 3, 2009
ബഹുഭാര്യത്വം - മൈനയുടെ ലേഖനം
എന്തായാലും മൈന നല്ലൊരു ഗവേഷണം നടത്തിയിരിക്കുന്നു. അന്വേഷണാത്മക പത്രപ്രവര്‍ത്തനം,,,, അഭിനന്ദനങ്ങള്‍!!!
Sunday, March 1, 2009
മാതൃഭൂമിയിലെ ബ്ലോഗന
Monday, February 23, 2009
ഓസ്കാര്‍ - തെരുവ് പട്ടിക്ക്?
തെരുവിലെ ഒരു ദരിദ്ര ബാലന് 'റിയാലിറ്റി ഷോ' വില്‍ പങ്കെടുത്തു ഒന്നാം സ്ഥാനത്ത് എത്താന്‍ കഴിയുന്ന കഥ പറഞ്ഞ 'Slumdog Millionaire' എന്ന സിനിമയ്ക്ക് ഇത്തവണ ഓസ്കാര്‍ പെരുമഴ. ഇവിടെ ഒരു ചോദ്യം - തെരുവിലെ /ചേരിയിലെ ദരിദ്ര ബാലനെ 'Slumdog' അഥവാ 'തെരുവ് പട്ടി' എന്ന് വിളിക്കുന്നത് ശരിയാണൊ? SLUM -ഇല്‍ താമസിക്കുന്നവര്‍ എല്ലാം DOGS ആണോ?? ആ TITLE ഒഴിവാക്കികൂടായിരുന്നോ? ഒരു വിദേശിക്ക് ഇന്ത്യയോടുള്ള പുശ്ച്ചം ആണോ ഈ തലക്കെട്ടില്‍ നിറയുന്നത്? ഇന്ത്യക്കാരെ മൊത്തത്തില്‍ ആണോ 'പട്ടികള്‍' എന്ന് വിളിച്ചിരിക്കുന്നത്? എ.ആര്‍.റഹ്മാന്‍ ഇതിലും നല്ല എത്രയോ ഗാനങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു?
Monday, February 16, 2009
ബുള്ളെറ്റ് ട്രെയിന്‍ കേരളത്തില്‍ ??
വന്ചിനാട് എക്സ്പ്രസ്സ് ഏറണാകുളം വിടുന്നത് രാവിലെ 5 മണിക്കാണ് . അത് തിരുവനന്തപുരത്ത് എത്തുന്നത് 10 മണിക്കും. ദൂരം 220 കി.മി. അതായത് 45-50 കി.മി. വേഗതയിലാണ് ഈ ട്രെയിന്‍ സഞ്ചരിക്കുന്നത്. ഇതാണ് കേരളത്തിലോടുന്ന മിക്ക ട്രെയിനുകളുടെയും വേഗത.
ഇപ്പോഴുള്ള അടിസ്ഥാന സൌകര്യങ്ങള്‍ ഒന്നു കൂടി മെച്ചപ്പെടുത്തി 'ഡബിള്‍ ലൈന്‍' പണി പൂര്‍ത്തിയാക്കിയാല്‍ ഒരു 150 കി.മി. വെങതയിലോടുന്ന ട്രെയിനുകളെ ക്കുറിച്ച് നമുക്കു ചിന്തിക്കാം. അപ്പോള്‍ തന്നെ എറണാകുളം-തിരുവനന്തപുരം റൂട്ടില്‍ ഓടാന്‍ രണ്ടു മണിക്കൂറില്‍ താഴെ മതിയാവും. അത് തന്നെ കേരളീയരുടെ ജീവിതത്തില്‍ എത്ര വലിയ മാറ്റം വരുത്തും. .. അത് കൊണ്ടു നമുക്ക് നടക്കുന്ന കാര്യം വല്ലതും ആലോചിക്കാം. എന്നിട്ട് പോരെ 'ബുള്ളെറ്റ് ട്രെയിന്‍' ???
Wednesday, January 21, 2009
പുതിയ ഒരു പത്രം കൂടി (സ്വപ്നം)
ഓ. ടോ: നിങ്ങളുടെ പടം പത്രത്തില്‍ സൌജന്യമായി വരണം എങ്കില്‍ നിങ്ങള്‍ മരിക്കണം. പൊതുജനം മരിച്ചവരുടെ വാര്‍ത്തയും ചിത്രവും കാണാന്‍ ഇഷ്ടപ്പെടുന്നു. അല്ലാതെ ജനിച്ചവേരുടെ അല്ല.
Blog Archive
About Me
- ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍.
- MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ് ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html